---
title: "കൊന്നുകളയുമെന്ന് കരുതിയില്ല...! പ്രണയത്തിന്റെ പേരിൽ ജീവനെടുത്ത് കാമുകിയുടെ അച്ഛൻ; ബെംഗളൂരുവിൽ  കൊല്ലപ്പെട്ട  മലയാളി യുവാവിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന്"
english_title: "Malayali Youth Killed in Bengaluru; Postmortem Today as Family Alleges Honor Killing"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390273/bengaluru-malayali-youth-killed-postmortem-today"
published_at: "2026-11-05T08:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aebf4902e0af_bengaluru-malayali-youth-killed-postmortem-today.jpg"
keywords: ["HonorKilling", "BengaluruCrime", "MalayaliYouth", "LoveRelationship", "Postmortem"]
---

# കൊന്നുകളയുമെന്ന് കരുതിയില്ല...! പ്രണയത്തിന്റെ പേരിൽ ജീവനെടുത്ത് കാമുകിയുടെ അച്ഛൻ; ബെംഗളൂരുവിൽ  കൊല്ലപ്പെട്ട  മലയാളി യുവാവിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന്

> **Lead Summary:** **പാലക്കാട്/ബെംഗളൂരു: ** ബെംഗളൂരുവിൽ ദുരഭിമാനക്കൊലക്കിരയായ പാലക്കാട് തിരുവേഗപ്പുറ സ്വദേശി കിരണിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന്. പ്രണയബന്ധത്തെ എതിർത്താണ് തമിഴ്‌നാട് സ്വദേശിയും മെഷീൻ നിർമ്മാണ കമ്പനി ഉടമയുമായ ആനന്ദ്, കിരണിനെ തല്ലിക്കൊലപ്പെടുത്തിയത്. കിരണിന്റെ കുടുംബമാണ് ഈ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്.

## Article Content

**പാലക്കാട്/ബെംഗളൂരു: ** ബെംഗളൂരുവിൽ ദുരഭിമാനക്കൊലക്കിരയായ പാലക്കാട് തിരുവേഗപ്പുറ സ്വദേശി കിരണിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന്. പ്രണയബന്ധത്തെ എതിർത്താണ് തമിഴ്‌നാട് സ്വദേശിയും മെഷീൻ നിർമ്മാണ കമ്പനി ഉടമയുമായ ആനന്ദ്, കിരണിനെ തല്ലിക്കൊലപ്പെടുത്തിയത്. കിരണിന്റെ കുടുംബമാണ് ഈ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്.

കഴിഞ്ഞ വർഷം ഡിസംബറിൽ വിദേശത്തുനിന്ന് നാട്ടിലെത്തിയ കിരൺ, ഒരു മാസത്തിന് ശേഷം സഹോദരന്റെ ജോലിസ്ഥലമായ ബെംഗളൂരുവിലേക്ക് പോവുകയായിരുന്നു. ആനന്ദിന്റെ സ്ഥാപനത്തിലാണ് സഹോദരൻ ജോലി ചെയ്തിരുന്നത്. പിന്നീട് കിരണും ഇതേ സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ചു. ഇതിനിടയിലാണ് ആനന്ദിന്റെ മകളുമായി കിരണ്‍ പ്രണയത്തിലാകുന്നത്.

ഇരുവീട്ടുകാർക്കും ഈ പ്രണയബന്ധത്തെക്കുറിച്ച് അറിയാമായിരുന്നു. എന്നാൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിൽ നിന്നുള്ളയാളാണ് കിരൺ എന്ന കാരണത്താൽ ആനന്ദ് ഈ ബന്ധത്തെ ശക്തമായി എതിർത്തിരുന്നു. ഈ എതിർപ്പാണ് പിന്നീട് പകയായി മാറിയതെന്നും എന്നാൽ കൊന്നുകളയുമെന്ന് കരുതിയിരുന്നില്ലെന്നും കിരണിന്റെ സഹോദരി വ്യക്തമാക്കി. ചൊവ്വാഴ്ച രാത്രിയായിരുന്നു കിരണിന്റെ ദാരുണാന്ത്യം.

The postmortem of Kiran, a native of Tiruvegappura in Palakkad, will be conducted today after his death in Bengaluru. His family alleges that Anand, the father of Kiran’s girlfriend and a machine factory owner from Tamil Nadu, beat him to death over their relationship.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390273/bengaluru-malayali-youth-killed-postmortem-today)