---
title: "അപകടത്തിന് അഞ്ച് സെക്കൻഡ് മുമ്പ് മിനികൂപ്പറിന്റെ വേഗത 162 കിമീ,​ കൂട്ടിയിടിച്ചപ്പോൾ 144; അമിതവേഗം സ്ഥിരീകരിച്ച് കമ്പനി"
english_title: "Mini Cooper Crash: Speed Hit 162 kmph Before Impact, Company Confirms Overspeeding"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390385/mini-cooper-crash-speed-confirmed"
published_at: "2026-11-05T19:44:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aec8ff6cd802_mini-cooper-crash-speed-confirmed.jpg"
keywords: ["MiniCooper", "BMWIndia", "Overspeeding", "KochiAccident", "RoadSafety"]
---

# അപകടത്തിന് അഞ്ച് സെക്കൻഡ് മുമ്പ് മിനികൂപ്പറിന്റെ വേഗത 162 കിമീ,​ കൂട്ടിയിടിച്ചപ്പോൾ 144; അമിതവേഗം സ്ഥിരീകരിച്ച് കമ്പനി

> **Lead Summary:** കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തില്‍ വാഹനത്തിന്റെ അമിത വേഗം സ്ഥിരീകരിച്ചു. ബിഎംഡബ്ല്യു കമ്പനിയുടെ സാങ്കേതിക പരിശോധനയിലാണ് അമിത വേഗം സ്ഥിരീകരിച്ചത്.

## Article Content

കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തില്‍ വാഹനത്തിന്റെ അമിത വേഗം സ്ഥിരീകരിച്ചു. ബിഎംഡബ്ല്യു കമ്പനിയുടെ സാങ്കേതിക പരിശോധനയിലാണ് അമിത വേഗം സ്ഥിരീകരിച്ചത്.

അപകടത്തിന് അഞ്ച് സെക്കന്‍ഡ് മുമ്പ് വരെ വാഹനത്തിന്റെ വേഗത 162 കിലോമീറ്റര്‍ ആയിരുന്നു. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത 144 കിലോമീറ്റര്‍ ആയിരുന്നു.

വാഹനത്തിന്റെ അഡ്വാൻസ്ഡ് ക്രാഷ് സേഫ്റ്റി മൊഡ്യൂളിൽ (ACSM) നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. സാങ്കേതിക പരിശോധന റിപ്പോര്‍ട്ട് ബിഎംഡബ്ല്യു ഇന്ത്യ അന്വേഷണ സംഘത്തിന് കൈമാറി. അപകടത്തിന് ഒരു സെക്കൻഡ് മുമ്പ് മാത്രമാണ് ബ്രേക്ക് ഉപയോഗിച്ചത്.

ഒക്ടോബര്‍ 10ന് പുലര്‍ച്ചെ പന്ത്രണ്ടരയോടെയായിരുന്നു മദ്യലഹരിയില്‍ സുഹൈല്‍ സജീവ് ഓടിച്ച മിനി കൂപ്പര്‍ കാര്‍ മൂന്നുപേര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചത്. വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, കര്‍ണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവര്‍ അപകടത്തില്‍ തല്‍ക്ഷണം മരിച്ചിരുന്നു.

തൃക്കാക്കര കരകൗശല വില്‍പ്പനശാലയില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്നവരായിരുന്നു മരിച്ച മൂന്ന് വിദ്യാര്‍ത്ഥികളും. സ്ഥാപനത്തിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം രാത്രിയില്‍ ചായ കുടിച്ച് മടങ്ങിവരവെയാണ് അപകടമുണ്ടായത്.

BMW’s technical inspection has confirmed that the Mini Cooper involved in the Nedumbassery accident was speeding. Data from the vehicle’s ACSM showed the car was travelling at 162 kmph five seconds before the crash and 144 kmph at the moment of impact.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390385/mini-cooper-crash-speed-confirmed)