---
title: "വിഷാദരോഗം കാരണം ജീവിതം മടുത്തുവെന്ന് വീഡിയോ; പിന്നാലെ ട്രെയിനിനു മുന്നിൽ ചാടി അധ്യാപകൻ ജീവനൊടുക്കി"
english_title: "Teacher Dies by Suicide After Posting Video About Depression"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390459/teacher-dies-after-depression-video"
published_at: "2026-11-06T11:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aed7056e05e1_teacher-dies-after-depression-video.jpg"
keywords: ["Depression", "Suicide", "Teacher", "KeralaNews", "MentalHealth"]
---

# വിഷാദരോഗം കാരണം ജീവിതം മടുത്തുവെന്ന് വീഡിയോ; പിന്നാലെ ട്രെയിനിനു മുന്നിൽ ചാടി അധ്യാപകൻ ജീവനൊടുക്കി

> **Lead Summary:** **തിരുവനന്തപുരം: ** വിഷാദരോഗം മൂലം ജീവിതം മടുത്തുവെന്ന് വ്യക്തമാക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ശേഷം അധ്യാപകൻ ജീവനൊടുക്കി. നഗരൂർ വെള്ളല്ലൂർ സ്വദേശിയായ ജോഷ്മിൻ ആണ് ചിറയിൻകീഴിൽ ട്രെയിൻ തട്ടി മരിച്ചത്. ചിറയിൻകീഴ് മഞ്ചാടിമൂട് റെയിൽവേ ഗേറ്റിന് സമീപം വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം.

## Article Content

**തിരുവനന്തപുരം: ** വിഷാദരോഗം മൂലം ജീവിതം മടുത്തുവെന്ന് വ്യക്തമാക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ശേഷം അധ്യാപകൻ ജീവനൊടുക്കി. നഗരൂർ വെള്ളല്ലൂർ സ്വദേശിയായ ജോഷ്മിൻ ആണ് ചിറയിൻകീഴിൽ ട്രെയിൻ തട്ടി മരിച്ചത്. ചിറയിൻകീഴ് മഞ്ചാടിമൂട് റെയിൽവേ ഗേറ്റിന് സമീപം വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം.

ഗേറ്റിന് സമീപം വാഹനം നിർത്തിയ ശേഷം ഇയാൾ റെയിൽവേ ട്രാക്കിലേക്ക് കയറുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഏവിയേഷൻ ട്രെയിനറായി ജോലി ചെയ്തുവരികയായിരുന്ന ജോഷ്മിൻ, സംഭവത്തിന് മണിക്കൂറുകൾക്ക് മുൻപാണ് വിഷാദരോഗത്തെക്കുറിച്ചും ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ചും വിഡിയോ പങ്കുവെച്ചത്. കഴക്കൂട്ടം കുളത്തൂരിലെ വാടകവീട്ടിൽ ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്ന ഇയാൾ അവിവാഹിതനാണ്.

A teacher identified as Joshmin, 36, died after being hit by a train near Chirayinkeezh on Thursday night. Hours earlier, he had posted a video on social media saying he was tired of life and speaking about depression and ending his life.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390459/teacher-dies-after-depression-video)