---
title: "'ഫ്രീസറിനുള്ളിൽ 3 വർഷം ഒളിപ്പിച്ച ക്രൂരത'! ലിവർപൂളിൽ റൂംമേറ്റിനെ ചുറ്റികയ്ക്കടിച്ച് കൊന്ന് തള്ളി 65-കാരൻ"
english_title: "Liverpool Man Arrested for Hiding Roommate’s Body in Freezer for 3 Years"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390336/liverpool-man-hid-body-freezer-three-years"
published_at: "2026-11-05T14:34:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aec4761a3a83_liverpool-man-hid-body-freezer-three-years.jpg"
keywords: ["LiverpoolCase", "MurderInvestigation", "FreezerBody", "RoommateKilling", "PoliceProbe"]
---

# 'ഫ്രീസറിനുള്ളിൽ 3 വർഷം ഒളിപ്പിച്ച ക്രൂരത'! ലിവർപൂളിൽ റൂംമേറ്റിനെ ചുറ്റികയ്ക്കടിച്ച് കൊന്ന് തള്ളി 65-കാരൻ

> **Lead Summary:** **ലിവർപൂൾ (യുകെ): **റൂംമേറ്റായ വനിതയെ കൊലപ്പെടുത്തി മൃതദേഹം മൂന്ന് വർഷത്തോളം ഫ്രീസറിൽ സൂക്ഷിച്ച കേസിൽ 65-കാരനായ ജോർജ് ഗോർഡൻ ലിവർപൂളിൽ പിടിയിലായി. ഇയാളുടെ സുഹൃത്തും റൂംമേറ്റുമായ ഡെലിയ മെകിനർനിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ഡെലിയയുടെ മൃതദേഹത്തോടൊപ്പം അവർ വളർത്തിയിരുന്ന ഗിനി പന്നിക്കുട്ടികളുടെ ശവവും ഇയാൾ ഫ്രീസറിൽ സൂക്ഷിച്ചിരുന്നു. 2023 ഏപ്രിലിലാണ് കൊലപാതകം നടന്നത്.

## Article Content

**ലിവർപൂൾ (യുകെ): **റൂംമേറ്റായ വനിതയെ കൊലപ്പെടുത്തി മൃതദേഹം മൂന്ന് വർഷത്തോളം ഫ്രീസറിൽ സൂക്ഷിച്ച കേസിൽ 65-കാരനായ ജോർജ് ഗോർഡൻ ലിവർപൂളിൽ പിടിയിലായി. ഇയാളുടെ സുഹൃത്തും റൂംമേറ്റുമായ ഡെലിയ മെകിനർനിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ഡെലിയയുടെ മൃതദേഹത്തോടൊപ്പം അവർ വളർത്തിയിരുന്ന ഗിനി പന്നിക്കുട്ടികളുടെ ശവവും ഇയാൾ ഫ്രീസറിൽ സൂക്ഷിച്ചിരുന്നു. 2023 ഏപ്രിലിലാണ് കൊലപാതകം നടന്നത്.

അമിത അളവിൽ മരുന്ന് കഴിച്ചതിനെത്തുടർന്നുണ്ടായ ഡെലിയയുടെ ദുരിതം അവസാനിപ്പിക്കാൻ താൻ അവളെ ചുറ്റിക കൊണ്ട് അടിക്കുകയായിരുന്നുവെന്നാണ് ഇയാൾ ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാൽ പിന്നീട് സ്വയം പ്രതിരോധിക്കുന്നതിനിടെയാണ് കൊലപാതകം നടന്നതെന്ന് ഇയാൾ മൊഴി മാറ്റി. കൊലപാതകത്തിന് ശേഷം ഫ്രീസർ ഓർഡർ ചെയ്ത ഇയാൾ മൃതദേഹം അതിൽ ഒളിപ്പിക്കുകയായിരുന്നു.

ഡെലിയയ്ക്ക് സുഖമില്ലെന്നും തിരക്കിലാണെന്നും പറഞ്ഞ് അയൽക്കാർക്കും ബന്ധുക്കൾക്കും വ്യാജ സന്ദേശങ്ങൾ അയച്ച് ഇയാൾ എല്ലാവരെയും തെറ്റിദ്ധരിപ്പിച്ചു. ഡെലിയ ജീവിച്ചിരിപ്പുണ്ടെന്ന് വരുത്തിതീർത്ത് അവരുടെ ആനുകൂല്യങ്ങളും പെൻഷനും കൈക്കലാക്കുകയും, ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ലോണുകളും മറ്റ് സാമ്പത്തിക ഇടപാടുകളും നടത്തുകയും ചെയ്തു.

ഒടുവിൽ ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ഈ കൊലപാതക വിവരം പുറത്തുവന്നത്. ഡെലിയ പോർച്ചുഗലിലേക്ക് താമസം മാറാൻ പദ്ധതിയിട്ടിരുന്ന ദിവസങ്ങൾക്ക് തൊട്ടുമുമ്പായിരുന്നു കൊലപാതകം നടന്നതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

A 65-year-old man has been arrested in Liverpool for allegedly killing his female roommate and hiding her body in a freezer for three years. Police say he also sent false messages to mislead relatives and neighbours while continuing to access her benefits and pension.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390336/liverpool-man-hid-body-freezer-three-years)