---
title: "പൊന്ന് തരുന്ന പെടാപ്പാട്..! സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും മുന്നേറ്റം; പവൻ വില 1,05,280 രൂപയിൽ"
english_title: "Gold Prices Rise for Second Straight Day; Pavan at ₹1,05,280"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390594/gold-prices-rise-second-straight-day"
published_at: "2026-11-07T10:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeeafeb80a65_gold-prices-rise-second-straight-day.jpg"
keywords: ["GoldRate", "KeralaGoldPrice", "BullionMarket", "SilverPrice", "KeralaNews"]
---

# പൊന്ന് തരുന്ന പെടാപ്പാട്..! സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും മുന്നേറ്റം; പവൻ വില 1,05,280 രൂപയിൽ

> **Lead Summary:** **കൊച്ചി: **സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും നേരിയ വർധന. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് വർധിച്ചത്. ഇതോടെ പവന് 1,05,280 രൂപയിലും ഗ്രാമിന് 13,160 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം നടക്കുന്നത്.

## Article Content

**കൊച്ചി: **സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും നേരിയ വർധന. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് വർധിച്ചത്. ഇതോടെ പവന് 1,05,280 രൂപയിലും ഗ്രാമിന് 13,160 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം നടക്കുന്നത്.

കഴിഞ്ഞദിവസം വലിയ ചാഞ്ചാട്ടങ്ങൾക്കാണ് സ്വർണവിപണി സാക്ഷ്യം വഹിച്ചത്. ഒറ്റയടിക്ക് പവന് 2,360 രൂപയോളം വർധിച്ച് 1,07,080 രൂപയിലെത്തിയ ശേഷമാണ് വില കുത്തനെ താഴേക്ക് പതിച്ചത്. തുടർന്ന് പവന് 1,960 രൂപ കുറഞ്ഞ് 1,05,120 രൂപയിലേക്ക് എത്തിയെങ്കിലും വ്യാപാരത്തിന്റെ അവസാന ഘട്ടത്തിൽ വീണ്ടും 10 രൂപ ഉയരുകയായിരുന്നു.

18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 10,777 രൂപയും പവന് 88,160 രൂപയുമാണ് ഇന്നത്തെ നിരക്ക്. അതേസമയം വെള്ളി വിലയിൽ മാറ്റമില്ല; ഗ്രാമിന് 205 രൂപയിലാണ് വ്യാപാരം തുടരുന്നത്.

Gold prices in Kerala rose for a second straight day, with the price of a pavan increasing by ₹80 to ₹1,05,280 and gram rate up by ₹10 to ₹13,160. The previous day saw sharp swings in the market before prices settled slightly higher in late trade.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390594/gold-prices-rise-second-straight-day)