---
title: "കോഴിക്കോട്ടേക്ക് നാളെ പോകുന്നവർ ശ്രദ്ധിക്കുക! കോൺഗ്രസ് മഹാറാലി; വൈകിട്ട് മൂന്ന് മുതൽ ഗതാഗത നിയന്ത്രണം"
english_title: "Traffic Restrictions in Kozhikode Tomorrow for Congress Mega Rally"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390555/kozhikode-traffic-restrictions-congress-rally-new"
published_at: "2026-11-06T22:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aee0b4292d37_kozhikode-traffic-restrictions-congress-rally.jpg"
keywords: ["KozhikodeTraffic", "CongressRally", "TrafficRestrictions", "KeralaNews"]
---

# കോഴിക്കോട്ടേക്ക് നാളെ പോകുന്നവർ ശ്രദ്ധിക്കുക! കോൺഗ്രസ് മഹാറാലി; വൈകിട്ട് മൂന്ന് മുതൽ ഗതാഗത നിയന്ത്രണം

> **Lead Summary:** കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണം. കോൺഗ്രസ് നടത്തുന്ന മഹാറാലിയോട് അനുബന്ധിച്ചാണ് നാളെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. വൈകുന്നേരം മൂന്ന് മണി മുതലാണ് നിയന്ത്രണം.

## Article Content

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണം. കോൺഗ്രസ് നടത്തുന്ന മഹാറാലിയോട് അനുബന്ധിച്ചാണ് നാളെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. വൈകുന്നേരം മൂന്ന് മണി മുതലാണ് നിയന്ത്രണം.

ഗാന്ധി റോഡ് ജംഗ്ഷൻ മുതൽ കോർപ്പറേഷൻ ഓഫീസ് വരെയുള്ള ബീച്ച് റോഡിൽ യാതൊരു വിധ വാഹന പാർക്കിംഗും അനുവദിക്കുന്നതല്ല. വിമാനത്താവളത്തിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും പോകേണ്ട യാത്രക്കാർ നേരത്തെ പുറപ്പെടേണ്ടതാണ്.

**നിയന്ത്രണങ്ങൾ ഇങ്ങനെ**

വൈകുന്നേരം നാല് മണി മുതൽ മാനാഞ്ചിറ– സി.എച്ച്. ഫ്ലൈഓവർ വഴി ബീച്ചിലേക്കും തിരിച്ചുമുള്ള വാഹനങ്ങൾക്കും ഗതാഗത നിയന്ത്രണം ഉണ്ടാവും.

Traffic restrictions will be in place in Kozhikode city tomorrow in connection with a Congress mega rally. The curbs begin at 3 p.m., with parking banned on the Beach Road stretch from Gandhi Road Junction to the Corporation Office and special diversions announced for key routes.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390555/kozhikode-traffic-restrictions-congress-rally-new)