---
title: "കസ്റ്റംസിനെ വെട്ടിച്ച് പുറത്തിറങ്ങി, എന്നിട്ടും പിടിവീണു...! 661 ഗ്രാം സ്വർണവുമായി രണ്ട് യാത്രക്കാരുൾപ്പെടെ മൂന്ന് പേർ പിടിയിൽ"
english_title: "Three Held With 661 Grams of Gold After Evading Customs at Karipur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390486/karipur-gold-smuggling-three-held-NEW"
published_at: "2026-11-06T14:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aed94e206c31_karipur-gold-smuggling-three-held.jpg"
keywords: ["GoldSmuggling", "KaripurAirport", "CustomsCheck", "KeralaPolice", "SharjahFlight"]
---

# കസ്റ്റംസിനെ വെട്ടിച്ച് പുറത്തിറങ്ങി, എന്നിട്ടും പിടിവീണു...! 661 ഗ്രാം സ്വർണവുമായി രണ്ട് യാത്രക്കാരുൾപ്പെടെ മൂന്ന് പേർ പിടിയിൽ

> **Lead Summary:** **മലപ്പുറം: **കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി വീണ്ടും വൻ സ്വർണക്കടത്ത് ശ്രമം. ഷാർജയിൽ നിന്നെത്തിയ രണ്ട് യാത്രക്കാരിൽ നിന്നായി 661 ഗ്രാം സ്വർണം പോലീസ് പിടികൂടി. സംഭവത്തിൽ വിമാനത്താവളത്തിന് പുറത്തുവെച്ച് സ്വർണം സ്വീകരിക്കാനെത്തിയ സംഘത്തിലെ ഒരാളെയടക്കം ആകെ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

## Article Content

**മലപ്പുറം: **കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി വീണ്ടും വൻ സ്വർണക്കടത്ത് ശ്രമം. ഷാർജയിൽ നിന്നെത്തിയ രണ്ട് യാത്രക്കാരിൽ നിന്നായി 661 ഗ്രാം സ്വർണം പോലീസ് പിടികൂടി. സംഭവത്തിൽ വിമാനത്താവളത്തിന് പുറത്തുവെച്ച് സ്വർണം സ്വീകരിക്കാനെത്തിയ സംഘത്തിലെ ഒരാളെയടക്കം ആകെ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിന് പുറത്ത് പോലീസ് നടത്തുന്ന കടുത്ത പരിശോധനയിലാണ് സ്വർണം പിടികൂടിയത്. വിമാനത്താവളത്തിനുള്ളിലെ കസ്റ്റംസ് പരിശോധനയും സുരക്ഷാ കടമ്പകളും കടന്ന് പുറത്തെത്തിയപ്പോഴാണ് യാത്രക്കാരെ പോലീസ് വളഞ്ഞത്. സംഭവത്തിന് പിന്നിലെ സ്വർണക്കടത്ത് സംഘത്തെക്കുറിച്ചും ഏജന്റുമാരെക്കുറിച്ചും പോലീസും കസ്റ്റംസും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Police seized 661 grams of gold from two passengers who arrived from Sharjah via Karipur International Airport. Three people, including one who came to receive the smuggled gold outside the airport, were taken into custody as investigators probe the wider smuggling network.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390486/karipur-gold-smuggling-three-held-NEW)