---
title: "പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിന് ഇരയായെന്ന പരാതി: കോവളത്ത് ജിം പരിശീലകനും മെഡിക്കൽ ഷോപ്പുടമയും അറസ്‌റ്റിൽ"
english_title: "Gym Trainer and Medical Shop Owner Arrested in Kovalam Over Abuse of Minor Girl"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390400/kovalam-gym-trainer-medical-shop-owner-arrested"
published_at: "2026-11-05T21:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aecac0d702be_kovalam-gym-trainer-medical-shop-owner-arrested.jpg"
keywords: ["KeralaPolice", "ChildAbuse", "GymTrainer", "MedicalShop"]
---

# പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിന് ഇരയായെന്ന പരാതി: കോവളത്ത് ജിം പരിശീലകനും മെഡിക്കൽ ഷോപ്പുടമയും അറസ്‌റ്റിൽ

> **Lead Summary:** കോവളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിന് ഇരയായെന്ന പരാതിയിൽ രണ്ടുപേരെ കോവളം പൊലീസ് അറസ്റ്റ് ചെയ്തു. കോവളത്തെ മെഡിക്കൽ ഷോപ്പ് ഉടമയും ജിം പരിശീലകനുമാണ് അറസ്‌റ്റിലായത്. മറ്റ് രണ്ടു പേർക്കായി അന്വേഷണം തുടരുന്നു.

## Article Content

കോവളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിന് ഇരയായെന്ന പരാതിയിൽ രണ്ടുപേരെ കോവളം പൊലീസ് അറസ്റ്റ് ചെയ്തു. കോവളത്തെ മെഡിക്കൽ ഷോപ്പ് ഉടമയും ജിം പരിശീലകനുമാണ് അറസ്‌റ്റിലായത്. മറ്റ് രണ്ടു പേർക്കായി അന്വേഷണം തുടരുന്നു.

മെഡിക്കൽ സ്‌റ്റോർ ഉടമ പൂങ്കുളം സൗപർണികയിൽ അനൂപ് (39), ജിം പരിശീലകൻ പള്ളിച്ചൽ മച്ചേൽ ഗ്രൗണ്ടിനു സമീപം ആയങ്കോട് മേലേപുത്തൻ വീട്ടിൽ റോയ് (27)എന്നിവരാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

സ്‌കൂൾ വിദ്യാർഥിനിയെ മെഡിക്കൽ ഷോപ്പിൽവച്ചാണ്‌ അനൂപ്‌ ഉപദ്രവിച്ചത്. സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട ജിം പരിശീലകൻ കുട്ടിയുടെ വീട്ടിലെത്തിയാണ് പീഡിപ്പിച്ചതെന്ന് കോവളം സിഐ വി എം ശ്രീകുമാർ അറിയിച്ചു.

കുട്ടി കുറെ ദിവസങ്ങളായി സ്‌കൂളിൽ പോയിരുന്നില്ല. വീട്ടുകാർ ഇത്‌ ശ്രദ്ധിക്കുകയും അന്വേഷിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ കൗൺസിലിങ്ങിലാണ് പീഡന വിവരം അറിഞ്ഞത്‌.

Kovalam police arrested a medical shop owner and a gym trainer in connection with the abuse of a minor girl. The case came to light after the schoolgirl stopped attending classes for several days and the family learned of the abuse during counselling. Police said two more suspects are still being investigated.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390400/kovalam-gym-trainer-medical-shop-owner-arrested)