---
title: "ശ്രീകാര്യം കൊലപാതകം; പ്രതികളെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും, മെറ്റയോട് വിവരങ്ങൾ തേടി പൊലീസ്"
english_title: "Sreekaryam Murder: Accused to Be Taken Into Custody Today, Police Seek Details From Meta"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390568/sreekaryam-murder-accused-custody-meta-details"
published_at: "2026-11-07T07:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeaa42ac0952_abhiram-killed-before-complaint-police-probe.jpg"
keywords: ["SreekaryamMurder", "AbhiramiCase", "KeralaPolice", "MetaInquiry", "CustodyProbe"]
---

# ശ്രീകാര്യം കൊലപാതകം; പ്രതികളെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും, മെറ്റയോട് വിവരങ്ങൾ തേടി പൊലീസ്

> **Lead Summary:** തിരുവനന്തപുരം: അഭിരാമിന്റെ കൊലപാതക കേസിൽ പ്രതികളായ ഉമറിനെയും സുഹൃത്ത് അനന്തയെയും ശ്രീകാര്യം പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും. രണ്ടുപേരെയും വിശദമായി ചോദ്യം ചെയ്യും. കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പ്രതികളിൽ നിന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

## Article Content

തിരുവനന്തപുരം: അഭിരാമിന്റെ കൊലപാതക കേസിൽ പ്രതികളായ ഉമറിനെയും സുഹൃത്ത് അനന്തയെയും ശ്രീകാര്യം പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും. രണ്ടുപേരെയും വിശദമായി ചോദ്യം ചെയ്യും. കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പ്രതികളിൽ നിന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

അഭിരാമിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്താൻ ഉപയോഗിച്ച ബെൽറ്റ് ഉൾപ്പെടെ പ്രതികൾ ഒളിപ്പിച്ചിരിക്കുകയാണ്. ചോദ്യം ചെയ്യലിലൂടെ ഇക്കാര്യത്തെക്കുറിച്ചും വിവരം ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. കേസിലെ ഒന്നാംപ്രതി 17 വയസുകാരനെയും ഉമറിന്റെ സുഹൃത്ത് ഐശ്വര്യയെയും തിങ്കളാഴ്ച കസ്റ്റഡിയിൽ ആവശ്യപ്പെടാനാണ് നീക്കം.

അതേസമയം കേസിൽ മെറ്റയോട് വിശദാംശങ്ങൾ തേടിയിരിക്കുകയാണ് പൊലീസ്. അഭിരാമിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾ നീക്കം ചെയ്യപ്പെട്ടതിനെക്കുറിച്ച് വിവരം തേടി മെറ്റയ്ക്ക് പൊലീസ് കത്തയച്ചു. അഭിരാമിന്റെ ഇൻസ്റ്റഗ്രാമിൽ നിന്ന് ചില പോസ്റ്റുകൾ നീക്കം ചെയ്യപ്പെട്ടിരുന്നു. ആരാണ് പോസ്റ്റുകൾ ഡിലീറ്റ് ചെയ്തതെന്ന് അറിയാനാണ് പൊലീസിന്റെ നീക്കം. അഭിരാമിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഒന്നിലേറെ പേർ ഉപയോഗിച്ചിരുന്നതായാണ് സംശയം.

ഒന്നാംപ്രതി നേരത്തെയും അഭിരാമിനെയും തന്നെയും മർദിച്ചിരുന്നുവെന്നാണ് സുഹൃത്തിന്റെ മൊഴി. രണ്ടാഴ്ച മുമ്പാണ് ആക്രമിച്ചതെന്നും സുഹൃത്ത് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. വീണ്ടും മർദിക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തിയിരുന്നു.

ആക്രമണം ഭയന്നാണ് താൻ പ്രതി ആവശ്യപ്പെട്ടപ്പോൾ വരാതിരുന്നതെന്നും അഭിരാമിന്റെ സുഹൃത്ത് പറയുന്നു. പ്രതിയുടെ പെൺസുഹൃത്തിന്റെ സ്വകാര്യ ചിത്രം അഭിരാമിന്റെ സുഹൃത്തിന്റെ കൈവശമുണ്ടായിരുന്നതാണ് മർദനത്തിന് കാരണമെന്നാണ് സുഹൃത്ത് മൊഴി. അതേസമയം, കേസിൽ പ്രതികളെ വിശദമായി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണ സംഘം.

പ്രതികളെ വൈകാതെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അപേക്ഷ നൽകും. പ്രതികളുടെ ചോദ്യം ചെയ്യലിലൂടെ കൊലപാതകത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. കൊലപാതകത്തിൽ കൂടുതൽ പേരുടെ പങ്കാളിത്തമുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

കേസിൽ അറസ്റ്റിലായ പ്രതി ഉമറിന്റെ പെൺസുഹൃത്തും ഇന്നലെ അറസ്റ്റിലായിരുന്നു. ഐശ്വര്യയാണ് അറസ്റ്റിലായത്. അഭിരാമിന്റെ കൊലപാതകത്തെ കുറിച്ച് ഐശ്വര്യക്ക് അറിവുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Police in Thiruvananthapuram will take Umar and his friend Ananth into custody today in the Abhirami murder case for detailed questioning. Investigators have also written to Meta seeking information about Instagram posts deleted from Abhirami’s account, while they probe possible wider involvement in the crime.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390568/sreekaryam-murder-accused-custody-meta-details)