---
title: "രാവിലെ ഹോട്ടലിലെത്തി, പിന്നാലെ ദുരന്തം; ഹോട്ടൽ ഉടമയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Hotel Owner Found Dead After Severe Burns in Kulathupuzha"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390605/hotel-owner-found-dead-burns-kulathupuzha-new"
published_at: "2026-11-07T11:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeeb9c9644bb_hotel-owner-found-dead-burns-kulathupuzha.jpg"
keywords: ["KeralaNews", "HotelOwner", "Kulathupuzha", "PoliceInvestigation", "BurnDeath"]
---

# രാവിലെ ഹോട്ടലിലെത്തി, പിന്നാലെ ദുരന്തം; ഹോട്ടൽ ഉടമയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **കൊല്ലം: **കുളത്തൂപ്പുഴയിൽ ഹോട്ടൽ ഉടമയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കുളത്തൂപ്പുഴയിൽ പ്രവർത്തിക്കുന്ന 'ഹോട്ടൽ സന്തോഷ്' ഉടമ രാമചന്ദ്രനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

**കൊല്ലം: **കുളത്തൂപ്പുഴയിൽ ഹോട്ടൽ ഉടമയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കുളത്തൂപ്പുഴയിൽ പ്രവർത്തിക്കുന്ന 'ഹോട്ടൽ സന്തോഷ്' ഉടമ രാമചന്ദ്രനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ശനിയാഴ്ച രാവിലെ ആറുമണിയോടെ രാമചന്ദ്രൻ വീട്ടിൽ നിന്ന് ഹോട്ടലിലേക്ക് എത്തിയിരുന്നു. തുടർന്ന് ഹോട്ടലിന്റെ പിൻവശത്താണ് ശരീരമാസകലം ഗുരുതരമായി പൊള്ളലേറ്റ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

സംഭവസ്ഥലത്ത് സയന്റിഫിക് ഉദ്യോഗസ്ഥരും പോലീസും എത്തി വിശദമായ പരിശോധനകൾ നടത്തിവരികയാണ്. രാമചന്ദ്രൻ ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

An 86-year-old hotel owner, Ramachandran, was found dead with severe burn injuries behind his hotel in Kulathupuzha on Saturday morning. Police suspect suicide and have launched an investigation after scientific officers examined the scene.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390605/hotel-owner-found-dead-burns-kulathupuzha-new)