---
title: "'അഞ്ചോ പത്തോ ശാഖകളിലെ ആർഎസ്എസുകാർ ഒന്നിച്ച് മൂത്രമൊഴിച്ചാൽ ഒലിച്ചുപോകുന്ന പാറ്റകൾമാത്രമേ ഇവിടെ​യൊള്ളു'; സമരങ്ങളെ പരിഹസിച്ച് ബി.ജെ.പി നേതാവ് എ.പി. അബ്ദുല്ലക്കുട്ടി"
english_title: "A.P. Abdullakutty Sparks Row With Derogatory Remark on Protesters"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390691/abdullakutty-rss-protest-remark-row"
published_at: "2026-11-07T21:14:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aef489bcda2e_abdullakutty-rss-protest-remark-row.jpg"
keywords: ["AptAbdullakutty", "BJP", "RSS", "KeralaPolitics", "ProtestRow"]
---

# 'അഞ്ചോ പത്തോ ശാഖകളിലെ ആർഎസ്എസുകാർ ഒന്നിച്ച് മൂത്രമൊഴിച്ചാൽ ഒലിച്ചുപോകുന്ന പാറ്റകൾമാത്രമേ ഇവിടെ​യൊള്ളു'; സമരങ്ങളെ പരിഹസിച്ച് ബി.ജെ.പി നേതാവ് എ.പി. അബ്ദുല്ലക്കുട്ടി

> **Lead Summary:** കണ്ണൂർ: എസ്ഐആറിനെതിരെയും വോട്ടുചോരിക്കുമെതിരെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നുവരുന്ന സമരങ്ങളെ പുച്ഛിച്ച് ബി.ജെ.പി നേതാവ് എ.പി. അബ്ദുല്ലക്കുട്ടി. ‘രാഷ്ട്രതന്ത്രത ബചാവോ, അരാജകത ഹഡാവോ’ മുദ്രാവാക്യമുയർത്തി ബിജെപി നടത്തുന്ന സമരങ്ങളെ അനുകൂലിച്ചെഴുതിയ കുറിപ്പിലാണ് ആർഎസ്എസിന്റെ കരുത്തിനെ വാഴ്ത്തിക്കൊണ്ട് എതിരാളികളെ അങ്ങേയറ്റം അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശമുള്ളത്.

## Article Content

കണ്ണൂർ: എസ്ഐആറിനെതിരെയും വോട്ടുചോരിക്കുമെതിരെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നുവരുന്ന സമരങ്ങളെ പുച്ഛിച്ച് ബി.ജെ.പി നേതാവ് എ.പി. അബ്ദുല്ലക്കുട്ടി. ‘രാഷ്ട്രതന്ത്രത ബചാവോ, അരാജകത ഹഡാവോ’ മുദ്രാവാക്യമുയർത്തി ബിജെപി നടത്തുന്ന സമരങ്ങളെ അനുകൂലിച്ചെഴുതിയ കുറിപ്പിലാണ് ആർഎസ്എസിന്റെ കരുത്തിനെ വാഴ്ത്തിക്കൊണ്ട് എതിരാളികളെ അങ്ങേയറ്റം അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശമുള്ളത്.

അഞ്ചോ പത്തോ ശാഖകളിലെ ആർഎസ്എസുകാർ ഒന്നിച്ച് മൂത്രം ഒഴിച്ചാൽ അതിൽ ഒലിച്ചുപോകുന്ന പാറ്റകൾ മാത്രമേ ഈ രാജ്യത്തുള്ളൂവെന്നും അദ്ദേഹം കുറിച്ചു. അഭിജീത് ദീപ്കെ അടക്കമുള്ള യുവാക്കൾ ആർഎസ്എസിനെ വിമർശിക്കുന്നതിനെതിരെയാണ് അബ്ദുല്ലക്കുട്ടി ഈ കടുത്ത ഭാഷയിൽ പ്രതികരിച്ചത്.

ആർഎസ്എസിനെക്കുറിച്ചോ അതിന്റെ സംഘടനാശക്തിയെക്കുറിച്ചോ യാതൊരു ധാരണയുമില്ലാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്. ഡൽഹിയിലെ സമരങ്ങളിലെ ചില നേതാക്കളുടെ പ്രതികരണങ്ങളാണ് രാജ്യത്തെ ദേശസ്നേഹികളെ പ്രകോപിപ്പിച്ചതെന്നും, 2029ലും നരേന്ദ്ര മോദി തന്നെ വീണ്ടും പ്രധാനമന്ത്രിയായി അധികാരത്തിൽ വരുമെന്നും അബ്ദുല്ലക്കുട്ടി കൂട്ടിച്ചേർത്തു.

രാഹുൽ ഗാന്ധിക്കെതിരെയും കോൺഗ്രസ് രാഷ്ട്രീയത്തിനെതിരെയും കടുത്ത വിമർശനങ്ങളാണ് കുറിപ്പിൽ ഉടനീളം ഉള്ളത്. കേരളത്തിൽ ലീഗ് അടക്കമുള്ള ഘടകകക്ഷികളെയും ജമാഅത്തെ ഇസ്‍ലാമിയെയും കൂട്ടുപിടിക്കുന്നത് കൊണ്ട് മാത്രം ഇന്ത്യ ഭരിക്കാനാകില്ലെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു.

