---
title: "'പഴയ പ്രതിപക്ഷ നേതാവ് എങ്ങനെ അവിടെ കഴിഞ്ഞെന്ന് അറിയില്ല; ഞാനിപ്പോഴും വാടകവീട്ടിലാണ്, അവിടെ താമസിക്കാൻ പറ്റില്ല'- കന്റോൺമെന്റ് ഹൗസിന്റെ അവസ്ഥ തുറന്നുപറഞ്ഞ് പിണറായി വിജയൻ"
english_title: "Pinarayi Vijayan Says Cantonment House Is Unfit to Live In"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390480/pinarayi-cantonment-house-condition"
published_at: "2026-11-06T13:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aed8bd00685e_pinarayi-cantonment-house-condition.jpg"
keywords: ["PinarayiVijayan", "CantonmentHouse", "KeralaPolitics", "OppositionLeader", "MinisterialResidences"]
---

# 'പഴയ പ്രതിപക്ഷ നേതാവ് എങ്ങനെ അവിടെ കഴിഞ്ഞെന്ന് അറിയില്ല; ഞാനിപ്പോഴും വാടകവീട്ടിലാണ്, അവിടെ താമസിക്കാൻ പറ്റില്ല'- കന്റോൺമെന്റ് ഹൗസിന്റെ അവസ്ഥ തുറന്നുപറഞ്ഞ് പിണറായി വിജയൻ

> **Lead Summary:** തിരുവനന്തപുരം : മന്ത്രിമന്ദിരങ്ങളില്‍ അറ്റകുറ്റപണി നടത്തുന്നതില്‍ എന്താണ് തകരാറെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കന്‍റോണ്‍മെന്‍റില്‍ താമസിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും പഴയ പ്രതിപക്ഷ നേതാവ് എങ്ങനെയാണ് അവിടെ കിടന്നിരുന്നത് എന്നറിയില്ലെന്നും പിണറായി മാധ്യമങ്ങളോട് പറ​ഞ്ഞു.

## Article Content

തിരുവനന്തപുരം : മന്ത്രിമന്ദിരങ്ങളില്‍ അറ്റകുറ്റപണി നടത്തുന്നതില്‍ എന്താണ് തകരാറെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കന്‍റോണ്‍മെന്‍റില്‍ താമസിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും പഴയ പ്രതിപക്ഷ നേതാവ് എങ്ങനെയാണ് അവിടെ കിടന്നിരുന്നത് എന്നറിയില്ലെന്നും പിണറായി മാധ്യമങ്ങളോട് പറ​ഞ്ഞു.

മന്ത്രിമന്ദിരങ്ങളില്‍ നടക്കുന്ന അറ്റകുറ്റപ്പണി യഥാർഥത്തിൽ മോടി പിടിപ്പിക്കല്‍ അല്ല വാസയോഗ്യമാക്കലാണ്. മന്ത്രിമന്ദിരങ്ങള്‍ സുരക്ഷിതമാക്കുന്നതിന് ഞാൻ മുഖ്യമന്ത്രിയായിരിക്കുമ്പോഴും പ്രൊപ്പോസൽ വന്നിരുന്നു.

അതുമായി ബന്ധപ്പെട്ട നടപടിയിലേക്ക് അന്ന് നീങ്ങിയിരുന്നില്ല. ഇങ്ങനെയുള്ള കാര്യങ്ങള്‍ നിര്‍ബന്ധമായും ചെയ്യേണ്ടതുണ്ട് ആവശ്യമായ അറ്റകുറ്റപ്പണി നടത്തുന്നതില്‍ എന്താണ് തകരാർ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

ഞാനിപ്പോഴും താമസിക്കുന്നത് വാടകവീട്ടിലാണ്. രണ്ടാഴ്ചകൊണ്ട് മാറാമെന്ന് വിചാരിച്ചാണ് വാടക വീട്ടിലേക്ക് മാറിയത്. എങ്ങനെയാണ് പ്രതിപക്ഷ നേതാവ് അവിടെ കിടന്നിരുന്നത് എന്നറിയില്ല. അവിടെ താമസിക്കാൻ കഴിയാത്ത അവസ്ഥയാണ്.

ഞാൻ അങ്ങോട്ട് മാറിയിട്ടാണ് തീ പിടിച്ചിരുന്നെങ്കിൽ നിങ്ങൾ എന്തൊക്കെ പറയും. അതിനുമുമ്പ് ആയതുകൊണ്ട് എന്നെ ഒന്നും പറയാനില്ല. വർഷങ്ങളോളം പഴക്കമുള്ള കെട്ടിടങ്ങളിൽ അറ്റകുറ്റപ്പണികൾ ചെയ്യാതെ കിടക്കുകയാണെന്നും പല കെട്ടിടങ്ങളുടെയും അവസ്ഥ ഇതാണെന്നും പിണറായി പറഞ്ഞു.

മന്ത്രിമാർ താമസിക്കുന്ന പല മന്ദിരങ്ങളും ശോചനീയമായ അവസ്ഥയിലാണ്. ആവശ്യങ്ങൾ അറിഞ്ഞുകൊണ്ടുള്ള അറ്റകുറ്റപ്പണികൾ എല്ലാ കെട്ടിടങ്ങളിലും നടക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Pinarayi Vijayan said the Cantonment House is in such poor condition that it is difficult to live there, and questioned how the previous opposition leader managed to stay there. He also defended repair work in ministerial residences, saying such maintenance is necessary to make old buildings safe and habitable.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390480/pinarayi-cantonment-house-condition)