---
title: "വേട്ടക്കാരൻ ഇരയായി....! പാമ്പിനെ പൂർണമായി വിഴുങ്ങി തവള; ബിരിക്കുളത്ത് നാട്ടുകാരെ അമ്പരപ്പിച്ച അത്ഭുതക്കാഴ്ച"
english_title: "Hunter Becomes Prey: Frog Swallows Snake Whole in Biri Kulam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390380/frog-swallows-snake-whole-kasaragod"
published_at: "2026-11-05T19:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aec88e8f23e4_frog-swallows-snake-whole-kasaragod.jpg"
keywords: ["SnakeViral", "FrogFeeding", "KasaragodNews", "WildlifeVideo", "RareSighting"]
---

# വേട്ടക്കാരൻ ഇരയായി....! പാമ്പിനെ പൂർണമായി വിഴുങ്ങി തവള; ബിരിക്കുളത്ത് നാട്ടുകാരെ അമ്പരപ്പിച്ച അത്ഭുതക്കാഴ്ച

> **Lead Summary:** കാസർകോട്: പാമ്പ് തവളയെ വിഴുങ്ങുന്നത് സാധാരണയാണ്. എന്നാൽ പാമ്പിനെ തവള വിഴുങ്ങുന്നത് അപൂർവമാണ്. ഈ അപൂർവവും കൗതുകകരവുമായ കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചിരിക്കുകയാണ് കാസർകോട്ടെ ബിരിക്കുളം സ്വദേശികൾ. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.

## Article Content

കാസർകോട്: പാമ്പ് തവളയെ വിഴുങ്ങുന്നത് സാധാരണയാണ്. എന്നാൽ പാമ്പിനെ തവള വിഴുങ്ങുന്നത് അപൂർവമാണ്. ഈ അപൂർവവും കൗതുകകരവുമായ കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചിരിക്കുകയാണ് കാസർകോട്ടെ ബിരിക്കുളം സ്വദേശികൾ. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.

ഇന്ന് രാവിലെയോടെ ബിരിക്കുളം ടൗണിലെ ഒരു കടയുടെ സമീപത്താണ് സംഭവം. അസാധാരണ ശബ്ദം കേട്ട് നോക്കിയ വ്യാപാരികളാണ് ഈ കാഴ്ച ആദ്യം കണ്ടത്. കടയുടെ അരികിൽ റോഡിന് സമീപത്തായി മതിലിനോട് ചേർന്നിരുന്ന ഒരു തവളയാണ് പാമ്പിനെ അതിസാഹസികമായി അകത്താക്കിയത്.

വീഡിയോയുടെ തുടക്കത്തിൽ പാമ്പിന്റെ തല മാത്രമാണ് തവളയുടെ വായിൽ ഉണ്ടായിരുന്നത്. എന്നാൽ ഏകദേശം 19 മിനിറ്റ് കഴിഞ്ഞതോടെ പാമ്പിനെ മുഴുവനായും തവള വിഴുങ്ങുകയായിരുന്നു.

വിഷമില്ലാത്തതും നീളം കുറഞ്ഞതുമായ തെയ്യാൻ പാമ്പ് എന്ന വിഭാഗത്തിൽപ്പെടുന്ന പാമ്പിനെയാണ് തവള വിഴുങ്ങിയതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. കൗതുകകരമായ കാഴ്ച കാണാൻ നിരവധി നാട്ടുകാരാണ് സ്ഥലത്തെത്തിയത്.

ആളുകളെ കണ്ടതോടെ തവള അൽപം പരിഭ്രമിച്ചെങ്കിലും മിനിറ്റുകൾ കൊണ്ട് പാമ്പിനെ വിഴുങ്ങുകയായിരുന്നുവെന്നും ഇത്തരത്തിൽ ഒരു കാഴ്ച ആദ്യമാണെന്നും നാട്ടുകാർ പറയുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനകം വൈറലായി കഴിഞ്ഞു.

In a rare and astonishing sight in Kasaragod’s Birikulam, a frog was seen swallowing a snake whole near a shop on Tuesday morning. The video of the incident has gone viral on social media, drawing crowds of curious locals.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390380/frog-swallows-snake-whole-kasaragod)