**പോസ്റ്റിന്റെ പൂർണരൂപം**

> *"രാഷ്ട്രതന്ത്രത ബചാവോ*

> *അരാജകത ഹഡാവോ "*

*ഈ ദിവസങ്ങളിൽ രാജ്യവ്യാപകമായി ജില്ലാ കേന്ദ്രങ്ങളിൽ ഈ മുദ്രാവാക്യമാണ് മുഴങ്ങി കേൾക്കുന്നത്.*

*ലക്ഷക്കണക്കിന് ജനങ്ങളാണ് തെരുവിലിറങ്ങിയിരിക്കുന്നത്.*

*ഇന്ന് കണ്ണൂരിൽ ആയിരങ്ങൾ പങ്കെടുത്ത പദയാത്രയിൽ പങ്കെടുക്കാനായി.*

*രാജ്യത്ത് ആകെ ഈ മഹാജനമുന്നേറ്റത്തിന്*

*സത്യത്തിൽ നാം നന്ദി പറയേണ്ടത് രണ്ട് ആളുകളോടാണ്.*

*1. മോദിജിയുടെ അച്ഛന് പറഞ്ഞ മല്ലികാർജുന ഖാർഗയ്ക്ക്.*

*2. ബംഗ്ലാദേശ് കലാപമാണെന്ന് നമ്മുടെ ആവേശം എന്ന് പറഞ്ഞ് നേഹ ബോറ എന്ന ദിമാഗി നെക്സലിന്.*

*ഡൽഹിയിൽ നടന്ന അനാവശ്യമായ എസ്ഐആർ സമരത്തിൽ കേട്ട ഇത്തരം പ്രതികരണങ്ങളാണ് ദേശസ്നേഹികളെ പ്രകോപിപ്പിച്ചത്.*

*ജനം തെരുവിലിറങ്ങി ഉറക്കെ പാടുകയാണ്*

*modi kehi nahi Jayega ......*

*(മോദി എവിടെയും പോകില്ല .... ഈ ഹിറ്റ് പാട്ട് ജനമനസ്സുകളെ ഹരം കൊള്ളിക്കുന്നു)*

*അഭിജിത്ത് ദീപ്കെ പോലുള്ള പയ്യന്മാർ ഇടയ്ക്കിടെ ആർഎസ്എസിനെ എതിരായി ചിലക്കുന്നത് കേട്ടു...*

*അവരോട് എനിക്ക് പറയാനുള്ളത് മോനേ ദിനേശാ, തനിക്ക് #RSS നെ കുറിച്ച് ഒന്നും അറിയില്ല എന്നാണ് തോന്നുന്നത്*

*അഞ്ചോ പത്തോ ശാഖകളിലെ ആർഎസ്എസുകാർ ഒന്നിച്ച് മൂത്രം ഒഴിച്ചാൽ അതിൽ ഒലിച്ചുപോകുന്ന പാറ്റകൾ മാത്രമേ ഈ രാജ്യത്തുള്ളൂ ....*

*ഈ ജനവികാരത്തെ സാക്ഷ്യപ്പെടുത്തി ഒരു രാഷ്ട്രീയ വിദ്യാർത്ഥി എന്ന നിലയിൽ ഒറ്റക്കാര്യം എനിക്ക് തോന്നുന്നത് പറയട്ടെ...*

*ഇങ്ങനെ പോയാൽ 2029 ലെ തെരഞ്ഞെടുപ്പിൽ*

*#NarendraModi വരാണസിയിൽ നിന്ന് ജയിച്ച് പാർലമെന്റിലേക്ക് പോകും ... വീണ്ടും പ്രധാനമന്ത്രിയാവും*

*രാഹുൽ ഗാന്ധി മലപ്പുറത്തുനിന്ന് തോറ്റ് തായ്ലൻ്റിലെ പട്ടായയിലേക്ക് പോകും ...*

*പ്രിയപ്പെട്ട രാഹുൽ ഗാന്ധി*

*ഇലക്ട്രോണിക്സ് യന്ത്രം ഹാക്ക് ചെയ്തിട്ടില്ല*

*മോദിയും #BJP യും ജയിക്കുന്നത്*

*ഇന്ത്യയിലെ ജനങ്ങളുടെ ഹൃദയം ഹാക്ക് ചെയ്തിട്ടാണ് ജയിക്കുന്നത്*

*#RahulGandhi യോട് ഒരു കാര്യം പറഞ്ഞുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം*

*കേരളത്തിലെ സുഡാപ്പികളുടെയും, ജമാഅത്ത് ഇസ്ലാമിയുടെയും ഖൽബ് കീഴടക്കിയത് കൊണ്ട് മാത്രം ഇന്ത്യ മഹാരാജ്യം ഭരിക്കാൻ ആവില്ല🙏*

BJP leader A.P. Abdullakutty has drawn criticism for mocking protests against SIR and alleged vote theft, while praising the RSS in a social media post. His remarks, including a highly derogatory line about critics, have triggered controversy amid his attack on the Congress and Rahul Gandhi.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390691/abdullakutty-rss-protest-remark-row)