---
title: "പഴയ ഡൽഹിയിൽ മൂന്ന് നില കെട്ടിടം തകർന്നുവീണു; രണ്ട് മരണം, നിരവധിയാളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയം"
english_title: "Three-Storey Building Collapses in Old Delhi; Two Dead, Many Feared Trapped"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390315/old-delhi-building-collapse-two-dead"
published_at: "2026-11-05T12:33:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aec2a9d0148a_old-delhi-building-collapse-two-dead.jpg"
keywords: ["OldDelhi", "BuildingCollapse", "RescueOperation", "DelhiFireService", "ChandniChowk"]
---

# പഴയ ഡൽഹിയിൽ മൂന്ന് നില കെട്ടിടം തകർന്നുവീണു; രണ്ട് മരണം, നിരവധിയാളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയം

> **Lead Summary:** **ന്യൂഡൽഹി: ** പഴയ ഡൽഹിയിലെ ചാന്ദ്‌നി ചൗക്കിന് സമീപം നിർമ്മാണത്തിലിരുന്ന മൂന്ന് നില കെട്ടിടം തകർന്നുവീണ് രണ്ട് പേർ മരിച്ചു. ചാവ്‌ഡി ബസാർ ഷീഷ് മഹലിലെ ഗലി സത്താറയിൽ വ്യാഴാഴ്ച രാവിലെ 9.50-ഓടെയാണ് ദുരന്തമുണ്ടായത്. തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്.

## Article Content

**ന്യൂഡൽഹി: ** പഴയ ഡൽഹിയിലെ ചാന്ദ്‌നി ചൗക്കിന് സമീപം നിർമ്മാണത്തിലിരുന്ന മൂന്ന് നില കെട്ടിടം തകർന്നുവീണ് രണ്ട് പേർ മരിച്ചു. ചാവ്‌ഡി ബസാർ ഷീഷ് മഹലിലെ ഗലി സത്താറയിൽ വ്യാഴാഴ്ച രാവിലെ 9.50-ഓടെയാണ് ദുരന്തമുണ്ടായത്. തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്.

രാവിലെ ഒൻപതരയോടെ വലിയ ശബ്ദത്തോടെ കെട്ടിടം തകർന്നുവീഴുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. കഴിഞ്ഞ 3-4 മാസമായി കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരികയായിരുന്നു. അപകടസമയത്ത് കെട്ടിടത്തിനുള്ളിൽ തൊഴിലാളികൾ ഉണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ വെളിപ്പെടുത്തി.

വിവരമറിഞ്ഞ ഉടൻ തന്നെ ഡൽഹി ഫയർ സർവീസിന്റെ 6 യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഫയർ ടെൻഡറുകളും ക്വിക് റെസ്‌പോൺസ് ടീമും ഇൻസിഡന്റ് റെസ്‌പോൺസ് ടീമും സ്ഥലത്ത് ക്യാമ്പ് ചെയ്താണ് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്. എഡിഒ രാജേഷ് ശുക്ല, സ്‌റ്റേഷൻ ഓഫീസർ ഭൂപേന്ദർ ശർമ്മ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.

മുതിർന്ന ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. കഴിഞ്ഞ സെപ്റ്റംബർ 6-ന് ദക്ഷിണ ഡൽഹിയിലെ സത്യ നികേതനിൽ അഞ്ച് നില കെട്ടിടം തകർന്നുവീണ് ഏഴ് പേർ മരിച്ച സംഭവത്തിന് പിന്നാലെയാണ് തലസ്ഥാനത്തെ നടുക്കിയ മറ്റൊരു കെട്ടിട ദുരന്തം ഉണ്ടാകുന്നത്.

A three-storey building under construction collapsed near Chandni Chowk in Old Delhi on Thursday morning, killing two people. Rescue operations are underway, with officials fearing that several others may still be trapped under the debris.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390315/old-delhi-building-collapse-two-dead)