---
title: "അഭിരാമിന്റെ മൃതദേഹം മറ്റൊരിടത്ത് ഉപേക്ഷിക്കാൻ പദ്ധതി; കനത്ത മഴയിൽ നീക്കം പാളി, ഐശ്വര്യയെ ചോദ്യം ചെയ്തതോടെ പ്രതികളുടെ കള്ളമൊഴികൾ പൊളിയുന്നതായി പോലീസ്"
english_title: "Abhiram Murder Case: Suspects’ Plan to Dump the Body Elsewhere Failed in Heavy Rain"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390424/abhiram-murder-case-body-dump-plan-failed"
published_at: "2026-11-06T07:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aed371bd41e9_abhiram-murder-case-body-dump-plan-failed.jpg"
keywords: ["KeralaCrime", "MurderCase", "PoliceInvestigation", "CyberCell", "CustodyProbe"]
---

# അഭിരാമിന്റെ മൃതദേഹം മറ്റൊരിടത്ത് ഉപേക്ഷിക്കാൻ പദ്ധതി; കനത്ത മഴയിൽ നീക്കം പാളി, ഐശ്വര്യയെ ചോദ്യം ചെയ്തതോടെ പ്രതികളുടെ കള്ളമൊഴികൾ പൊളിയുന്നതായി പോലീസ്

> **Lead Summary:** തിരുവനന്തപുരം: തിരുവനന്തപുരം പാങ്ങപ്പാറയിലെ പ്ലസ് വൺ വിദ്യാർത്ഥി അഭിറാമിന്റെ കൊലപാതകത്തിൽ മൃതദേഹം ഉപേക്ഷിക്കാൻ പ്രതികൾ മറ്റൊരിടം തിരഞ്ഞെടുത്തിരുന്നതായി പൊലീസ്. എന്നാൽ കനത്ത മഴയെ തുടർന്ന് ആ പദ്ധതി പാളിയെന്നാണ് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നത്.

## Article Content

തിരുവനന്തപുരം: തിരുവനന്തപുരം പാങ്ങപ്പാറയിലെ പ്ലസ് വൺ വിദ്യാർത്ഥി അഭിറാമിന്റെ കൊലപാതകത്തിൽ മൃതദേഹം ഉപേക്ഷിക്കാൻ പ്രതികൾ മറ്റൊരിടം തിരഞ്ഞെടുത്തിരുന്നതായി പൊലീസ്. എന്നാൽ കനത്ത മഴയെ തുടർന്ന് ആ പദ്ധതി പാളിയെന്നാണ് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നത്.

ഉമറിന്റെ സുഹൃത്ത് ഐശ്വര്യയെ ചോദ്യം ചെയ്തതോടെയാണ് മറ്റു പ്രതികൾ പറഞ്ഞതിൽ പലതും കളവാണെന്ന് പൊലീസ് കണ്ടെത്തിയത്. മൃതദേഹം മറ്റൊരിടത്തേക്ക് മാറ്റുന്നതിനായി തൊട്ടടുത്ത കടയിൽ നിന്ന് വലിയ കവർ വാങ്ങിയതായും വിവരമുണ്ട്. കേസിൽ മുഴുവൻ പ്രതികളെയും കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസ് നീക്കം.

നിലവിൽ റിമാൻഡിലുള്ളവർക്കായി കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. അന്വേഷണം വഴിമുട്ടിക്കാൻ പ്രതികൾ കള്ളമൊഴി നൽകുന്നതായാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഈ പശ്ചാത്തലത്തിൽ മുഴുവൻ പ്രതികളെയും ഒന്നിച്ചും അല്ലാതെയും ചോദ്യം ചെയ്ത് കേസിൽ വ്യക്തത വരുത്താനാണ് നീക്കം.

പ്രതികളുടെ ഫോൺവിളികളും സാമൂഹ്യമാധ്യമ ചാറ്റുകളും സൈബർ സെൽ പരിശോധിക്കുന്നുണ്ട്. മൊബൈൽ ഫോണുകൾ കണ്ടെത്താനുള്ള പരിശോധനയും പുരോഗമിക്കുകയാണ്. രണ്ടാം പ്രതിയായ ഉമറിന് കൂട്ട് നിന്നത് ഉമറിന്റെ സുഹൃത്തായ ഐശ്വര്യയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കൊലപാതകം നടക്കുന്ന സമയത്ത് ഉമർ വീട്ടിൽ തന്നെയുണ്ടായിരുന്നെന്ന് വരുത്തിത്തീർത്ത് അന്വേഷണത്തെ വഴിതെറ്റിക്കാൻ ഇരുവരും ശ്രമിച്ചതായും പൊലീസ് പറയുന്നു. ഇതിനായി ഐശ്വര്യ ഉമറിനെ ഫോണിൽ വിളിക്കുകയും കൃത്യം നടക്കുന്നത് വരെ ഫോൺ സംഭാഷണം തുടരുകയും ചെയ്തുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. ഉമർ കാപ്പാ കേസിൽ ശിക്ഷ അനുഭവിച്ചയാളാണ്. മോഷണക്കേസിൽ പ്രതിയായിരുന്നു ഒന്നാം പ്രതിയായ പതിനേഴുകാരൻ.

Police say the accused in the murder of Plus One student Abhiram had planned to dump the body at another location, but the plan failed due to heavy rain. Questioning of Aishwarya, a friend of Umar, has also exposed contradictions in the statements given by the accused, and police are now seeking custody of all the suspects.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390424/abhiram-murder-case-body-dump-plan-failed)