---
title: "'ജീവനുള്ള പുഴുവെന്ന് ഞാൻ പറഞ്ഞോ? സത്യം തെളിയണം; കായികമേളയിൽ ഒൻപത് പോയിന്റ് നേടിയിട്ടും തല ഉയർത്തി മടങ്ങാനായില്ല', വിവാദത്തിൽ മനസ്സുതുറന്ന് കായിക അധ്യാപകൻ"
english_title: "Did I Say It Was a Live Worm? Truth Must Come Out: Jijo James on the Worm Row"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390628/worm-controversy-jijo-james-sports-meet"
published_at: "2026-11-07T13:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeed8158c003_worm-controversy-jijo-james-sports-meet.jpg"
keywords: ["SchoolSportsMeet", "FoodControversy", "JijoJames", "KeralaNews"]
---

# 'ജീവനുള്ള പുഴുവെന്ന് ഞാൻ പറഞ്ഞോ? സത്യം തെളിയണം; കായികമേളയിൽ ഒൻപത് പോയിന്റ് നേടിയിട്ടും തല ഉയർത്തി മടങ്ങാനായില്ല', വിവാദത്തിൽ മനസ്സുതുറന്ന് കായിക അധ്യാപകൻ

> **Lead Summary:** കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കായികമേളയിൽ ഭക്ഷണത്തിൽനിന്ന് പുഴുവിനെ ലഭിച്ചെന്ന ആരോപണത്തിൽ വിശദീകരണവുമായി കായിക അധ്യാപകൻ ജിജോ ജെയിംസ്. തനിക്ക് കിട്ടിയത് ജീവനുള്ള പുഴുവിനെയാണെന്ന് ആരാണ് പറഞ്ഞതെന്ന് അദ്ദേഹം കോഴിക്കോട് മാധ്യമങ്ങളോട് ചോദിച്ചു.

## Article Content

കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കായികമേളയിൽ ഭക്ഷണത്തിൽനിന്ന് പുഴുവിനെ ലഭിച്ചെന്ന ആരോപണത്തിൽ വിശദീകരണവുമായി കായിക അധ്യാപകൻ ജിജോ ജെയിംസ്. തനിക്ക് കിട്ടിയത് ജീവനുള്ള പുഴുവിനെയാണെന്ന് ആരാണ് പറഞ്ഞതെന്ന് അദ്ദേഹം കോഴിക്കോട് മാധ്യമങ്ങളോട് ചോദിച്ചു.

ഞാൻ അങ്ങനെ പറഞ്ഞതിന്റെ ഒരു തെളിവും ആർക്കും കാണിക്കാൻ പറ്റില്ല. താൻ അന്ന് പ്രതികരിച്ചത് ശരിയോ തെറ്റോ എന്ന് കോടതി തീരുമാനിക്കട്ടെയെന്നും ജിജോ പറഞ്ഞു. കോടതിയിലും ഡിപ്പാർട്ട്‌മെന്റിലും വിശ്വാസമുണ്ട്. സത്യം പുറത്തുവരേണ്ടത് തന്റെകൂടി ആവശ്യമാണ്.

പെരുമ്പാവൂരിലെ ഒരു ചെറിയ സ്‌കൂളിൽനിന്നാണ് വലിയൊരു കായികമേളയ്ക്ക് നിരവധി വിദ്യാർഥികളുമായി എത്തിയത്. അത് ചെറിയ കാര്യമല്ല. ഞങ്ങൾക്ക് ഒൻപത് പോയിന്റ് ലഭിച്ചു. പക്ഷേ, ആ നേട്ടത്തിൽ അഭിമാനത്തോടെ തല ഉയർത്തി മടങ്ങാനായില്ല.

എനിക്കും കുടുംബത്തിനും മാനസിക വ്യഥയും വലിയ നഷ്ടവുമുണ്ടായി.എനിക്കും കുടുംബത്തിനും മാനസിക വ്യഥയും വലിയ നഷ്ടവുമുണ്ടായി. ഇതിനൊക്കെ ആര് മറുപടി പറയും? അതുകൊണ്ടുതന്നെ സത്യം പുറത്തുവരിക മാത്രമാണ് തനിക്ക് തന്റെ നിരപരാധിത്വം എല്ലാവരുടെയും മുന്നിൽ തെളിയിക്കാനുള്ള വഴിയെന്നും ജിജോ പ്രതികരിച്ചു.

ഗൂഢാലോചന നടത്തിയെന്നാണ് പറയുന്നത്. ആരാണ് ഗൂഢാലോചന നടത്തിയതെന്ന് തെളിയട്ടെ. എന്റെ ഫോൺ അടക്കം പോലീസിന്റെ കയ്യിലുണ്ട്. അത് പരിശോധിക്കട്ടെയെന്നും ജിജോ പറഞ്ഞു.  

Jijo James, the physical education teacher at the center of the alleged worm-in-food controversy at the state school sports meet, said he never claimed it was a live worm and asked for the truth to be established. He said the incident caused mental distress and damage to his family, and that he wants the court and department to determine the facts.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390628/worm-controversy-jijo-james-sports-meet)