---
title: "ലഹരി നല്‍കി ബോധം കെടുത്തി; പിറന്നാൾ പാർട്ടിക്ക് പിന്നാലെ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി, അബുദാബിയിലേക്ക് കടന്ന കണ്ണൂർ സ്വദേശി ഇന്റർപോളിന്റെ സഹായത്തോടെ പിടിയിൽ"
english_title: "Kannur Native Arrested from Abu Dhabi in Birthday Party Rape Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390477/birthday-party-rape-case-abudhabi-arrest"
published_at: "2026-11-06T13:26:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aed89154405b_birthday-party-rape-case-abudhabi-arrest.jpg"
keywords: ["Interpol", "DelhiPolice", "AbuDhabi", "RapeCase", "Kannur Native"]
---

# ലഹരി നല്‍കി ബോധം കെടുത്തി; പിറന്നാൾ പാർട്ടിക്ക് പിന്നാലെ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി, അബുദാബിയിലേക്ക് കടന്ന കണ്ണൂർ സ്വദേശി ഇന്റർപോളിന്റെ സഹായത്തോടെ പിടിയിൽ

> **Lead Summary:** ഡൽഹി: ഡൽഹിയിൽ പീഡിപ്പിച്ചെന്ന 20കാരിയുടെ പരാതിയിൽ മലയാളിയെ അബുദാബിയിൽനിന്ന് അറസ്റ്റ് ചെയ്ത് ഡൽഹിയിലെത്തിച്ചു. കണ്ണൂർ സ്വദേശിയായ സജീർ പള്ളി മൂപ്പനെയാണ് ഡൽഹി പൊലീസ് ഇന്റർപോളിന്റെ സഹായത്തോടെ തിരിച്ചെത്തിച്ചത്. 2025 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം.

## Article Content

ഡൽഹി: ഡൽഹിയിൽ പീഡിപ്പിച്ചെന്ന 20കാരിയുടെ പരാതിയിൽ മലയാളിയെ അബുദാബിയിൽനിന്ന് അറസ്റ്റ് ചെയ്ത് ഡൽഹിയിലെത്തിച്ചു. കണ്ണൂർ സ്വദേശിയായ സജീർ പള്ളി മൂപ്പനെയാണ് ഡൽഹി പൊലീസ് ഇന്റർപോളിന്റെ സഹായത്തോടെ തിരിച്ചെത്തിച്ചത്. 2025 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം.

ഡൽഹിയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരായിരുന്നു പരാതിക്കാരിയും സജീറും. 2025 നവംബർ ഒന്നിന് പഞ്ചാബി ബാഗിലെ ഒരു ഹോട്ടലിൽ നടന്ന പിറന്നാൾ പാർട്ടിക്കുശേഷം കരോൾ ബാഗിലെ ഹോട്ടലിൽവച്ച് പീഡിപ്പിച്ചെന്നാണ് കേസ്.

പരാതിക്കാരിയായ യുവതിക്ക് ലഹരിമരുന്നും മദ്യവും നൽകി ബോധരഹിതയാക്കിയ ശേഷം കരോൾ ബാഗിലെ ഹോട്ടൽ മുറിയിൽ എത്തിച്ച് ഒക്ടോബർ രണ്ടിന് പുലർച്ചെ പീഡിപ്പിച്ചു എന്നായിരുന്നു പരാതി.

ആദ്യം യുവതി കമ്പനിയിലെ ആഭ്യന്തര പരാതി പരിഹാര സെല്ലിലാണ് പരാതി നല്‍കിയത്. എന്നാല്‍ പ്രതി ഈ അന്വേഷണത്തോട് സഹകരിച്ചില്ല. പിന്നീട് ഫെബ്രുവരി 18നാണ് യുവതി ഡൽഹി പൊലീസിൽ പരാതി നൽകുന്നത്. ലഹരി നൽകി ഉപദ്രവിക്കൽ, ആൾമാറാട്ടം, പീഡനം എന്നീ വകുപ്പുകൾ ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

എന്നാല്‍ യുവതി കമ്പനിയില്‍ പരാതി നല്‍കിയതോടെ ഇയാള്‍ രാജ്യം വിടുകയായിരുന്നു. ഈ വര്‍ഷം ജനുവരിയിലാണ് ഇയാള്‍ അബുദാബിയിലേക്ക് കടന്നത്. ദുബായിലെ പ്ലംബിങ് കടയിൽ ഇയാൾ ജോലി ചെയ്യുന്നതായി സംഘം തിരിച്ചറിഞ്ഞു.

ഡൽഹി പൊലീസ്, സിബിഐ, കേന്ദ്ര ആഭ്യന്തര-വിദേശകാര്യ മന്ത്രാലയങ്ങൾ, ഇന്റർപോൾ എന്നിവയുടെ നീക്കത്തിലൂടെയാണ് പ്രതിയെ തിരിച്ചെത്തിച്ചത്.

A Kannur native was brought back to Delhi from Abu Dhabi after being arrested in connection with a rape complaint filed by a 20-year-old woman. Police said the accused fled India after the woman first raised the matter internally at her company, and was traced with Interpol’s help.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390477/birthday-party-rape-case-abudhabi-arrest)