---
title: "കുടിവെള്ളം ചോദിച്ച് വീട്ടിലെത്തി, പിന്നാലെ വീട്ടമ്മയുടെ മാല പൊട്ടിച്ചോടി; കവർച്ചപ്പണത്തിൽ ഐഫോൺ വാങ്ങിയ യുവാക്കൾ പിടിയിൽ"
english_title: "Youth Arrested After Snatching Housewife’s Gold Chain on Water Ruse"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390530/water-ruse-gold-chain-snatching-aruvikkara"
published_at: "2026-11-06T19:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeddee84d8bb_water-ruse-gold-chain-snatching-aruvikkara.jpg"
keywords: ["KeralaCrime", "GoldChainSnatching", "AruvikkaraPolice", "PhonePurchase", "TheftCase"]
---

# കുടിവെള്ളം ചോദിച്ച് വീട്ടിലെത്തി, പിന്നാലെ വീട്ടമ്മയുടെ മാല പൊട്ടിച്ചോടി; കവർച്ചപ്പണത്തിൽ ഐഫോൺ വാങ്ങിയ യുവാക്കൾ പിടിയിൽ

> **Lead Summary:** തിരുവനന്തപുരം: അരുവിക്കരയിൽ കുടിവെള്ളം ചോദിച്ച് വീട്ടിലെത്തിയ യുവാക്കൾ വീട്ടമ്മയുടെ കഴുത്തിൽക്കിടന്ന രണ്ടരപ്പവൻ സ്വർണമാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞ കേസിൽ മൂന്നുപേരെ അരുവിക്കര പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

തിരുവനന്തപുരം: അരുവിക്കരയിൽ കുടിവെള്ളം ചോദിച്ച് വീട്ടിലെത്തിയ യുവാക്കൾ വീട്ടമ്മയുടെ കഴുത്തിൽക്കിടന്ന രണ്ടരപ്പവൻ സ്വർണമാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞ കേസിൽ മൂന്നുപേരെ അരുവിക്കര പൊലീസ് അറസ്റ്റ് ചെയ്തു.

മൈലം പറമ്പിൻതല തോപ്പിൽവീട്ടിൽ നിരഞ്ജൻ(20), വിനയ് രഞ്ജൻ(18), മൈലം ബൈജു ഭവനിൽ കിരൺ രാജ് (22) എന്നിവരാണ് പിടിയിലായത്. മൈലം സ്വദേശിനി സുശീലയുടെ മാലയാണ് കവർന്നത്.

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന സുശീലയോട് കുടിവെള്ളം ആവശ്യപ്പെട്ടാണ് വിനയ് രഞ്ജൻ വീട്ടിലെത്തിയത്. പിന്നാലെ നിരഞ്ജനും അവിടെയെത്തി. തുടർന്ന് ഇരുവരും ചേർന്ന് സുശീലയുടെ കഴുത്തിൽക്കിടന്ന മാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

മോഷ്ടിച്ച സ്വർണമാല പിന്നീട് സുഹൃത്തായ കിരൺ രാജിന് കൈമാറി. ഇയാൾ മാല കാട്ടാക്കടയിലെ ഒരു ധനകാര്യ സ്ഥാപനത്തിൽ 2.66 ലക്ഷം രൂപയ്ക്ക് വിറ്റതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ലഭിച്ച പണം ഉപയോഗിച്ച് ഇവർ ഐഫോൺ വാങ്ങിയതായും പൊലീസ് അറിയിച്ചു.

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേരെയും പിടികൂടിയത്.

Three young men were arrested by Aruvikkara police after allegedly snatching a housewife’s gold chain by first asking for drinking water at her home. Investigators said the stolen chain was sold for ₹2.66 lakh, and the accused used the money to buy an iPhone.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390530/water-ruse-gold-chain-snatching-aruvikkara)