---
title: "ചികിത്സിക്കേണ്ട കൈകളിൽ എം.ഡി.എം.എ! കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ കാഷ്വാലിറ്റി സർജൻ എം.ഡി.എം.എയുമായി പിടിയിൽ"
english_title: "MDMA in the Hands Meant to Heal: Kozhikode Private Hospital Surgeon Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390589/kozhikode-private-hospital-surgeon-arrested-mdma-case-new"
published_at: "2026-11-07T09:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeea8433a9d9_kozhikode-private-hospital-surgeon-arrested-mdma-case-new.jpg"
keywords: ["MDMACase", "KozhikodeDoctor", "DrugBust", "WayanadPolice", "HospitalArrest"]
---

# ചികിത്സിക്കേണ്ട കൈകളിൽ എം.ഡി.എം.എ! കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ കാഷ്വാലിറ്റി സർജൻ എം.ഡി.എം.എയുമായി പിടിയിൽ

> **Lead Summary:** **വയനാട്: **ലക്കിടിയിൽ 8.520 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിൽ ഡോക്ടർ അറസ്റ്റിൽ. മലപ്പുറം മൊറയൂർ സ്വദേശിയായ കെ. മുഹമ്മദ് ഫാബിനാണ് വൈത്തിരി പോലീസിന്റെ പിടിയിലായത്. കോഴിക്കോട്ടെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ കാഷ്വാലിറ്റി സർജനാണ് അറസ്റ്റിലായ ഫാബിൻ.

## Article Content

**വയനാട്: **ലക്കിടിയിൽ 8.520 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിൽ ഡോക്ടർ അറസ്റ്റിൽ. മലപ്പുറം മൊറയൂർ സ്വദേശിയായ കെ. മുഹമ്മദ് ഫാബിനാണ് വൈത്തിരി പോലീസിന്റെ പിടിയിലായത്. കോഴിക്കോട്ടെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ കാഷ്വാലിറ്റി സർജനാണ് അറസ്റ്റിലായ ഫാബിൻ.

കഴിഞ്ഞ ഒക്ടോബർ 22-ന് ലക്കിടിയിൽ വെച്ച് എം.ഡി.എം.എയുമായി തമിഴ്നാട് സ്വദേശികളായ രണ്ടുപേർ പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതിനെ തുടർന്നാണ് ലഹരിമരുന്ന് എത്തിച്ചത് ഡോക്ടർക്ക് നൽകാനായിരുന്നുവെന്ന ഞെട്ടിക്കുന്ന വിവരം പോലീസിന് ലഭിച്ചത്.

ആശുപത്രി ഡോക്ടറായ ഫാബിൻ സ്ഥിരമായി ലഹരിമരുന്ന് ഉപയോഗിക്കുന്നയാളാണെന്ന് പോലീസ് വ്യക്തമാക്കി. പ്രതികളും ഡോക്ടറും തമ്മിൽ നടത്തിയ ഫോൺ സംഭാഷണങ്ങളും ലക്ഷങ്ങളുടെ ബാങ്ക് ഇടപാട് രേഖകളും അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.

A doctor working as a casualty surgeon at a prominent private hospital in Kozhikode has been arrested in connection with an MDMA seizure in Wayanad. Police say the accused was linked to the supply network, and phone records and bank transactions are now under scrutiny.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390589/kozhikode-private-hospital-surgeon-arrested-mdma-case-new)