---
title: "സംസ്ഥാന സ്‌കൂൾ കായികമേളയിലെ പുഴു വിവാദം: അധ്യാപകൻ പുഴുവിനെ കൊണ്ടിട്ടതിന് സി.സി.ടി.വി തെളിവില്ലെന്ന് പോലീസ്"
english_title: "School Games Worm Row: Police Say No CCTV Proof Teacher Planted It"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390449/school-games-worm-row-police-no-cctv-proof"
published_at: "2026-11-06T10:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aed61a37ea7f_school-games-worm-row-police-no-cctv-proof.jpg"
keywords: ["SchoolSportsMeet", "CCTVFootage", "KeralaPolice", "FoodControversy", "TeacherProbe"]
---

# സംസ്ഥാന സ്‌കൂൾ കായികമേളയിലെ പുഴു വിവാദം: അധ്യാപകൻ പുഴുവിനെ കൊണ്ടിട്ടതിന് സി.സി.ടി.വി തെളിവില്ലെന്ന് പോലീസ്

> **Lead Summary:** **തിരുവനന്തപുരം: ** സംസ്ഥാന സ്‌കൂൾ കായികമേളയിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന വിവാദത്തിൽ, അധ്യാപകനായ ജിജോ ജെയിംസ് ഭക്ഷണത്തിൽ പുഴുവിനെ കൊണ്ടിട്ടതിന് തെളിവ് കണ്ടെത്താൻ പോലീസിന് കഴിഞ്ഞില്ല. സംഭവസ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസ് പൂർണമായും പരിശോധിച്ചെങ്കിലും അധ്യാപകൻ പുഴുവിനെ കൃത്രിമമായി ഇട്ടതായി കാണിക്കുന്ന ദൃശ്യങ്ങളൊന്നും ലഭിച്ചില്ലെന്ന് പോലീസ് വ്യക്തമാക്കി.

## Article Content

**തിരുവനന്തപുരം: ** സംസ്ഥാന സ്‌കൂൾ കായികമേളയിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന വിവാദത്തിൽ, അധ്യാപകനായ ജിജോ ജെയിംസ് ഭക്ഷണത്തിൽ പുഴുവിനെ കൊണ്ടിട്ടതിന് തെളിവ് കണ്ടെത്താൻ പോലീസിന് കഴിഞ്ഞില്ല. സംഭവസ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസ് പൂർണമായും പരിശോധിച്ചെങ്കിലും അധ്യാപകൻ പുഴുവിനെ കൃത്രിമമായി ഇട്ടതായി കാണിക്കുന്ന ദൃശ്യങ്ങളൊന്നും ലഭിച്ചില്ലെന്ന് പോലീസ് വ്യക്തമാക്കി.

എന്നാൽ, ഭക്ഷണം വാങ്ങുന്നത് മുതലുള്ള ദൃശ്യങ്ങൾ അധ്യാപകൻ മൊബൈൽ ഫോണിൽ ചിത്രീകരിച്ചതായി സി.സി.ടി.വിയിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ, ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു എന്ന വകുപ്പ് മാത്രം ഉൾപ്പെടുത്തി പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകും. കായികമേളയുമായി ബന്ധപ്പെട്ട വിഷയം സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച് അപകീർത്തിപ്പെടുത്താൻ ശ്രമിച്ചത് ഗുരുതര കുറ്റകൃത്യമാണെന്ന് കോടതിയെ അറിയിക്കാനാണ് പോലീസിന്റെ നീക്കം.

അതേസമയം, ഭക്ഷണത്തിൽ പുഴു എങ്ങനെ വന്നുവെന്ന് സ്ഥിരീകരിക്കാൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. അധ്യാപകൻ പുഴുവിനെ കൊണ്ടുവന്ന് ഭക്ഷണത്തിൽ ഇടുന്നത് കണ്ട ആളുകളുണ്ടെന്നായിരുന്നു മന്ത്രി എൽ.ഡി. എഫ്/സർക്കാർ പ്രതിനിധികൾ നേരത്തെ ആരോപിച്ചിരുന്നത്. എന്നാൽ സി.സി.ടി.വി ദൃശ്യങ്ങളിൽ ഇതിന് തെളിവില്ലാത്തതിനാൽ ഈ ആരോപണം തിരിച്ചടിയായിട്ടുണ്ട്.

സംഭവത്തിന് പിന്നാലെ അധ്യാപകൻ ജിജോ ജെയിംസിന്റെ രാഷ്ട്രീയ പശ്ചാത്തലവും വലിയ ചർച്ചയായിരുന്നു. മുൻപ് കോൺഗ്രസ് പ്രവർത്തകനായി തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുള്ള അദ്ദേഹം പിന്നീട് ഡിവൈഎഫ്ഐയിലേക്ക് മാറിയെന്നടക്കമുള്ള വിവരങ്ങൾ പുറത്തുവന്നത് സംഭവത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യവും നൽകി.

Police say CCTV footage from the state school sports meet did not provide evidence that teacher Jijo James planted a worm in the food. However, they found that he filmed the food-buying process on his mobile, and will report only the alleged circulation of the incident on social media.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390449/school-games-worm-row-police-no-cctv-proof)