---
title: "'വിയോജിപ്പാകാം, അധിക്ഷേപം വേണ്ട'; മാധ്യമം സമരത്തിനിടയിലെ സൈബർ ആക്രമണ വിവാദത്തിൽ പ്രവർത്തകർക്ക് ജമാഅത്തെ ഇസ്‌ലാമി അമീറിന്റെ താക്കീത്"
english_title: "“Disagree, Don’t Insult”: Jamaat-e-Islami Emir Warns Activists Amid Cyber-Attack Row"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390415/jamaat-e-islami-emir-cyber-attack-warning"
published_at: "2026-11-06T06:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aed287970b95_jamaat-e-islami-emir-cyber-attack-warning.jpg"
keywords: ["JamaatEIslami", "CyberAttack", "SocialMedia", "KeralaNews"]
---

# 'വിയോജിപ്പാകാം, അധിക്ഷേപം വേണ്ട'; മാധ്യമം സമരത്തിനിടയിലെ സൈബർ ആക്രമണ വിവാദത്തിൽ പ്രവർത്തകർക്ക് ജമാഅത്തെ ഇസ്‌ലാമി അമീറിന്റെ താക്കീത്

> **Lead Summary:** കൊച്ചി: സോഷ്യൽ മീഡിയ ഉപയോ​ഗത്തിൽ പ്രവർത്തകർക്ക് താക്കീതുമായി ജമാഅത്തെ ഇസ്‌ലാമി അമീർ പി മുജീബുറഹ്മാൻ. വിയോജിക്കാനുള്ള അവസരത്തെ മാന്യമായി ഉപയോ​ഗപ്പെടുത്തുക വിയോജിക്കുന്നവരോടും സംവാദിക്കാനുള്ള സംവാദശേഷി നേടിയെടുക്കുക എന്നത് സോഷ്യൽ മീഡിയയിൽ നമ്മൾ ശ്രദ്ധിക്കേണ്ട എറ്റവും പ്രധാനപ്പെട്ട കാര്യമാണെന്നാണ് ജമാഅത്തെ ഇസ്‌ലാമിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പങ്കുവെച്ച വീഡിയോയിൽ പി മുജീബുറഹ്മാൻ ഓർമ്മിപ്പിച്ചിരിക്കുന്നത്.

## Article Content

കൊച്ചി: സോഷ്യൽ മീഡിയ ഉപയോ​ഗത്തിൽ പ്രവർത്തകർക്ക് താക്കീതുമായി ജമാഅത്തെ ഇസ്‌ലാമി അമീർ പി മുജീബുറഹ്മാൻ. വിയോജിക്കാനുള്ള അവസരത്തെ മാന്യമായി ഉപയോ​ഗപ്പെടുത്തുക വിയോജിക്കുന്നവരോടും സംവാദിക്കാനുള്ള സംവാദശേഷി നേടിയെടുക്കുക എന്നത് സോഷ്യൽ മീഡിയയിൽ നമ്മൾ ശ്രദ്ധിക്കേണ്ട എറ്റവും പ്രധാനപ്പെട്ട കാര്യമാണെന്നാണ് ജമാഅത്തെ ഇസ്‌ലാമിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പങ്കുവെച്ച വീഡിയോയിൽ പി മുജീബുറഹ്മാൻ ഓർമ്മിപ്പിച്ചിരിക്കുന്നത്.

മാധ്യമം സമരവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റിടുന്ന ജീവനക്കാർ അടക്കമുള്ളവർക്കെതിരെ വ്യാപകമായ സൈബർ ആക്രമണം നടക്കുന്ന സാഹചര്യത്തിലാണ് ജമാഅത്തെ ഇസ്‌ലാമി അമീർ പി മുജീബുറഹ്മാൻ്റെ താക്കീത് എന്നതാണ് ശ്രദ്ധേയം.

ഓഫ് ലൈനിൽ സ്വീകരിക്കുന്ന മര്യാ​ദകളെല്ലാം ഓൺലൈനിൽ വരുമ്പോൾ ലംഘിക്കുന്നുവെന്നത് സോഷ്യൽ മീഡിയയിൽ കണ്ടുകൊണ്ടിരിക്കുന്ന ഒരു പരിമിതിയാണെന്നും പി മുജീബുറഹ്മാൻ വീഡിയോയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ആ പരിമിതിയെ മറികടക്കാൻ കഴിയണമെന്നും അദ്ദേഹം ഉപദേശിക്കുന്നുണ്ട്.

'അശ്ലീലമായ പദപ്രയോ​ഗങ്ങൾ, അധിക്ഷേപങ്ങൾ, പരിഹാസങ്ങൾ, എറ്റവും വഷളായ ട്രോളുകൾ, വഷളായ ദ്വയാർത്ഥ പ്രയോ​ഗങ്ങൾ എന്നിവയൊന്നും വിയോജിക്കുന്നവരോടോ യോജിക്കുന്നവരോടോ വിശ്വാസിയുടെ ഭാ​ഗത്ത് നിന്നും ഉണ്ടാകാൻ പാടില്ലാത്തതാണ്. നന്മയും തിന്മയും ഒരിക്കലും സമമാകില്ല, നിങ്ങൾ തിന്മയെ ഏറ്റവും വലിയ നന്മകൊണ്ട് പ്രതിരോധിക്കുക നിങ്ങളുടെ കൊടിയ ശത്രുക്കൾ നിങ്ങളുടെ ആത്മമിത്രങ്ങളായി തീരും.

