---
title: "കണ്ടാൽ പടക്കം, കഴിച്ചാൽ മധുരം! ദീപാവലി വിപണിയിൽ തരംഗമായി 'പടക്കമിഠായികൾ'; ജോധ്പൂരിൽ സ്വീറ്റ് ധമാക്ക"
english_title: "Firecracker Sweets Go Viral in Diwali Market in Jodhpur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390552/firecracker-sweets-diwali-jodhpur"
published_at: "2026-11-06T22:20:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aee0615a5051_firecracker-sweets-diwali-jodhpur.jpg"
keywords: ["DiwaliSweets", "Jodhpur", "SweetDhamaka", "FestivalTreats", "IndianSweets"]
---

# കണ്ടാൽ പടക്കം, കഴിച്ചാൽ മധുരം! ദീപാവലി വിപണിയിൽ തരംഗമായി 'പടക്കമിഠായികൾ'; ജോധ്പൂരിൽ സ്വീറ്റ് ധമാക്ക

> **Lead Summary:** ദീപാവലി ആഘോഷങ്ങൾക്ക് മധുരത്തിന്റെ പുതുമയാർന്ന രുചിക്കൂട്ടുമായി രാജസ്ഥാനിലെ ജോധ്പൂരിലുള്ള മധുരപലഹാരക്കട. പടക്കങ്ങളുടെ രൂപത്തിൽ തയ്യാറാക്കിയ വ്യത്യസ്ത മധുരവിഭവങ്ങളാണ് ഇത്തവണ വിപണിയിൽ ശ്രദ്ധ നേടുന്നത്. 'പടക്കമിഠായികൾ' എന്നറിയപ്പെടുന്ന ഈ വിഭവങ്ങൾ രൂപഭംഗികൊണ്ടും രുചികൊണ്ടും കുട്ടികളെയും മധുരപ്രിയരെയും ഒരുപോലെ ആകർഷിക്കുകയാണ്.

## Article Content

ദീപാവലി ആഘോഷങ്ങൾക്ക് മധുരത്തിന്റെ പുതുമയാർന്ന രുചിക്കൂട്ടുമായി രാജസ്ഥാനിലെ ജോധ്പൂരിലുള്ള മധുരപലഹാരക്കട. പടക്കങ്ങളുടെ രൂപത്തിൽ തയ്യാറാക്കിയ വ്യത്യസ്ത മധുരവിഭവങ്ങളാണ് ഇത്തവണ വിപണിയിൽ ശ്രദ്ധ നേടുന്നത്. 'പടക്കമിഠായികൾ' എന്നറിയപ്പെടുന്ന ഈ വിഭവങ്ങൾ രൂപഭംഗികൊണ്ടും രുചികൊണ്ടും കുട്ടികളെയും മധുരപ്രിയരെയും ഒരുപോലെ ആകർഷിക്കുകയാണ്.

ജോധ്പൂരിലെ 'മേ സ്വീറ്റ്സ്' എന്ന സ്ഥാപനമാണ് പടക്കങ്ങളുടെ മാതൃകയിൽ മിഠായികൾ തയ്യാറാക്കി വിൽപ്പനയ്ക്കെത്തിച്ചിരിക്കുന്നത്. പൂത്തിരി, ചെറിയ ബോംബ് തുടങ്ങിയ പടക്കങ്ങളുടെ രൂപത്തിലാണ് മധുരപലഹാരങ്ങൾ ഒരുക്കിയിരിക്കുന്നത്. കശുവണ്ടി, പിസ്ത, ബദാം തുടങ്ങിയവയാണ് ഇവയുടെ പ്രധാന ചേരുവകൾ.

ദീപാവലി, ഹോളി, രക്ഷാബന്ധൻ തുടങ്ങിയ ആഘോഷവേളകളിൽ ഉപഭോക്താക്കൾക്ക് വ്യത്യസ്തമായ മധുരാനുഭവം സമ്മാനിക്കുകയാണ് ലക്ഷ്യമെന്ന് കടയുടമ മോഹക് പറഞ്ഞു. ഉത്സവകാലത്ത് കുട്ടികൾക്കുൾപ്പെടെ പുതുമയുള്ള എന്തെങ്കിലും സമ്മാനിക്കണമെന്ന ചിന്തയിൽനിന്നാണ് പടക്കമിഠായികൾ എന്ന ആശയം രൂപപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

പടക്കങ്ങളുടെ രൂപത്തിലുള്ള മിഠായികൾക്ക് വ്യത്യസ്ത പേരുകളും നൽകിയിട്ടുണ്ട്. ചെറിയ ബോംബിന്റെ രൂപത്തിലുള്ള മിഠായിയെ 'സ്വീറ്റ് ബോംബ്' എന്നും പൂത്തിരിയുടെ മാതൃകയിലുള്ള മധുരവിഭവത്തെ 'സ്വീറ്റ് അനാർ' എന്നുമാണ് വിളിക്കുന്നത്.

വിപണിയിലെത്തിച്ച പടക്കമിഠായികൾക്ക് ഉപഭോക്താക്കളിൽനിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് മോഹക് പറഞ്ഞു. കുട്ടികൾക്കിടയിൽ ഇവയ്ക്ക് പ്രത്യേക പ്രിയമാണെന്നും ആവശ്യക്കാർ ഏറിയതോടെ മിഠായികൾ അതിവേഗം വിറ്റുതീരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വെറുമൊരു പടക്കമിഠായി എന്നതിലുപരി 'സ്വീറ്റ് ധമാക്ക' എന്ന പേരിലാണ് ഈ വ്യത്യസ്ത മധുരവിഭവങ്ങളെ അവതരിപ്പിക്കുന്നതെന്ന് കടയുടമ വ്യക്തമാക്കി. ജോധ്പൂരിലെ മേ സ്വീറ്റ്സിൽ മാത്രമാണ് ഇവ ലഭ്യമാകുന്നതെന്നും അദ്ദേഹം അറിയിച്ചു.

ദീപാവലി ആഘോഷങ്ങളിൽ പടക്കങ്ങളുടെ ആവേശത്തോടൊപ്പം മധുരത്തിന്റെ രുചിയും സമ്മാനിക്കുന്ന ഈ വേറിട്ട പരീക്ഷണം ഉത്സവ വിപണിയിലെ കൗതുകമായി മാറിയിരിക്കുകയാണ്.

> A sweet shop in Jodhpur has introduced firecracker-shaped sweets for the Diwali season, drawing attention for their novelty and festive appeal. Made with ingredients like cashew, pistachio and almond, the treats are being sold as a unique offering called “Sweet Dhamaka.”

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390552/firecracker-sweets-diwali-jodhpur)