---
title: "ഇൻസ്റ്റയിലെ കമന്റിന് ഇത്രയും വലിയ ശിക്ഷയോ? ഇൻസ്റ്റഗ്രാം കമന്റിന്റെ പേരിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനം"
english_title: "Plus One Student Assaulted by Seniors Over Instagram Comment"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390436/instagram-comment-plus-one-student-assault"
published_at: "2026-11-06T09:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aed4adfeb797_instagram-comment-plus-one-student-assault.jpg"
keywords: ["InstagramComment", "SchoolViolence", "Adoor", "KeralaNews", "StudentAssault"]
---

# ഇൻസ്റ്റയിലെ കമന്റിന് ഇത്രയും വലിയ ശിക്ഷയോ? ഇൻസ്റ്റഗ്രാം കമന്റിന്റെ പേരിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനം

> **Lead Summary:** **പത്തനംതിട്ട: **ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് മോശം കമന്റിട്ടു എന്ന് ആരോപിച്ച് പ്ലസ് വൺ വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനം. അടൂർ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം. പ്ലസ് ടു സയൻസ് വിഭാഗം വിദ്യാർത്ഥികളായ അഞ്ച് സീനിയർ വിദ്യാർത്ഥികൾ ചേർന്നാണ് പ്ലസ് വൺ കൊമേഴ്‌സ് വിദ്യാർത്ഥിയായ 16-കാരനെ മർദ്ദിച്ചത്.

## Article Content

**പത്തനംതിട്ട: **ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് മോശം കമന്റിട്ടു എന്ന് ആരോപിച്ച് പ്ലസ് വൺ വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനം. അടൂർ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം. പ്ലസ് ടു സയൻസ് വിഭാഗം വിദ്യാർത്ഥികളായ അഞ്ച് സീനിയർ വിദ്യാർത്ഥികൾ ചേർന്നാണ് പ്ലസ് വൺ കൊമേഴ്‌സ് വിദ്യാർത്ഥിയായ 16-കാരനെ മർദ്ദിച്ചത്.

കഴിഞ്ഞ ദിവസം ഉച്ചയോടെ ക്ലാസിൽ നിന്നും വിളിച്ചിറക്കി സ്കൂൾ സ്റ്റേജിന് പിന്നിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് മർദ്ദനം നടത്തിയത്. ഇടിവള ഉൾപ്പെടെയുള്ള മാരകമായ ആയുധങ്ങൾ ഉപയോഗിച്ചാണ് മർദ്ദിച്ചതെന്ന് പ്ലസ് വൺ വിദ്യാർത്ഥിയുടെ പരാതിയിൽ വ്യക്തമാക്കുന്നു. കൂടാതെ, ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ തടഞ്ഞുവെച്ച് ശുചിമുറിയിൽ പൂട്ടിയതായും കുട്ടി പറഞ്ഞു.

മർദ്ദനത്തിൽ മുഖത്തും പുറത്തും ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി അടൂർ താലൂക്കാശുപത്രിയിൽ ചികിത്സ തേടി. സ്കൂൾ അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ അടൂർ പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയുടെ കുടുംബം നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം.

A Plus One commerce student was allegedly beaten by five senior students at Adoor Government Girls Higher Secondary School over a claimed offensive Instagram comment. The 16-year-old suffered injuries to the face and back and sought treatment at Adoor Taluk Hospital, while police have registered a case and begun an investigation.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390436/instagram-comment-plus-one-student-assault)