---
title: "നാൽപതാം പിറന്നാളിന്റെ സന്തോഷം മായുംമുമ്പേ വീരമൃത്യു; കാർഗിലിൽ പൊലിഞ്ഞ സൈനികൻ അരുണ്‍ രാജിന്‍റെ ഭൗതിക ശരീരം അര്‍ദ്ധ രാത്രിയോടെ നാട്ടിലെത്തിക്കും, പൂര്‍ണ്ണ സൈനീക ബഹുമതികളോടെ സംസ്കാരം നാളെ"
english_title: "After Turning 40, Soldier Arun Raj Dies in Kargil Accident; Body to Reach Home Tonight"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390517/kargil-soldier-arun-raj-body-home"
published_at: "2026-11-06T17:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aedc6bc418d3_kargil-soldier-arun-raj-body-home.jpg"
keywords: ["KargilAccident", "ArunRaj", "KeralaSoldier", "MilitaryHonors", "Kozhikode"]
---

# നാൽപതാം പിറന്നാളിന്റെ സന്തോഷം മായുംമുമ്പേ വീരമൃത്യു; കാർഗിലിൽ പൊലിഞ്ഞ സൈനികൻ അരുണ്‍ രാജിന്‍റെ ഭൗതിക ശരീരം അര്‍ദ്ധ രാത്രിയോടെ നാട്ടിലെത്തിക്കും, പൂര്‍ണ്ണ സൈനീക ബഹുമതികളോടെ സംസ്കാരം നാളെ

> **Lead Summary:** കോഴിക്കോട്: ജമ്മുകശ്മീരിലെ കാര്‍ഗിലില്‍ സൈനീക വാഹനാപകടത്തില്‍ വീരമൃത്യു വരിച്ച കോഴിക്കോട് ചേളന്നൂര്‍ സ്വദേശി എസ്.ആര്‍. അരുണ്‍ രാജിന്‍റെ ഭൗതികശരീരം ഇന്ന് അര്‍ദ്ധരാത്രിയോടെ നാട്ടിലെത്തിക്കും.

## Article Content

കോഴിക്കോട്: ജമ്മുകശ്മീരിലെ കാര്‍ഗിലില്‍ സൈനീക വാഹനാപകടത്തില്‍ വീരമൃത്യു വരിച്ച കോഴിക്കോട് ചേളന്നൂര്‍ സ്വദേശി എസ്.ആര്‍. അരുണ്‍ രാജിന്‍റെ ഭൗതികശരീരം ഇന്ന് അര്‍ദ്ധരാത്രിയോടെ നാട്ടിലെത്തിക്കും.

ചേളന്നൂര്‍ പെരുമ്പൊയിലിലെ കാര്‍ത്തിക വീട്ടില്‍ നാളെ രാവിലെ എട്ടുമണിവരെ പൊതുദര്‍ശനം ഉണ്ടാകും. എട്ട് മണിയോടെ വീട്ടുവളപ്പിലാണ് പൂര്‍ണ്ണ സൈനീക ബഹുമതികളോടെ സംസ്കാരം. കാർഗിലിൽ സൈനിക വാഹനം താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്.

ബുധനാഴ്ച ഉച്ചയോടെ ഉണ്ടായ അപകടത്തിൽ അരുൺ രാജിനൊപ്പം മറ്റൊരു സൈനികനും വീരമൃത്യു വരിച്ചു. മദ്രാസ് എഞ്ചിനിയറിങ് ഗ്രൂപ്പിൽ ഹവിൽദാറായിരുന്നു അരുൺ രാജ്. 21 വർഷമായി സൈന്യത്തിലാണ്.

കഴിഞ്ഞ ഓണത്തിന് തൊട്ടുമുൻപ് നാട്ടിൽ വന്ന് പോയതാണ്. ഇക്കഴിഞ്ഞ 3-ന് അരുൺ രാജിന്റെ നാൽപതാം പിറന്നാളായിരുന്നു. അതിന് തൊട്ടുപിറ്റേന്നാണ് വീരമൃത്യു. ചേളന്നൂർ പെരുമ്പൊയിൽ സ്വദേശിയാണ് അരുൺ രാജ്.

ഗുരുവായൂരപ്പൻ കോളേജിലെ ബിരുദ പഠനത്തിനിടെയാണ് സൈനീക സേവനം തുടങ്ങിയത്. രേഷ്മയാണ് ഭാര്യ. കേന്ദ്രീയ വിദ്യാലയത്തിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി ആദ്യ അരുൺ ഏകമകളാണ്. അരുൺ രാജിന്റെ വിയോഗം ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

The body of S.R. Arun Raj, a native of Chelannur in Kozhikode who died in a military vehicle accident in Kargil, will be brought home late tonight. His funeral will be held tomorrow morning with full military honors at his family home in Perumpoil.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390517/kargil-soldier-arun-raj-body-home)