---
title: "ക്രിമിനൽ കുറ്റം.....! റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നവർ സൂക്ഷിക്കുക; അപകടമുണ്ടായാൽ നഷ്ടപരിഹാരമില്ല; ട്രൈബ്യൂണലിന്റെ നിർണായക ഉത്തരവ്"
english_title: "No Compensation for Track Trespassers, Says Railway Tribunal"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390572/railway-tribunal-track-crossing-compensation"
published_at: "2026-11-07T08:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aee9495a967b_railway-tribunal-track-crossing-compensation.jpg"
keywords: ["RailwayTribunal", "CompensationRule", "TrackSafety", "KeralaNews", "LegalRuling"]
---

# ക്രിമിനൽ കുറ്റം.....! റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നവർ സൂക്ഷിക്കുക; അപകടമുണ്ടായാൽ നഷ്ടപരിഹാരമില്ല; ട്രൈബ്യൂണലിന്റെ നിർണായക ഉത്തരവ്

> **Lead Summary:** കൊച്ചി: ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍ തട്ടിയുണ്ടാകുന്ന അപകടത്തില്‍ നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് എറണാകുളം റെയില്‍വെ ക്ലെയിംസ് ട്രൈബ്യൂണല്‍. റെയില്‍വെ ട്രാക്ക് മുറിച്ച് കടക്കുന്നത് ക്രിമിനല്‍ കുറ്റമാണ്.

## Article Content

കൊച്ചി: ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍ തട്ടിയുണ്ടാകുന്ന അപകടത്തില്‍ നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് എറണാകുളം റെയില്‍വെ ക്ലെയിംസ് ട്രൈബ്യൂണല്‍. റെയില്‍വെ ട്രാക്ക് മുറിച്ച് കടക്കുന്നത് ക്രിമിനല്‍ കുറ്റമാണ്.

അതുകൊണ്ടുതന്നെ ട്രാക്ക് മുറിച്ച് കടക്കുമ്പോഴുണ്ടാകുന്ന അപകടങ്ങളില്‍ നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ലെന്നും റെയില്‍വെ ക്ലെയിംസ് ട്രൈബ്യൂണല്‍ പറഞ്ഞു. മാവേലിക്കര റെയില്‍വെ സ്റ്റേഷനില്‍ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി പരിക്കേറ്റ ചങ്ങനാശ്ശേരി സ്വദേശി തോമസ് ജോണിന്റെ അപേക്ഷ തള്ളിയാണ് ട്രൈബ്യൂണല്‍ ഉത്തരവിട്ടത്.

കൊല്ലം-എറണാകുളം മെമുവില്‍ യാത്ര ചെയ്യുന്നതിനിടെ ട്രെയിനില്‍ നിന്ന് വീണ് പരിക്ക് പറ്റിയെന്നും നഷ്ടപരിഹാരം വേണമെന്നും പറഞ്ഞായിരുന്നു തോമസ് ട്രൈബ്യൂണലിനെ സമീപിച്ചത്.

അപകടത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ദീര്‍ഘനാള്‍ ചികിത്സ തേടിയെന്നും പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമായിരുന്നു തോമസിന്റെ ആവശ്യം. എന്നാല്‍ തെളിവുകള്‍ സഹിതം തോമസിന്റെ വാദം റെയില്‍വെ തള്ളി.

ഫ്‌ളാറ്റ്‌ഫോമുകളിലേക്ക് പോകുന്നതിന് ഫുട് ഓവര്‍ ബ്രിഡ്ജ് ഉണ്ടെന്നിരിക്കെ അത് ഉപയോഗിക്കാതെ ട്രാക്കിലൂടെ പോകുന്നത് അപകടം ക്ഷണിച്ച് വരുത്തുന്നതിന് തുല്യമാണെന്ന് റെയില്‍വെ വാദിച്ചു.

ട്രെയിന്‍ യാത്രയ്ക്കിടെ അപകടത്തില്‍പ്പെടുന്നവര്‍ക്കേ നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ളൂ എന്നും റെയില്‍വെ പറഞ്ഞു. ഇത് പരിഗണിച്ച ട്രൈബ്യൂണല്‍, സ്വന്തം ജാഗ്രതക്കുറവും നിയമലംഘനവും മൂലം അപകടം പറ്റുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്ന് നിര്‍ദേശിച്ചു.

The Ernakulam Railway Claims Tribunal has ruled that compensation cannot be granted for accidents caused while crossing railway tracks, calling it a criminal offence. It dismissed the claim of a Chengannur native injured at Mavelikkara station, saying negligence and legal violation bar compensation.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390572/railway-tribunal-track-crossing-compensation)