---
title: "വഴിയിൽ കിടന്നത് കേബിളല്ല, മരണക്കെണി! 18 ലക്ഷം ചെലവിട്ടിട്ടും രക്ഷിക്കാനായില്ല; കളമശ്ശേരിയിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം"
english_title: "Woman Dies After Tripping on Cable Left on Road in Kalamassery"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390625/kalamassery-cable-accident-woman-dies"
published_at: "2026-11-07T13:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeed69943537_kalamassery-cable-accident-woman-dies.jpg"
keywords: ["Kalamassery", "CableAccident", "RoadSafety", "KeralaNews", "HospitalTreatment"]
---

# വഴിയിൽ കിടന്നത് കേബിളല്ല, മരണക്കെണി! 18 ലക്ഷം ചെലവിട്ടിട്ടും രക്ഷിക്കാനായില്ല; കളമശ്ശേരിയിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

> **Lead Summary:** കൊച്ചി: കളമശ്ശേരിയിൽ വഴിയിൽ കിടന്ന കേബിളിൽ കാൽ കുരുങ്ങി വീണ് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മരിച്ചു. കളമശ്ശേരി സ്വദേശി പുഷ്പി സേവ്യർ ആണ് മരിച്ചത്. അപകടത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ വെള്ളിയാഴ്ച രാവിലെയായിരുന്നു മരണം.

## Article Content

കൊച്ചി: കളമശ്ശേരിയിൽ വഴിയിൽ കിടന്ന കേബിളിൽ കാൽ കുരുങ്ങി വീണ് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മരിച്ചു. കളമശ്ശേരി സ്വദേശി പുഷ്പി സേവ്യർ ആണ് മരിച്ചത്. അപകടത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ വെള്ളിയാഴ്ച രാവിലെയായിരുന്നു മരണം.

ചികിത്സയ്ക്കായി 18 ലക്ഷം രൂപ ചെലവായെന്നും കേബിൾ ഉടമകളിൽ നിന്ന് യാതൊരു സഹായവും ലഭിച്ചില്ലെന്നും കുടുംബം ആരോപിച്ചു. സെപ്റ്റംബർ എട്ടിന് രാവിലെ 11 മണിയോടെയായിരുന്നു അപകടം.

നോർത്ത് കളമശ്ശേരിയിലെ പത്താം പീയൂസ് പള്ളിക്ക് സമീപമുള്ള സെമിത്തേരിയിൽ ഭർത്താവ് സേവ്യറിനൊപ്പം പോയി മടങ്ങുന്നതിനിടെയാണ് പുഷ്പിക്ക് അപകടമുണ്ടായത്. സെമിത്തേരിയുടെ ഗേറ്റിന് മുന്നിൽ നിലത്തുകൂടെ കുറുകെ കിടന്നിരുന്ന കേബിളിൽ കാൽ കുടുങ്ങി തലയടിച്ച് വീഴുകയായിരുന്നു.

വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ പുഷ്പിക്ക് വലിയ തോതിൽ രക്തസ്രാവമുണ്ടായി. അപകടത്തിന് പിന്നാലെ പുഷ്പിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ വിദഗ്ധ ചികിത്സ നൽകാൻ ഡോക്ടർ ഇല്ലാതിരുന്നതിനാൽ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

അപകടത്തെ തുടർന്ന് പുഷ്പിയുടെ ശരീരത്തിന്റെ ഇടത് ഭാഗം തളർന്നിരുന്നു. ദീർഘനാളായി ചികിത്സയിൽ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. അരുൺ, സുസ്മി എന്നിവരാണ് മക്കൾ.

A 68-year-old woman from Kalamassery died after suffering severe injuries when she tripped over a cable lying across the road and fell. Her family said nearly ₹18 lakh was spent on treatment, but they received no help from the cable owners.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390625/kalamassery-cable-accident-woman-dies)