---
title: "കളിച്ചുവന്ന് അരയിൽ കൈകുത്തി വീണു, പിന്നെ എഴുന്നേറ്റില്ല;  മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു"
english_title: "Third-Grade Girl Collapses and Dies in Delhi Classroom"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390280/third-grade-girl-dies-delhi-classroom"
published_at: "2026-11-05T09:28:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aebff8b325aa_third-grade-girl-dies-delhi-classroom.jpg"
keywords: ["DelhiSchool", "StudentDeath", "CCTVFootage", "HeartAttack", "MayurVihar"]
---

# കളിച്ചുവന്ന് അരയിൽ കൈകുത്തി വീണു, പിന്നെ എഴുന്നേറ്റില്ല;  മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** **ഡൽഹി: ** ഡൽഹിയിലെ മയൂർ വിഹാർ ഫേസ് 2 ലവ്ലി ഹെറിറ്റേജ് സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു. ഒൻപതുവയസ്സുകാരിയായ പെൺകുട്ടിയാണ് ബുധനാഴ്ച രാവിലെയോടെ ദാരുണമായി മരണപ്പെട്ടത്.

## Article Content

**ഡൽഹി: ** ഡൽഹിയിലെ മയൂർ വിഹാർ ഫേസ് 2 ലവ്ലി ഹെറിറ്റേജ് സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു. ഒൻപതുവയസ്സുകാരിയായ പെൺകുട്ടിയാണ് ബുധനാഴ്ച രാവിലെയോടെ ദാരുണമായി മരണപ്പെട്ടത്.

ഗെയിംസ് പിരീഡിന് ശേഷം ക്ലാസ് മുറിയിലേക്ക് മടങ്ങിയെത്തിയ കുട്ടി അരയിൽ കൈകൾ കുത്തി നിലത്തേക്ക് മുഖമടിച്ച് വീഴുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവ സമയം മറ്റു വിദ്യാർത്ഥികൾ പരിഭ്രാന്തരാകുന്നതും അധ്യാപിക ഓടിയെത്തി കുട്ടിയുടെ മുഖത്ത് വെള്ളം തളിച്ച് ഉണർത്താൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

ഉടൻ തന്നെ സ്കൂൾ അധികൃതർ കുട്ടിയെ നിർമൻ വിഹാറിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും വ്യാഴാഴ്ച നടക്കുന്ന പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ കൃത്യമായ വിവരങ്ങൾ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. അതേസമയം, കുട്ടി കുഴഞ്ഞുവീണ സമയം സ്കൂളിൽ വെച്ച് കൃത്യമായ പ്രഥമശുശ്രൂഷയോ സിപിആറോ നൽകിയില്ലെന്ന ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം രംഗത്തെത്തി.

A nine-year-old third-grade student died after collapsing in her classroom at Lovely Heritage School in Delhi’s Mayur Vihar Phase 2. CCTV footage shows the child falling face down after returning from games period, while her family alleges she did not receive timely first aid or CPR.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390280/third-grade-girl-dies-delhi-classroom)