ശത്രുക്കളെ സൃഷ്ടിക്കാനല്ല നാം സാമൂഹ്യമാധ്യമ രം​ഗത്ത് ഇടപെടേണ്ടത്. ശത്രുക്കളോട് പോലും ആശയപരമായ സംവാദം സാധ്യമാകുന്ന സ്വഭാവത്തിലുള്ള അന്തരീക്ഷം രൂപപ്പെടുത്തിയെടുക്കണ'മെന്നും ജമാഅത്തെ ഇസ്ലാമി അമീർ വീഡിയോയിൽ ആഹ്വാനം ചെയ്യുന്നുണ്ട്.

ഇസ്‌ലാമോഫോബിയ ആളികത്തുന്ന ഒരുകാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഇസ്‌ലാം വിരുദ്ധ പൊതുബോധം ആളികത്തിക്കുന്നതിൻ്റെ പിന്നിൽ പ്രവർത്തിക്കുന്നവരുടെ കൈയിലുള്ള ഉപാധി സോഷ്യൽ മീഡിയയെന്നും പി മുജീബുറഹ്മാൻ കുറ്റപ്പെടുത്തുന്നുണ്ട്.

'ഇസ്‌ലാമിൻ്റെ സൗന്ദര്യം, ഇസ്‌ലാമിൻ്റെ സുകൃതം ഇസ്‌ലാം മുന്നോട്ടുവെയ്ക്കുന്ന സുന്ദരമായ ജീവിതാശയങ്ങൾ എന്നിവ പകർന്നുകൊടുക്കാൻ സോഷ്യൽ മീഡിയയെ തന്നെ ഉപയോഗപ്പെടുത്താൻ ഇസ്‌ലാമിക സമൂഹത്തിന് കഴിയണ'മെന്നും പി മുജീബുറഹ്മാൻ ആവശ്യപ്പെടുന്നുണ്ട്.

'സോഷ്യൽ മീഡിയയുടെ ഇടപെടലുകളിൽ ജനകീയമായ ഭാഷയും സംവാദരീതിയും രൂപപ്പെടുത്തിയെടുക്കേണ്ടതുണ്ട്. എല്ലാ വിഭാ​ഗം മനുഷ്യരോടും സംവദിക്കാനുള്ള സാധ്യത നമുക്ക് മുന്നിൽ തുറന്ന് കിടക്കുകയാണ്. നമ്മളോട് വിയോജിക്കുന്നവരുണ്ടാകും യോജിക്കുന്നവരുണ്ടാകും.

വിയോജിക്കുന്നവരോടും യോജിക്കുന്നവരോടും ബഹുമത സമൂഹങ്ങളോടും മുസ്‌ലിം സമുദായത്തിലെ തന്നെ ഇതരസംഘടനകളോടും സംവാദത്തിൻ്റെ ഭാഷ മാന്യമായിരിക്കുക എന്നത് ഇസ്‌ലാമിൻ്റെ മാർ​ഗ്​ഗനിർദ്ദേശങ്ങളിൽ പെട്ട കാര്യമാണ്. കൊടിയ ശത്രുവിനോട് പോലും മാന്യത പുലർത്തണമെന്നും നീതി പുലർത്തണമെന്നും ഖുറാൻ പറയുന്നുണ്ട്. ഒരു ജനതയോടുള്ള ശത്രുത ആ ജനതയോട് അനീതി കാണിക്കാൻ നിന്നെ പ്രേരിപ്പിക്കാതിരിക്കട്ടെ.

ശത്രുത ഒരു ജനതയോട് ആശയപരമായി ഉണ്ടെങ്കിൽ അത് നിലനിൽക്കെ തന്നെ അവരോട് അനീതി കാണിക്കാതിരിക്കുക എന്നത് ഇസ്ലാമികമായ മര്യാദയാണ്. അത് കൊണ്ട് വിയോജിപ്പിൻ്റെ രീതിശാസ്ത്രം മാന്യമായിരിക്കുക' എന്നും വീഡിയോയിൽ മുജീബുറഹ്മാൻ ഓർമ്മിപ്പിക്കുന്നുണ്ട്.

Jamaat-e-Islami emir P. Mujiburahman has cautioned activists to maintain dignity and restraint on social media, especially amid cyber attacks linked to the Mathrubhumi strike controversy. In a Facebook video, he urged users to avoid abuse, trolls and derogatory language, and instead foster respectful dialogue even with those who disagree.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390415/jamaat-e-islami-emir-cyber-attack-warning)