---
title: "കാറ്റും മിന്നലും കരുതിയിരിക്കുക...! സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് ശക്തം; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു"
english_title: "Heavy Rain Alert Intensifies in Kerala; Orange Warning in Three Districts"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390508/kerala-heavy-rain-orange-alert"
published_at: "2026-11-06T16:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aedaffb424a5_orange-alert-four-kerala-districts-rain-thunderstorms.jpg"
keywords: ["KeralaRain", "OrangeAlert", "WeatherWarning", "IMDAlert", "Thunderstorm"]
---

# കാറ്റും മിന്നലും കരുതിയിരിക്കുക...! സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് ശക്തം; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

> **Lead Summary:** **തിരുവനന്തപുരം : **സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇവിടെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

## Article Content

**തിരുവനന്തപുരം : **സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇവിടെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

സംസ്ഥാനത്ത് ഞായറാഴ്ച വരെ മഴ നീണ്ടുനിൽക്കുമെന്നും തെക്കൻ ജില്ലകളിൽ വ്യാപകമായി മഴ ലഭിക്കുമെന്നും കാലാവസ്ഥാ പ്രവചനത്തിലുണ്ട്. ജാഗ്രതയുടെ ഭാഗമായി വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്.

ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലും ഞായറാഴ്ച ഇടുക്കിയിലുമാണ് യെല്ലോ അലർട്ട്. നവംബർ 8 വരെ ശക്തമായ കാറ്റോടും ഇടിമിന്നലോടും കൂടിയ മഴയ്ക്കും നവംബർ 9, 10 തീയതികളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

The India Meteorological Department has warned of intensified rain across Kerala, with orange alerts issued for Thiruvananthapuram, Kollam, and Kannur in the next three hours. Strong winds, lightning, and widespread rain are expected in several districts through Sunday, with yellow alerts also in effect on multiple days.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390508/kerala-heavy-rain-orange-alert)