---
title: "ഒന്നുകൂടി കഴിച്ചാലോ എന്ന് തോന്നിപ്പിക്കുന്ന രുചി! ടേസ്റ്റി 'മസാല ബോണ്ട' റെസിപ്പി ഇതാ..."
english_title: "Crispy Masala Bonda Recipe for the Perfect Tea-Time Snack"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390463/crispy-masala-bonda-recipe-tea-time-snack"
published_at: "2026-11-06T12:12:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aed773fe30a1_crispy-masala-bonda-recipe-tea-time-snack.jpg"
keywords: ["MasalaBonda", "TeaTimeSnack", "KeralaRecipe", "SnackRecipe", "IndianCuisine"]
---

# ഒന്നുകൂടി കഴിച്ചാലോ എന്ന് തോന്നിപ്പിക്കുന്ന രുചി! ടേസ്റ്റി 'മസാല ബോണ്ട' റെസിപ്പി ഇതാ...

> **Lead Summary:** ** **ചായക്കടകളിലെ അതേ രുചിയിൽ, ചൂടുകാപ്പിയോ ചായയോടൊപ്പം കഴിക്കാൻ പറ്റിയ അടിപൊളി നാലുമണിപ്പലഹാരമാണ് മസാല ബോണ്ട. വൈകുന്നേരത്തെ ചായ കുടിയ്ക്ക് ഇതിലും മികച്ചൊരു കൂട്ട് വേറെയില്ല.

## Article Content

** **ചായക്കടകളിലെ അതേ രുചിയിൽ, ചൂടുകാപ്പിയോ ചായയോടൊപ്പം കഴിക്കാൻ പറ്റിയ അടിപൊളി നാലുമണിപ്പലഹാരമാണ് മസാല ബോണ്ട. വൈകുന്നേരത്തെ ചായ കുടിയ്ക്ക് ഇതിലും മികച്ചൊരു കൂട്ട് വേറെയില്ല.

ആവശ്യമായ ചേരുവകൾ:

കടലമാവ്: 1 കപ്പ്

അരിപ്പൊടി: 2 ടേബിൾസ്പൂൺ (നല്ല മൊരിഞ്ഞു കിട്ടാൻ)

ഉരുളക്കിഴങ്ങ്: 2 എണ്ണം (പുഴുങ്ങി ഉടച്ചത്)

സവാള: 1 എണ്ണം (പൊടിയായി അരിഞ്ഞത്)

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്: 1 ടീസ്പൂൺ

പച്ചമുളക്: 2 എണ്ണം (പൊടിയായി അരിഞ്ഞത്)

മഞ്ഞൾപ്പൊടി: 1/2 ടീസ്പൂൺ

ഗരംമസാല / പെരുംജീരകപ്പൊടി: 1/2 ടീസ്പൂൺ

കറിവേപ്പില, മല്ലിയില: ആവശ്യത്തിന്

ഉപ്പ്: ആവശ്യത്തിന്

വെളിച്ചെണ്ണ: വറുത്തെടുക്കാൻ

**തയ്യാറാക്കുന്ന വിധം:**

 പാനിൽ അല്പം എണ്ണ ചൂടാക്കി സവാള, പച്ചമുളക്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് എന്നിവ വഴറ്റുക. ഇതിലേക്ക് മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത്, പുഴുങ്ങി ഉടച്ചു വെച്ച ഉരുളക്കിഴങ്ങും മല്ലിയിലയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇത് ചെറിയ ഉരുളകളാക്കി മാറ്റി വെക്കുക.

 മറ്റൊരു പാത്രത്തിൽ കടലമാവ്, അരിപ്പൊടി, അല്പം മഞ്ഞൾപ്പൊടി, കായപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് വെള്ളം ഒഴിച്ച് ബോണ്ട മാവിന്റെ പാകത്തിൽ (അധികം അയഞ്ഞുപോകാതെ) കലക്കി എടുക്കുക.

വറുത്തെടുക്കൽ: തയ്യാറാക്കി വെച്ച ഉരുളക്കിഴങ്ങ് മസാല ഉരുളകൾ ഓരോന്നായി കടലമാവ് കൂട്ടത്തിൽ മുക്കി തിളച്ച വെളിച്ചെണ്ണയിലേക്ക് ഇടുക. മീഡിയം തീയിൽ വെച്ച് ഇരുവശവും പൊൻനിറമാകുന്നതുവരെ വറുത്ത് കോരുക.

നല്ല ചൂടൻ ചായയോടൊപ്പം കഴിക്കാൻ കിടിലൻ മസാല ബോണ്ട റെഡി!

This recipe shows how to make crispy masala bonda, a popular tea-time snack made with potato filling and a gram flour batter. It is best served hot with tea or coffee for an evening treat.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390463/crispy-masala-bonda-recipe-tea-time-snack)