---
title: "ഹംഗറിയിൽ ജോലി, ലക്ഷങ്ങൾ ശമ്പളം എന്ന മോഹനം; 13.80 ലക്ഷം തട്ടിയെന്ന കേസിൽ വിദ്യാഭ്യാസ സ്ഥാപന ഉടമ അറസ്റ്റിൽ"
english_title: "Education Institute Owner Arrested in Hungary Job Scam Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390413/hungary-job-scam-owner-arrested"
published_at: "2026-11-06T06:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aed20d4e8e33_hungary-job-scam-owner-arrested.jpg"
keywords: ["HungaryJobScam", "VisaFraud", "KeralaPolice", "EducationInstitute", "JobFraud"]
---

# ഹംഗറിയിൽ ജോലി, ലക്ഷങ്ങൾ ശമ്പളം എന്ന മോഹനം; 13.80 ലക്ഷം തട്ടിയെന്ന കേസിൽ വിദ്യാഭ്യാസ സ്ഥാപന ഉടമ അറസ്റ്റിൽ

> **Lead Summary:** കളമശേരി: ഹംഗറിയിൽ വെയർഹൗസ് ജോലി വാഗ്ദാനം ചെയ്ത് 13.80 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ വിദ്യാഭ്യാസ സ്ഥാപന ഉടമയെ കളമശേരി പൊലീസ് പിടികൂടി.

## Article Content

കളമശേരി: ഹംഗറിയിൽ വെയർഹൗസ് ജോലി വാഗ്ദാനം ചെയ്ത് 13.80 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ വിദ്യാഭ്യാസ സ്ഥാപന ഉടമയെ കളമശേരി പൊലീസ് പിടികൂടി.

ഇടപ്പള്ളി ടോളിന് സമീപം പ്രവർത്തിക്കുന്ന യൂണിബയസ് എഡ്യുക്കേഷൻ ഉടമ ഇടപ്പള്ളി ചങ്ങമ്പുഴ നഗറിൽ ആറപ്പറമ്പിൽ വീട്ടിൽ മൈക്കൽ ഡേവിഡ് കെൽസണെയാണ് കളമശേരി പൊലീസ്‌ പിടികൂടിയത്‌. ജോലി ലഭ്യമാക്കാനുള്ള വിസ നടപടി പൂർത്തിയാക്കാനെന്ന് വിശ്വസിപ്പിച്ചാണ് പണം കൈപ്പറ്റിയതെന്നാണ് പരാതി.

2023 ഒക്ടോബർ 27 മുതൽ 2024 ഒക്ടോബർ 16 വരെ പല തവണകളിലായി വിവിധ ബാങ്ക് അക്കൗണ്ടുകൾ മുഖേനയാണ് പണം കൈപ്പറ്റിയത്. പണം കൈപ്പറ്റിയിട്ടും ജോലി ലഭ്യമാക്കുകയോ തുക തിരികെ നൽകുകയോ ചെയ്തില്ലെന്നാണ് പരാതി.

കേസിലെ മറ്റൊരു പ്രതിയായ ഷഫീക്കിനെ പിടികൂടുന്നതിനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയതായി കളമശേരി ഇൻസ്പെക്ടർ എ എൽ അഭിലാഷ്‌ പറഞ്ഞു.

A Kalamasery police team arrested the owner of an education institute in connection with a ₹13.80 lakh fraud case. He is accused of collecting money by promising warehouse jobs in Hungary and visa processing, but failing to secure employment or return the amount.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390413/hungary-job-scam-owner-arrested)