---
title: "ആകാശം കറുത്തിരുളുന്നു...! ശക്തമായ കാറ്റും ഇടിമിന്നലും വരുന്നു; ഏഴ്  ജില്ലകളിൽ കനത്ത ജാഗ്രതാ നിർദ്ദേശം"
english_title: "Strong Winds and Thunderstorms: Yellow Alert in Seven Districts"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390650/strong-winds-thunderstorms-yellow-alert-kerala"
published_at: "2026-11-07T15:28:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeef6c138776_strong-winds-thunderstorms-yellow-alert-kerala.jpg"
keywords: ["KeralaWeather", "YellowAlert", "ThunderstormWarning", "IMDAlert", "LightningSafety"]
---

# ആകാശം കറുത്തിരുളുന്നു...! ശക്തമായ കാറ്റും ഇടിമിന്നലും വരുന്നു; ഏഴ്  ജില്ലകളിൽ കനത്ത ജാഗ്രതാ നിർദ്ദേശം

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റ വരുത്തി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് നിലവിലുണ്ട്.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റ വരുത്തി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് നിലവിലുണ്ട്.

ഇന്നും നാളെയും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. നവംബർ 9 മുതൽ 11 വരെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ തുടർന്നേക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ കടുത്ത മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

പ്രധാന ജാഗ്രതാ നിർദേശങ്ങൾ:

ഇടിമിന്നൽ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. ടെറസ്, മരച്ചുവട്, തുറസായ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിൽക്കരുത്.

ജനലുകളും വാതിലുകളും അടച്ചിടുക. വൈദ്യുതോപകരണങ്ങളുടെ പ്ലഗുകൾ ഊരിയിടണം.

ലാൻഡ്‌ഫോൺ ഉപയോഗിക്കരുത്. കുളിക്കുന്നതും പൈപ്പ് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക.

ഇടിമിന്നലുള്ളപ്പോൾ ബൈക്ക്, സൈക്കിൾ, ട്രാക്ടർ യാത്രകൾ ഒഴിവാക്കണം.

മിന്നലേറ്റ വ്യക്തിയുടെ ശരീരത്തിൽ വൈദ്യുതി പ്രവാഹം ഉണ്ടാകില്ലെന്നതിനാൽ ഉടൻ പ്രഥമശുശ്രൂഷ നൽകി വൈദ്യസഹായം ലഭ്യമാക്കണം.

The India Meteorological Department has revised the rain warning for Kerala, issuing yellow alerts for seven districts today and two districts tomorrow. Strong winds and thunderstorms are likely, with isolated thunderstorm activity expected to continue through November 11. Authorities have urged the public to follow lightning safety precautions and avoid exposed areas, electrical appliances, and unnecessary travel during storms.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390650/strong-winds-thunderstorms-yellow-alert-kerala)