---
title: "ഫെയ്‌സ്ബുക്ക് ലൈവിൽ ഹേമന്ത് സോറൻ സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങൾ; പിന്നാലെ ആദിവാസി അവകാശ പ്രവർത്തക നിഷ കുമാരി ജീവനൊടുക്കി"
english_title: "Adivasi Activist Nisha Kumari Bhagat Dies After Facebook Live Allegations Against Govt"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390558/facebook-live-allegations-adivasi-activist-dies"
published_at: "2026-11-07T06:04:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aee7457dbbfa_facebook-live-allegations-adivasi-activist-dies.jpg"
keywords: ["JharkhandPolitics", "AdivasiRights", "FacebookLive", "HemantSoren", "TribalActivist"]
---

# ഫെയ്‌സ്ബുക്ക് ലൈവിൽ ഹേമന്ത് സോറൻ സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങൾ; പിന്നാലെ ആദിവാസി അവകാശ പ്രവർത്തക നിഷ കുമാരി ജീവനൊടുക്കി

> **Lead Summary:** റാഞ്ചി: ഹേമന്ത് സോറൻ സർക്കാരും ഭൂമി ഇടനിലക്കാരും പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് ആക്ടിവിസ്റ്റായ യുവതി ആത്മഹത്യ ചെയ്തു. ഗോത്രവർഗക്കാരിയായ നിഷ കുമാരി ഭഗത് ആണ് മരിച്ചത്. മരിക്കുന്നതിന് 10 മിനിറ്റ് മുൻപ് ഫെയ്‌സ്ബുക്ക് ലൈവിലെത്തിയ നിഷ കരഞ്ഞുകൊണ്ട് ഹേമന്ത് സോറൻ സർക്കാരിനെതിരെ തുറന്നടിച്ചിരുന്നു. അതേസമയം, മരണകാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

## Article Content

റാഞ്ചി: ഹേമന്ത് സോറൻ സർക്കാരും ഭൂമി ഇടനിലക്കാരും പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് ആക്ടിവിസ്റ്റായ യുവതി ആത്മഹത്യ ചെയ്തു. ഗോത്രവർഗക്കാരിയായ നിഷ കുമാരി ഭഗത് ആണ് മരിച്ചത്. മരിക്കുന്നതിന് 10 മിനിറ്റ് മുൻപ് ഫെയ്‌സ്ബുക്ക് ലൈവിലെത്തിയ നിഷ കരഞ്ഞുകൊണ്ട് ഹേമന്ത് സോറൻ സർക്കാരിനെതിരെ തുറന്നടിച്ചിരുന്നു. അതേസമയം, മരണകാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

‘ഇത് ഞാൻ നേരത്തെ മനസ്സിലാക്കണമായിരുന്നു. ആളുകൾ പറയും ഇവിടെ ബിജെപിയുണ്ട്, കോൺഗ്രസ് ഉണ്ട് എന്നെല്ലാം. പക്ഷേ ഇവിടെ ആരുമില്ല. എന്റെ മാതാപിതാക്കൾ വളരെയധികം വേദനിച്ചു. ജാർഖണ്ഡ് മൂവ്മെന്റിൽ വലിയ പങ്ക് വഹിച്ചയാളാണ് എന്റെ പിതാവ്.

ഭരണകൂടത്തോട് പോരാടാനും എന്റെ സുരക്ഷയെക്കുറിച്ച് സംസാരിക്കാനും ഞാൻ ഒരുപാട് ശ്രമിച്ചു. ഇന്ന് ഹേമന്ത് സോറൻ സർക്കാർ സ്ത്രീകളെ അധിക്ഷേപിക്കുന്നതു കാരണം എനിക്ക് മരണം വരിക്കേണ്ടി വന്നിരിക്കുന്നു.’–നിഷ വിഡിയോയിൽ പറയുന്നു.

ജാർഖണ്ഡിലെ ഒറാവോൻ ഗോത്രവിഭാഗത്തിൽപ്പെട്ടയാളാണ് ഗുംല ജില്ലയിൽ നിന്നുള്ള നിഷ ഭഗത്. ഗോത്രവർഗക്കാരുടെ അവകാശങ്ങൾ, സംസ്കാരം, സ്വത്വം, ആചാരങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനായി നിരന്തരം ശബ്ദമുയർത്തിയ ആളാണ് നിഷ.

നിഷയുടെ പിതാവ് ഹണ്ഡു ഭഗത് ജാർഖണ്ഡ് മൂവ്മെന്റിൽ സജീവ പങ്കാളിയായിരുന്നു. ആദിവാസികളുടെ സംരക്ഷണത്തിനായി സിഎൻടി–എസ്പിടി, പെസ നിയമങ്ങൾ നടപ്പിലാക്കണമെന്ന് നിഷ ആവശ്യപ്പെട്ടിരുന്നു. മതപരിവർത്തനം തടയണമെന്ന് ആവശ്യപ്പെട്ട് 2025ൽ നിഷ തലമുണ്ഡനം ചെയ്തിരുന്നു.

മതപരിവർത്തനം ചെയ്യുന്നവർക്ക് ആദിവാസി സംവരണം അനുവദിക്കരുത് എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. 2024ൽ ഗുംലയിൽനിന്ന് ജാർഖണ്ഡ് ലോക്താന്ത്രിക് ക്രാന്തികാരി മോർച്ചയുടെ ടിക്കറ്റിൽ നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

Adivasi rights activist Nisha Kumari Bhagat died after going live on Facebook and alleging harassment by the Hemant Soren government and land intermediaries. Police said the exact cause of death has not yet been confirmed. Bhagat, from Jharkhand’s Oraon community, had been active on tribal rights and related issues.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390558/facebook-live-allegations-adivasi-activist-dies)