---
title: "നാവിൽ വെള്ളമൂറുന്ന ശബരിമല അരവണ! ഒറിജിനൽ രുചിയിൽ പായസം തയ്യാറാക്കാം"
english_title: "Make Sabarimala Aravana Payasam at Home in the Original Taste"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390328/sabarimala-aravana-payasam-home-recipe"
published_at: "2026-11-05T13:32:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aec3920ca8b0_sabarimala-aravana-payasam-home-recipe.jpg"
keywords: ["Sabarimala", "AravanaPayasam", "TemplePrasadam", "KeralaRecipe", "Payasam"]
---

# നാവിൽ വെള്ളമൂറുന്ന ശബരിമല അരവണ! ഒറിജിനൽ രുചിയിൽ പായസം തയ്യാറാക്കാം

> **Lead Summary:** **** ശബരിമല ക്ഷേത്രത്തിലെ പ്രധാന പ്രസാദമായ അരവണ പായസം (അയ്യപ്പ പായസം) അരിച്ചോറ്, ശർക്കര, നെയ്യ് എന്നിവ ചേർത്ത് പ്രത്യേക രീതിയിൽ വളരെ സ്വാദിഷ്ടമായി വീട്ടിൽ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.**

## Article Content

**** ശബരിമല ക്ഷേത്രത്തിലെ പ്രധാന പ്രസാദമായ അരവണ പായസം (അയ്യപ്പ പായസം) അരിച്ചോറ്, ശർക്കര, നെയ്യ് എന്നിവ ചേർത്ത് പ്രത്യേക രീതിയിൽ വളരെ സ്വാദിഷ്ടമായി വീട്ടിൽ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.**

ആവശ്യമായ ചേരുവകൾ:

പച്ചരി (മാതളം അല്ലെങ്കിൽ ഉണക്കരി): 1 കപ്പ്

ശർക്കര: 3/4 കിലോ (750 ഗ്രാം) - ഉരുക്കി അരിച്ചത്

നെയ്യ്: അരക്കപ്പ്

തേങ്ങ കൊത്തിയത്: 2 ടേബിൾ സ്പൂൺ (ആവശ്യമെങ്കിൽ)

ചുക്കുപൊടി: 1 ടീസ്പൂൺ

ഏലക്കാപൊടി: 1 ടീസ്പൂൺ

വെള്ളം: ശർക്കര ഉരുക്കാൻ പാകത്തിന് + അരി വേവിക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം:**

ആദ്യം പച്ചരി നന്നായി കഴുകി വൃത്തിയാക്കുക. ശേഷം ഒരു ഉരുളിയിലോ കുക്കറിലോ ആവശ്യത്തിന് വെള്ളമൊഴിച്ച് അരി മൃദുവായി വെന്തുവരുന്നതുവരെ വേവിക്കുക (കുറച്ചധികം കുഴഞ്ഞ പോലെ വേണം വെന്തുവരാൻ). ഒരു പാത്രത്തിൽ ശർക്കര പൊടിച്ചെടുത്ത് അല്പം വെള്ളം ഒഴിച്ച് ഉരുക്കി എടുക്കുക. ശർക്കര അലിഞ്ഞു കഴിഞ്ഞാൽ അപ്പപ്പോൾ തന്നെ അരിച്ചെടുത്ത് അഴുക്കുകൾ കളയുക.

വേവിച്ചുവെച്ച ചോരിലേക്ക് അരിച്ചെടുത്ത ശർക്കരപ്പാനി കുറേശ്ശെയായി ഒഴിച്ച് തീയിൽ വെച്ച് ഇളക്കുക. ശർക്കരയും അരിയും നന്നായി യോജിച്ചു വരണം. ഇതിലേക്ക് ഇടയ്ക്കിടെ നെയ്യ് ചേർത്ത് കൊണ്ടിരിക്കുക. പായസം പാത്രത്തിന്റെ വശങ്ങളിൽ നിന്ന് വിട്ടുപോരുന്ന പാകമാകുന്നതുവരെ നല്ലതുപോലെ ഇളക്കിക്കൊണ്ടേയിരിക്കണം (ഇടത്തരം തീയിൽ വെച്ച് വേണം ഇത് ചെയ്യാൻ).

പായസം ആവശ്യത്തിന് കുറുകി വരുമ്പോൾ ചുക്കുപൊടിയും ഏലക്കാപൊടിയും ചേർത്ത് നന്നായി ഇളക്കുക. വേണമെങ്കിൽ അല്പം നെയ്യിൽ വറുത്ത തേങ്ങാകൊത്തുകൂടി ഇതിലേക്ക് ചേർക്കാം. ശബരിമല അരവണയുടെ അതേ രുചിയിലും മണത്തിലും ഉള്ള അസ്സൽ അയ്യപ്പ പായസം (അരവണ) തയാർ

This article explains how to prepare Sabarimala’s famous Aravana payasam at home using rice, jaggery, ghee, and spices. It also provides a simple step-by-step method to recreate the traditional taste and aroma of the temple prasadam.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390328/sabarimala-aravana-payasam-home-recipe)