---
title: "വെള്ളം ചേർക്കേണ്ട, അധികം ചേരുവകളും വേണ്ട; ഗുണങ്ങൾ ഏറെയുള്ള നിത്യവഴുതന തോരൻ തയ്യാറാക്കാം നാടൻ സ്റ്റൈലിൽ"
english_title: "No-Water Nithya Vazhuthana Thoran: Easy Traditional Recipe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390402/nithya-vazhuthana-thoran-recipe"
published_at: "2026-11-05T22:07:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aecb1a1c5870_nithya-vazhuthana-thoran-recipe.jpg"
keywords: ["HealthyRecipe", "KeralaCuisine", "VegetableThoran", "LowCalorieFood", "TraditionalRecipe"]
---

# വെള്ളം ചേർക്കേണ്ട, അധികം ചേരുവകളും വേണ്ട; ഗുണങ്ങൾ ഏറെയുള്ള നിത്യവഴുതന തോരൻ തയ്യാറാക്കാം നാടൻ സ്റ്റൈലിൽ

> **Lead Summary:** ധാരാളം പോഷക ഗുണങ്ങളുള്ളതും ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നതുമായ ഒരു പച്ചക്കറിയാണ് നിത്യ വഴുതന. പേരിൽ വഴുതന എന്നുണ്ടെങ്കിലും ഇത് യഥാർത്ഥത്തിൽ ഇതൊരു വള്ളിച്ചെടിയാണ്.

## Article Content

ധാരാളം പോഷക ഗുണങ്ങളുള്ളതും ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നതുമായ ഒരു പച്ചക്കറിയാണ് നിത്യ വഴുതന. പേരിൽ വഴുതന എന്നുണ്ടെങ്കിലും ഇത് യഥാർത്ഥത്തിൽ ഇതൊരു വള്ളിച്ചെടിയാണ്.

കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റാമിൻ സി, ഇരുമ്പ്, നാരുകൾ എന്നിവ അടങ്ങിയ ആ പച്ചക്കറി കുറഞ്ഞ പരിചരണത്തിൽ തന്നെ തഴച്ചുവളരുകയും വർഷംതോറും കായ്ഫലം തരുകയും ചെയ്യുമെന്നുള്ളതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

കലോറി വളരെ കുറഞ്ഞതും നാരുകൾ കൂടിയതുമായ പച്ചക്കറിയായതിനാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഭക്ഷണത്തിൽ ഇതുപയോഗിച്ചുള്ള വിഭവങ്ങൾ ധൈര്യമായി ഉൾപ്പെടുത്താം. നിത്യവഴുതനയും കുറഞ്ഞ ചേരുവകളും ഉപയോഗിച്ച് സ്വാദിഷ്ടമായി തോരൻ തയ്യാറാക്കാൻ സാധിക്കും.

**ആവശ്യമായ ചേരുവകൾ**

നിത്യ വഴുതനങ്ങ - 300 ഗ്രാം

ചെറിയ ഉള്ളി / സവാള - 2 എണ്ണം (ചെറുതായി അരിഞ്ഞത്)

പച്ചമുളക് - 3 എണ്ണം

തേങ്ങ ചിരകിയത് - ആവശ്യത്തിന് (ഏകദേശം 1 കപ്പ്)

മഞ്ഞൾപ്പൊടി - 1/2 ടീസ്‌പൂൺ

കറിവേപ്പില - 1 തണ്ട്

വെളിച്ചെണ്ണ - 3 ടീസ്പൂൺ

ഉപ്പ് - ആവശ്യത്തിന്

**തയ്യാറാക്കുന്ന വിധം**

നിത്യ വഴുതന നന്നായി കഴുകി നീളത്തിൽ നേർത്ത കഷണങ്ങളായി അരിയുക. ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കുക. ഇതിലേക്ക് അരിഞ്ഞുവച്ചിരിക്കുന്ന ഉള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക.

ഉള്ളിയുടെ നിറം ചെറുതായി മാറി വരുമ്പോൾ മഞ്ഞൾപ്പൊടി ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് അരിഞ്ഞുവച്ചിരിക്കുന്ന നിത്യ വഴുതനയുടെ കഷണങ്ങളും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കുക.വെള്ളം ചേർക്കാതെ, ചീനച്ചട്ടി അടച്ചുവച്ച് ചെറിയ തീയിൽ 15 മുതൽ 20 മിനിറ്റ് വരെ വേവിക്കുക.

ഇടയ്ക്ക് ഇളക്കി കൊടുക്കണം. നന്നായി വെന്തുകഴിഞ്ഞാൽ, ചിരകിയ തേങ്ങ കൂടി ചേർത്ത് ഒരിക്കൽ കൂടി നന്നായി ഇളക്കി തീ ഓഫ് ചെയ്യാം. 

Nithya vazhuthana is a nutrient-rich vegetable that can be turned into a simple, tasty thoran with minimal ingredients. The recipe uses onion, green chilies, curry leaves, turmeric, coconut, and coconut oil, and is cooked covered without adding water.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390402/nithya-vazhuthana-thoran-recipe)