---
title: "ഒന്നും അറിയാതെ പാവം ഭർത്താവ്..! കരിപ്പൂർ സ്വർണക്കവർച്ചാ നാടകം: തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തത് യുവതി തന്നെയെന്ന് പൊലീസ്"
english_title: "Karipur Gold Heist Drama: Police Say Abduction Was Planned by the Woman"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390301/karipur-gold-heist-drama-woman-planned-abduction"
published_at: "2026-11-05T11:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aec1b0a14461_karipur-gold-heist-drama-woman-planned-abduction.jpg"
keywords: ["KaripurAirport", "GoldHeist", "PoliceInvestigation", "Malappuram", "CrimeNews"]
---

# ഒന്നും അറിയാതെ പാവം ഭർത്താവ്..! കരിപ്പൂർ സ്വർണക്കവർച്ചാ നാടകം: തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തത് യുവതി തന്നെയെന്ന് പൊലീസ്

> **Lead Summary:** **മലപ്പുറം: ** കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ദുബായിൽ നിന്നെത്തിയ യുവതിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവരാൻ ശ്രമിച്ച നാടകീയ സംഭവത്തിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. ബുധനാഴ്ച രാവിലെ 11.30-ഓടെ അരങ്ങേറിയ തട്ടിക്കൊണ്ടുപോകലും സ്വർണം പൊട്ടിക്കലും ആസൂത്രണം ചെയ്തത് തട്ടിക്കൊണ്ടുപോകപ്പെട്ട പ്രിയങ്ക തന്നെയെന്ന് അന്വേഷണ സംഘം കണ്ടെത്തി.

## Article Content

**മലപ്പുറം: ** കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ദുബായിൽ നിന്നെത്തിയ യുവതിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവരാൻ ശ്രമിച്ച നാടകീയ സംഭവത്തിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. ബുധനാഴ്ച രാവിലെ 11.30-ഓടെ അരങ്ങേറിയ തട്ടിക്കൊണ്ടുപോകലും സ്വർണം പൊട്ടിക്കലും ആസൂത്രണം ചെയ്തത് തട്ടിക്കൊണ്ടുപോകപ്പെട്ട പ്രിയങ്ക തന്നെയെന്ന് അന്വേഷണ സംഘം കണ്ടെത്തി.

കേസിലെ ഒന്നാം പ്രതി ശ്രീലാലുമായി ചേർന്ന് പ്രിയങ്ക തന്നെയാണ് ഗൂഢാലോചന നടത്തിയത്. വാഹനവുമായി കരിപ്പൂരിലെത്താനും, അതിൽ തന്റെ ഭർത്താവിനെയും കുട്ടികളെയും കയറ്റാനും പ്രിയങ്ക നിർദേശിക്കുകയായിരുന്നു. കുടുംബത്തെ മറയാക്കി അറസ്റ്റിലായ പ്രതികൾക്കൊപ്പം സ്വർണം തട്ടിയെടുക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.

എന്നാൽ ഈ സ്വർണക്കവർച്ചാ നാടകത്തിൽ യുവതിയുടെ ഭർത്താവിന് പങ്കില്ലെന്നും അദ്ദേഹം തികച്ചും നിരപരാധിയാണെന്നും പൊലീസ് വ്യക്തമാക്കി. ദുബായിൽ വെച്ച് സഫ്‌വാൻ എന്നയാളാണ് തനിക്ക് സ്വർണം കൈമാറിയതെന്ന് പ്രിയങ്ക മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ കണ്ണൂർ സ്വദേശികളായ ശ്രീലാൽ, പ്രിൻസ്, സുബിത്ത് എന്നിവരെ പൊലീസ് സാഹസികമായി പിടികൂടി.

ഇവർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്. ഇതിൽ ശ്രീലാലിനെതിരെ നെടുമ്പാശ്ശേരിയിലും കവർച്ചാ കേസുകളുണ്ടെന്നും ഇയാൾ സ്വർണം പൊട്ടിക്കൽ സംഘത്തിലെ പ്രധാന കണ്ണിയാണെന്നും പൊലീസ് അറിയിച്ചു. കൂടാതെ, സ്വർണം വാങ്ങാനായി വിമാനത്താവളത്തിലെത്തിയ മട്ടന്നൂർ സ്വദേശി ജാബിറിനെയും പൊലീസ് അറസ്റ്റ് ചെയ്തു. വിമാനത്താവളത്തിൽ നിന്ന് പ്രിയങ്കയെ കയറ്റി കുതിച്ചുപോയ കാറിന് പിന്നാലെ ജാബിർ ഓടുന്നത് കണ്ട് സംശയം തോന്നിയ പൊലീസ് വാഹനം പിന്തുടർന്ന് പിടികൂടുകയായിരുന്നു.

Police say the dramatic abduction and attempted gold theft at Karipur airport were orchestrated by the woman who claimed to be kidnapped. Investigators also arrested several accused, including a buyer who was seen running behind the getaway car.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390301/karipur-gold-heist-drama-woman-planned-abduction)