---
title: "'ആരാണ് പിന്നിൽ എന്ന് വ്യക്തമാണ്, അഴിമതി ഉദ്യോഗസ്ഥരുമായും ബാർ ഉടമകളുമായും മന്ത്രിക്ക് ബന്ധമുണ്ടെന്ന് തെളിഞ്ഞു'; ആരോപണങ്ങളുമായി എം.വി. ഗോവിന്ദൻ"
english_title: "MV Govindan says excise minister must respond over transfer row"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390595/mv-govindan-excise-transfer-row-NEW"
published_at: "2026-11-07T10:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeeb4b5bda72_mv-govindan-excise-transfer-row-NEW.jpg"
keywords: ["MVGovindan", "KeralaNews", "ExciseDepartment", "CpmKerala", "ExciseMinister"]
---

# 'ആരാണ് പിന്നിൽ എന്ന് വ്യക്തമാണ്, അഴിമതി ഉദ്യോഗസ്ഥരുമായും ബാർ ഉടമകളുമായും മന്ത്രിക്ക് ബന്ധമുണ്ടെന്ന് തെളിഞ്ഞു'; ആരോപണങ്ങളുമായി എം.വി. ഗോവിന്ദൻ

> **Lead Summary:** **തിരുവനന്തപുരം: **എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട വിവാദത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പ്രതികരിച്ചു. എക്സൈസിലെ ഉന്നത ഉദ്യോഗസ്ഥ വൃന്ദം അഴിമതിക്കാരാണെന്നതാണ് കമ്മീഷണറുടെ റിപ്പോർട്ടെന്നും, മന്ത്രിക്ക് ബന്ധമുള്ള ബാറിനെക്കുറിച്ച് ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

## Article Content

**തിരുവനന്തപുരം: **എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട വിവാദത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പ്രതികരിച്ചു. എക്സൈസിലെ ഉന്നത ഉദ്യോഗസ്ഥ വൃന്ദം അഴിമതിക്കാരാണെന്നതാണ് കമ്മീഷണറുടെ റിപ്പോർട്ടെന്നും, മന്ത്രിക്ക് ബന്ധമുള്ള ബാറിനെക്കുറിച്ച് ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആരാണ് പിന്നിൽ എന്ന് വ്യക്തമാണ്. അഴിമതി ഉദ്യോഗസ്ഥരുമായും ബാർ ഉടമകളുമായും മന്ത്രിക്ക് ബന്ധമുണ്ടെന്ന് തെളിഞ്ഞുവെന്നും എക്സൈസ് മന്ത്രി മറുപടി പറയണമെന്നും എംവി ഗോവിന്ദൻ ആവശ്യപ്പെട്ടു. എക്സൈസ് വകുപ്പിലെ സ്ഥലം മാറ്റം സംബന്ധിച്ച ചർച്ചകൾക്കിടയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

കെഎസ്ഇബി, കരാർ, വൈദ്യുതി കരാർ എന്നിവ വലിയ അഴിമതിയുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. അതിന് കൂട്ടുനിൽക്കാത്തതുകൊണ്ടാണ് രാജമാണിക്യത്തെ മാറ്റിയതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. മുൻ സർക്കാർ ജിഎൻഎയിൽ നിന്ന് വൈദ്യുതി വാങ്ങിയിട്ടുണ്ടെങ്കിൽ അന്വേഷിക്കട്ടെയെന്നും, ഇപ്പോൾ പുറത്തുവന്ന വിവാദത്തിലാണ് മറുപടി പറയേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാലടി സർവകലാശാലയിലെ വിദ്യാർഥികളുടേത് ന്യായമായ സമരമാണെന്നും സർവകലാശാലയുടേത് കടന്നാക്രമണ രീതിയാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. പരിഷ്കൃത സമൂഹത്തിൽ കേട്ടുകേൾവിയില്ലാത്ത ശിക്ഷാരീതിയാണിതെന്നും ബിജെപിയുടെ ഭരണം കോൺഗ്രസിലൂടെ നടപ്പാക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390595/mv-govindan-excise-transfer-row-NEW)