---
title: "ഹോട്ടൽ ഭക്ഷണത്തിൽ നിന്ന് ഷിഗെല്ല? നിലമ്പൂരിൽ നാലുവയസ്സുകാരി അടക്കം മൂന്നുപേർക്ക് രോഗം; ജാഗ്രതാ നിർദ്ദേശം"
english_title: "Shigella Suspected in Hotel Food: Three Fall Ill in Nilambur; Alert Issued"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390614/shigella-suspected-hotel-food-nilambur-alert"
published_at: "2026-11-07T12:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeec95a733e3_shigella-suspected-hotel-food-nilambur-alert.jpg"
keywords: ["Shigella", "FoodSafety", "Malappuram", "Nilambur", "PublicHealth"]
---

# ഹോട്ടൽ ഭക്ഷണത്തിൽ നിന്ന് ഷിഗെല്ല? നിലമ്പൂരിൽ നാലുവയസ്സുകാരി അടക്കം മൂന്നുപേർക്ക് രോഗം; ജാഗ്രതാ നിർദ്ദേശം

> **Lead Summary:** **മലപ്പുറം: **കോഴിക്കോടിനു പിന്നാലെ മലപ്പുറത്തും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. നിലമ്പൂരിൽ മൂന്നുപേർക്കാണ് രോഗം റിപ്പോർട്ട് ചെയ്തത്. അമരമ്പലത്തെ കടയിൽ നിന്ന് ലഘുഭക്ഷണം കഴിച്ച നാലുവയസ്സുകാരിക്കും, പാലുണ്ടയിലെ ഹോട്ടലിൽ നിന്ന് മന്തി കഴിച്ച രണ്ടുപേർക്കുമാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.

## Article Content

**മലപ്പുറം: **കോഴിക്കോടിനു പിന്നാലെ മലപ്പുറത്തും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. നിലമ്പൂരിൽ മൂന്നുപേർക്കാണ് രോഗം റിപ്പോർട്ട് ചെയ്തത്. അമരമ്പലത്തെ കടയിൽ നിന്ന് ലഘുഭക്ഷണം കഴിച്ച നാലുവയസ്സുകാരിക്കും, പാലുണ്ടയിലെ ഹോട്ടലിൽ നിന്ന് മന്തി കഴിച്ച രണ്ടുപേർക്കുമാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.

സംഭവത്തെ തുടർന്ന് പ്രദേശത്ത് ആരോഗ്യവകുപ്പ് തീവ്ര ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ വയറിളക്കം, കഠിനമായ വയറുവേദന തുടങ്ങിയ രോഗലക്ഷണങ്ങളോടെ 23 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ഇവരുടെ സാമ്പിളുകളുടെ പരിശോധനാഫലം പുറത്തുവന്നാൽ മാത്രമേ കൂടുതൽ പേർക്ക് രോഗബാധയുണ്ടോ എന്ന് വ്യക്തമാകൂ.

നേരത്തെ കോഴിക്കോട് മേപ്പയിൽ സ്‌കൂളിലെ മൂന്ന് വിദ്യാർഥികൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. സ്‌കൂളിലെ കിണർവെള്ളത്തിൽ നിന്നാണ് ഇവിടെ രോഗബാധ ഉണ്ടായതെന്നാണ് സംശയിക്കുന്നത്. ധാരാളം കുട്ടികൾ രോഗലക്ഷണങ്ങളോടെ ചികിത്സയിലുണ്ടെങ്കിലും ആരുടെയും ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. മുൻകരുതലിന്റെ ഭാഗമായി ഈ സ്‌കൂളിന് താൽക്കാലികമായി അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Shigella infection has been confirmed in three people in Nilambur, Malappuram, including a four-year-old girl and two others who ate food from local eateries. Health authorities have issued a high-alert advisory as 23 people with symptoms such as diarrhoea and severe abdominal pain remain under treatment.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390614/shigella-suspected-hotel-food-nilambur-alert)