---
title: "'പി.എസ്.സിക്കെതിരായ ഗവർണറുടെ നടപടി തെറ്റാണെന്ന് പറയാൻ സതീശന് ധൈര്യമില്ല': വിമർശനവുമായി എം.വി. ഗോവിന്ദൻ"
english_title: "Satheesan Lacks the Courage to Call Governor’s PSC Move Wrong: M.V. Govindan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390331/governor-psc-move-satheesan-govindan-new"
published_at: "2026-11-05T14:08:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aec416b81159_governor-psc-move-satheesan-govindan.jpg"
keywords: ["PSC", "KeralaPolitics", "MVGovindan", "VSatheesan", "Governor"]
---

# 'പി.എസ്.സിക്കെതിരായ ഗവർണറുടെ നടപടി തെറ്റാണെന്ന് പറയാൻ സതീശന് ധൈര്യമില്ല': വിമർശനവുമായി എം.വി. ഗോവിന്ദൻ

> **Lead Summary:** **തിരുവനന്തപുരം: **പി.എസ്.സിക്കെതിരായ ഗവർണറുടെ നടപടി തെറ്റാണെന്ന് പറയാൻ മുഖ്യമന്ത്രി വി.ഡി. സതീശന് ധൈര്യമില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ. പി.എസ്.സിയെ തകർക്കാനുള്ള വലിയ ഗൂഢാലോചനയാണ് ഇതിന് പിന്നിൽ നടക്കുന്നതെന്നും സ്ഥാപനത്തിനെതിരെ നടക്കുന്നത് അപവാദ പ്രചാരണങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു.

## Article Content

**തിരുവനന്തപുരം: **പി.എസ്.സിക്കെതിരായ ഗവർണറുടെ നടപടി തെറ്റാണെന്ന് പറയാൻ മുഖ്യമന്ത്രി വി.ഡി. സതീശന് ധൈര്യമില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ. പി.എസ്.സിയെ തകർക്കാനുള്ള വലിയ ഗൂഢാലോചനയാണ് ഇതിന് പിന്നിൽ നടക്കുന്നതെന്നും സ്ഥാപനത്തിനെതിരെ നടക്കുന്നത് അപവാദ പ്രചാരണങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു.

പി.എസ്.സി എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ നടന്ന സെക്രട്ടറിയേറ്റ് ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.എസ്.സി ചെയർമാൻ ഡോ. എം.ആർ. ബൈജുവിനെയും മറ്റ് അംഗങ്ങളെയും പദവിയിൽ നിന്ന് നീക്കാനും ഭരണഘടനാ സ്ഥാപനമായ കമ്മീഷൻ പിരിച്ചുവിടാനും മുൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ രാഷ്ട്രപതി ദ്രൗപദി മുർമുവിന് ശുപാർശ നൽകിയിരുന്നു. ഈ നടപടിക്കെതിരെയാണ് എംപ്ലോയീസ് യൂണിയൻ പ്രതിഷേധ ധർണ സംഘടിപ്പിച്ചത്. ഗവർണറുടെ ഈ നീക്കത്തിനെതിരെ പ്രതിപക്ഷം നിലപാട് വ്യക്തമാക്കണമെന്നും എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു.

CPI(M) state secretary M.V. Govindan said Opposition Leader V.D. Satheesan lacks the courage to say the Governor’s move against the PSC was wrong. He alleged that a major conspiracy is underway to weaken the PSC and that false propaganda is being spread against the constitutional body.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390331/governor-psc-move-satheesan-govindan-new)