---
title: "ഈ മീനുകൾ കഴിക്കരുത്,​ മത്സ്യപ്രേമികൾക്ക് മുന്നറിയിപ്പ്; ഞെട്ടിക്കുന്ന കണ്ടെത്തലുമായി കുസാറ്റ് പഠനം"
english_title: "Caution for Fish Lovers: CUSAT Study Flags Rising Microplastic Threat"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390414/cusat-study-microplastic-fish-warning"
published_at: "2026-11-06T06:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aed251537973_cusat-study-microplastic-fish-warning.jpg"
keywords: ["Microplastics", "FishSafety", "CUSATStudy", "MarinePollution", "KeralaNews"]
---

# ഈ മീനുകൾ കഴിക്കരുത്,​ മത്സ്യപ്രേമികൾക്ക് മുന്നറിയിപ്പ്; ഞെട്ടിക്കുന്ന കണ്ടെത്തലുമായി കുസാറ്റ് പഠനം

> **Lead Summary:** കോട്ടയം: കായൽ-കടൽ മത്സ്യങ്ങളിൽ നഗ്‌നനേത്രങ്ങൾക്ക് കാണാനാകാത്ത മൈക്രോപ്ലാസ്റ്റിക്കിന്റെ സാന്നിധ്യം വൻതോതിൽ വർധിക്കുന്നതായി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) മറൈൻ ബയോളജി വിഭാഗത്തിന്റെ പഠനം.

## Article Content

കോട്ടയം: കായൽ-കടൽ മത്സ്യങ്ങളിൽ നഗ്‌നനേത്രങ്ങൾക്ക് കാണാനാകാത്ത മൈക്രോപ്ലാസ്റ്റിക്കിന്റെ സാന്നിധ്യം വൻതോതിൽ വർധിക്കുന്നതായി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) മറൈൻ ബയോളജി വിഭാഗത്തിന്റെ പഠനം.

ഓരോ വർഷവും മത്സ്യങ്ങളിലെ പ്ലാസ്റ്റിക് സാന്നിധ്യം 10 മുതൽ 20 ശതമാനം വരെയാണ് കൂടുന്നത്. ഇത് മത്സ്യസമ്പത്തിനെ നശിപ്പിക്കുന്നതിനൊപ്പം മനുഷ്യർക്കും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കും.

കുസാറ്റ് ലാബിൽ ഒന്നരമാസത്തോളം മൈക്രോപ്ലാസ്റ്റിക് സമ്പർക്കത്തിൽ വളർത്തിയ കരിമീൻ കുഞ്ഞുങ്ങളുടെ വളർച്ചയിൽ വലിയ കുറവുണ്ടായി. ഇവയിൽ രക്താണുക്കളുടെ എണ്ണം കുറയുകയും, തലച്ചോറിലെയും ചെകിളപ്പൂക്കളിലെയും സുപ്രധാന എൻസൈമുകളുടെ പ്രവർത്തനം മന്ദഗതിയിലാകുകയും ചെയ്തു.

മൈക്രോപ്ലാസ്റ്റിക് ഭീഷണി മൂലം സൂക്ഷ്മ സസ്യങ്ങൾ, ചെമ്മീൻ, ഞണ്ട്, കല്ലുമ്മക്കായ, കക്കയിറച്ചി എന്നിവയുടെയും കടൽ പക്ഷികൾ, നീർനായ്ക്കൾ തുടങ്ങിയവയുടെയും എണ്ണം ക്രമാതീതമായി കുറയുന്നതായും പഠനം വ്യക്തമാക്കുന്നു.

**ആരോഗ്യ പ്രത്യാഘാതങ്ങൾ**

മത്സ്യങ്ങളിലൂടെ പ്ലാസ്റ്റിക് നിരന്തരം മനുഷ്യശരീരത്തിൽ എത്തിയാൽ ക്യാൻസർ, ശ്വാസകോശ രോഗങ്ങൾ, പ്രതിരോധശേഷി കുറയൽ, പ്രമേഹം, ഗർഭസംബന്ധമായ പ്രശ്‌നങ്ങൾ, പൊണ്ണത്തടി എന്നിവയ്ക്ക് കാരണമായേക്കാമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

പ്ലാസ്റ്റിക്കിലുള്ള ഹെവി മെറ്റലുകൾ, താലേറ്റുകൾ, ബിസ്പിനോൾ എന്നിവ അതീവ അപകടകാരികളാണ്. എന്നാൽ മീൻ കഴിക്കുന്നത് പൂർണ്ണമായി ഒഴിവാക്കുന്നതിന് പകരം, പ്ലാസ്റ്റിക് മലിനീകരണം തടയാനുള്ള കൃത്യമായ മാലിന്യസംസ്‌കരണ സംവിധാനങ്ങളാണ് ഉറപ്പാക്കേണ്ടതെന്നാണ് പൊതുഅഭിപ്രായം.

''മൈക്രോപ്ലാസ്റ്റിക്കുമായി ജനങ്ങൾക്ക് നേരിട്ട് ബന്ധമില്ലെങ്കിലും ഭക്ഷ്യരൂപത്തിൽ ഇവ ഉള്ളിൽ എത്തുന്നത് തടയേണ്ടതുണ്ട്. ആന്റിബയോട്ടിക്കുകളുടെ രോഗപ്രതിരോധശക്തി മറികടക്കാൻ മൈക്രോപ്ലാസ്റ്റിക്കിന് കഴിയുമെന്നത് പുതിയ രോഗങ്ങൾക്ക് വഴിതെളിക്കും.

പ്ലാസ്റ്റിക്കിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് ജനങ്ങളിൽ ബോധവത്ക്കരണം നടത്തുന്നതിനൊപ്പം കനം കുറഞ്ഞ പ്ലാസ്റ്റിക്ക് നിരോധിക്കണം.'' - ഡോ. ബിജോയ് നന്ദൻ (കുസാറ്റ് മറൈൻ ബയോളജി ഡീൻ)

A CUSAT marine biology study warns that microplastic contamination in backwater and sea fish is rising by 10% to 20% every year. The study says prolonged exposure can harm fish growth and may pose serious health risks to humans, including cancer, respiratory illness, and reduced immunity.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390414/cusat-study-microplastic-fish-warning)