---
title: "രണ്ടര ലക്ഷത്തിന് സ്വന്തം ചോരയെ വിറ്റു! ഇടുക്കിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കച്ചവടം ചെയ്യാൻ ശ്രമിച്ച ദമ്പതിമാർ പൊലീസിന്റെ വലയിൽ"
english_title: "Couple Caught in Idukki for Trying to Sell 6-Month-Old Baby for ₹2.5 Lakh"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390274/idukki-couple-baby-sale-arrest"
published_at: "2026-11-05T08:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aebf79c1a716_idukki-couple-baby-sale-arrest.jpg"
keywords: ["IdukkiNews", "KeralaPolice", "ChildTrafficking", "AssamCouple", "CrimeNews"]
---

# രണ്ടര ലക്ഷത്തിന് സ്വന്തം ചോരയെ വിറ്റു! ഇടുക്കിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കച്ചവടം ചെയ്യാൻ ശ്രമിച്ച ദമ്പതിമാർ പൊലീസിന്റെ വലയിൽ

> **Lead Summary:** **ഇടുക്കി: **കട്ടപ്പനയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെ രണ്ടര ലക്ഷം രൂപയ്ക്ക് വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. അസം സ്വദേശികളായ പ്രദീപ് ദാസ് , ഭാര്യ ശിമദാസ് , ഇടനിലക്കാരനായ ജാഡു ഗോഗി എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.

## Article Content

**ഇടുക്കി: **കട്ടപ്പനയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെ രണ്ടര ലക്ഷം രൂപയ്ക്ക് വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. അസം സ്വദേശികളായ പ്രദീപ് ദാസ് , ഭാര്യ ശിമദാസ് , ഇടനിലക്കാരനായ ജാഡു ഗോഗി എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.

കട്ടപ്പന വില്ലേജ് ഓഫീസിന് സമീപം വെച്ചാണ് കുഞ്ഞിനെ കൈമാറാൻ ശ്രമിക്കുന്നതിനിടെ പ്രതികൾ പിടിയിലായത്. രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കട്ടപ്പന പൊലീസാണ് ഇവരെ പിടികൂടിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് കുട്ടിയെ വിൽക്കാൻ പ്രേരിപ്പിച്ചതെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചു. ആൺകുഞ്ഞിനെയാണ് ഇവർ 2.5 ലക്ഷം രൂപയ്ക്ക് വിൽക്കാൻ ശ്രമിച്ചത്.

ഇടുക്കി കഞ്ഞിക്കുഴിയിൽ ജോലി ചെയ്തുവരികയായിരുന്നു പിടിയിലായ അസം സ്വദേശികളായ ദമ്പതികൾ. ഇവരുടെ മറ്റ് രണ്ട് കുട്ടികൾ അസമിലെ ബന്ധുക്കളുടെ സംരക്ഷണത്തിലാണ് കഴിയുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

Police in Idukki arrested an Assam-based couple and an intermediary after they allegedly tried to sell their six-month-old baby for ₹2.5 lakh in Kattappana. The accused reportedly admitted that severe financial hardship led them to attempt the sale, and further investigation is underway.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390274/idukki-couple-baby-sale-arrest)