---
title: "ഭരണകക്ഷി രാഷ്ട്രീയ സമ്മർദ്ദം; കോഴിക്കോട് വളയത്ത് മാത്രം ആറ് പോക്സോ കേസുകൾ, പ്രതികൾ ഒളിവിലെന്ന് പൊലീസ്"
english_title: "Ruling-Party Pressure Alleged as Six POCSO Cases Surface in Kozhikode Valiyath"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390634/kozhikode-valayam-pocso-cases"
published_at: "2026-11-07T13:44:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeee36d91095_kozhikode-valayam-pocso-cases.jpg"
keywords: ["POCSO", "Kozhikode", "KeralaPolice", "PoliticalPressure", "CrimeNews"]
---

# ഭരണകക്ഷി രാഷ്ട്രീയ സമ്മർദ്ദം; കോഴിക്കോട് വളയത്ത് മാത്രം ആറ് പോക്സോ കേസുകൾ, പ്രതികൾ ഒളിവിലെന്ന് പൊലീസ്

> **Lead Summary:** കോഴിക്കോട് : നാദാപുരത്ത് ഭരണകക്ഷി രാഷ്ട്രീയ സമ്മർദ്ദത്താൽ പീഡന കേസിലെ പ്രതികൾക്ക് പൊലീസ് ഒത്താശയെന്ന് ആക്ഷേപം. നാദാപുരം വളയത്ത് മാത്രം ആറ് പോക്സോ കേസുകൾ, പ്രതികൾ ഒളിവിലെന്ന് പൊലീസ്.

## Article Content

കോഴിക്കോട് : നാദാപുരത്ത് ഭരണകക്ഷി രാഷ്ട്രീയ സമ്മർദ്ദത്താൽ പീഡന കേസിലെ പ്രതികൾക്ക് പൊലീസ് ഒത്താശയെന്ന് ആക്ഷേപം. നാദാപുരം വളയത്ത് മാത്രം ആറ് പോക്സോ കേസുകൾ, പ്രതികൾ ഒളിവിലെന്ന് പൊലീസ്.

കഴിഞ്ഞ ആഴ്ച വളയം പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസുകളിലാണ് പൊലീസിന് കടുത്ത രാഷ്ട്രീയ സമ്മർദ്ദം ഉയരുന്നത്. ആറ് കേസുകളിൽ അഞ്ചു കേസിലും രജിസ്റ്റർ ചെയ്ത വളയത്ത് അറസ്റ്റിലായത് രാഷ്ട്രീയ സ്വാധീനം വലുതായൊന്നുമില്ലാത്ത വ്യാപാരിയായ ഒരു വൃദ്ധൻ മാത്രം. പ്രധാന പ്രതികൾ എല്ലാം ഒളിവിൽ. പ്രതികളെ പിടികൂടാൻ പൊലീസിന് നിസ്സംഗതയെന്നും ആക്ഷേപം.

ചെക്യാട് പഞ്ചായത്തിൽ തന്നെയാണ് ഒരാഴ്ചക്കിടെ ആറ് പോക്സോ കേസുകൾ വളയം പൊലീസ് രജിസ്റ്റർ ചെയ്തത്. പുളിയാവ് ജാതിയേരി ഭാഗത്ത് പ്രതികളുള്ള കേസിൽ ഇരയായത് ആൺകുട്ടിയാണെങ്കിൽ കണ്ണൂർ ജില്ലയോട് ചേർന്നുള്ള ചെക്യാട് പഞ്ചായത്ത് അതിർത്തിയിൽ രോഗബാധിതയായ ഒരു പെൺകുട്ടിയാണ് ഇര.

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഒരാൾക്കെതിരെ കേസെടുത്തിട്ട് ദിവസങ്ങളായി. ഇതുവരെയായിട്ടും അറസ്റ്റ് ചെയ്തിട്ടില്ല. പാനൂർ നഗരസഭ മുൻ കൗൺസിലറും കോൺഗ്രസ് നേതാവുമായ പ്രതി മടപ്പുര ചന്ദ്രനെ അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ലെന്നാണ് പൊലീസ് പറയുന്നത്.

ജാതിയേരിയിലെ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുള്ളത് ആറ് കേസുകളാണ്. ഒരു കേസിലാണ് കഴിഞ്ഞ ദിവസം എഴുപത്തിയാറുകാരനായ ജാതിയേരി കല്ലുമ്മലിലെ തയ്യുള്ളതിൽ മജീദ് എന്ന വ്യാപാരി അറസ്റ്റിലായത്.

മുസ്ലിംലീഗ് പ്രാദേശിക നേതാവായ വയലോളി മമ്മൂട്ടി, അമ്മദ് എന്ന അബ്ദുള, വാണിമേൽ സ്വദേശി ജംഷീദ്, പുളിയാവ് സ്വദേശി ബഷീർ, കല്ലാച്ചി സ്വദേശി കുഞ്ഞാലി എന്നിവരാണ് ഇനിയും അറസ്റ്റിലാകാനുള്ള പ്രതികൾ.

പോക്സോ കേസിൽ ഇരകൾക്കുള്ള ആനുകൂല്യം മറയാക്കി പ്രതികളുടെ പേരുവിവരങ്ങൾ പൊലീസ് മാധ്യമങ്ങൾക്ക് പോലും നൽകിയിട്ടില്ല.

Allegations have surfaced that police are shielding accused in POCSO cases under ruling-party pressure in Nadapuram’s Valayam area of Kozhikode. Of the six cases registered in the past week, only one accused has been arrested, while the main suspects remain absconding, drawing criticism over police inaction.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390634/kozhikode-valayam-pocso-cases)