---
title: "തൃശൂരിൽ ഉപയോഗശൂന്യമായ പൊട്ടക്കിണറ്റിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി, മരിച്ചയാളെ തിരിച്ചറിഞ്ഞില്ല"
english_title: "Man’s Body Found in Abandoned Well in Thrissur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390613/thrissur-body-found-abandoned-well"
published_at: "2026-11-07T12:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeec767bd7c5_thrissur-body-found-abandoned-well.jpg"
keywords: ["ThrissurNews", "Vadakkanchery", "BodyFound", "PoliceInvestigation", "KeralaNews"]
---

# തൃശൂരിൽ ഉപയോഗശൂന്യമായ പൊട്ടക്കിണറ്റിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി, മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

> **Lead Summary:** **വടക്കാഞ്ചേരി: **തൃശൂർ വടക്കാഞ്ചേരി മങ്കരയിൽ ഉപയോഗശൂന്യമായ പൊട്ടക്കിണറ്റിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. ചെറുവായിൽ ബഷീറിന്റെ വീട്ടുപറമ്പിലെ കിണറ്റിൽ ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

## Article Content

**വടക്കാഞ്ചേരി: **തൃശൂർ വടക്കാഞ്ചേരി മങ്കരയിൽ ഉപയോഗശൂന്യമായ പൊട്ടക്കിണറ്റിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. ചെറുവായിൽ ബഷീറിന്റെ വീട്ടുപറമ്പിലെ കിണറ്റിൽ ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

വീട്ടുപറമ്പിന് സമീപത്തെ വഴിയിലൂടെ നടന്നുപോവുകയായിരുന്ന തൊഴിലാളികളാണ് പ്രദേശത്ത് കനത്ത ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പരിശോധന നടത്തിയത്. കിണറ്റിൽ മൃതദേഹം കണ്ടതോടെ നാട്ടുകാർ ഉടൻ തന്നെ വടക്കാഞ്ചേരി പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മൃതദേഹം പുറത്തെടുക്കാനുള്ള നടപടികൾ ആരംഭിച്ചു. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ വടക്കാഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

A man’s body was found in an abandoned well at Mankara in Vadakkanchery, Thrissur, on Saturday morning. Police have begun recovery and investigation efforts, but the deceased has not yet been identified.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390613/thrissur-body-found-abandoned-well)