---
title: "കടലക്കറിക്ക് ഇനി ഹോട്ടൽ രുചി; രഹസ്യം ഈ മസാലക്കൂട്ടിൽ, ഈ സ്പെഷ്യൽ മസാലക്കൂട്ട് വീട്ടിൽ പരീക്ഷിച്ചുനോക്കൂ...."
english_title: "Make Hotel-Style Chana Curry at Home with This Special Spice Mix"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390268/hotel-style-chana-curry-masala"
published_at: "2026-11-05T08:22:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aebefb09854d_hotel-style-chana-curry-masala.jpg"
keywords: ["ChanaCurry", "HomemadeMasala", "KeralaCuisine", "BreakfastRecipe", "SpiceMix"]
---

# കടലക്കറിക്ക് ഇനി ഹോട്ടൽ രുചി; രഹസ്യം ഈ മസാലക്കൂട്ടിൽ, ഈ സ്പെഷ്യൽ മസാലക്കൂട്ട് വീട്ടിൽ പരീക്ഷിച്ചുനോക്കൂ....

> **Lead Summary:** കേരളത്തിലെ പ്രഭാതഭക്ഷണങ്ങളിൽ ഏറ്റവും ജനപ്രിയമായ ഒന്നാണ് കടലക്കറിയും പുട്ടും. അപ്പത്തിനും ദോശയ്ക്കും ചപ്പാത്തിക്കുമൊപ്പം കഴിക്കാനും കടലക്കറി മികച്ച വിഭവമാണ്.

## Article Content

കേരളത്തിലെ പ്രഭാതഭക്ഷണങ്ങളിൽ ഏറ്റവും ജനപ്രിയമായ ഒന്നാണ് കടലക്കറിയും പുട്ടും. അപ്പത്തിനും ദോശയ്ക്കും ചപ്പാത്തിക്കുമൊപ്പം കഴിക്കാനും കടലക്കറി മികച്ച വിഭവമാണ്.

നല്ല രുചിയും മണവുമുള്ള കടലക്കറി തയ്യാറാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് അതിനായി ഉപയോഗിക്കുന്ന മസാലക്കൂട്ടാണ്. വിപണിയിൽ നിന്ന് റെഡിമെയ്ഡ് മസാല വാങ്ങുന്നതിന് പകരം വീട്ടിൽ തന്നെ പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച് കടലക്കറി മസാല തയ്യാറാക്കാം.

മല്ലി, മുളക്, പെരുംജീരകം, കുരുമുളക് തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത് തയ്യാറാക്കുന്ന ഈ മസാലയ്ക്ക് പ്രത്യേക രുചിയും മണവുമുണ്ടാകും. ഒരിക്കൽ തയ്യാറാക്കി സൂക്ഷിച്ചാൽ ആവശ്യാനുസരണം കടലക്കറി ഉണ്ടാക്കാനും സാധിക്കും.

**കടലക്കറി മസാല തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ**

മല്ലി- 4 ടേബിൾസ്പൂൺ

വറ്റൽമുളക്- 6 എണ്ണം

കുരുമുളക്- 1 ടീസ്പൂൺ

പെരുംജീരകം- 1 ടീസ്പൂൺ

ജീരകം- ½ ടീസ്പൂൺ

കറുവപ്പട്ട- 2 ചെറിയ കഷണങ്ങൾ

ഗ്രാമ്പൂ- 4 എണ്ണം

ഏലയ്ക്ക- 3 എണ്ണം

തേങ്ങ

**കടലക്കറി മസാല തയ്യാറാക്കുന്ന വിധം**

ഒരു പാനിൽ എല്ലാ ചേരുവകളും പ്രത്യേകം ചെറിയ തീയിൽ വറുത്തെടുക്കുക.

ചേരുവകൾ തണുത്തശേഷം മിക്സിയിൽ നന്നായി പൊടിക്കുക.

മസാല അരിച്ചെടുത്ത് വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിക്കുക.

**കടലക്കറി ചേരുവകൾ**

കടല- 1 കപ്പ്

സവാള- 2 എണ്ണം

തക്കാളി- 1 എണ്ണം

ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്- 1 ടേബിൾസ്പൂൺ

പച്ചമുളക്- 2 എണ്ണം

കടലക്കറി മസാല- 2 ടേബിൾസ്പൂൺ

കറിവേപ്പില, ഉപ്പ്, എണ്ണ- ആവശ്യത്തിന്

**

കടലക്കറി തയ്യാറാക്കുന്ന വിധം**

കടല രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത് പ്രഷർ കുക്കറിൽ വേവിച്ചെടുക്കാം. ചട്ടിയിൽ എണ്ണ ചൂടാക്കി സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ വഴറ്റാം.

തക്കാളി ചേർത്ത് നന്നായി ഉടയുന്നതുവരെ വഴറ്റാം. തയ്യാറാക്കിയ കടലക്കറി മസാല ചേർത്ത് പച്ചമണം മാറുന്നതുവരെ ഇളക്കാം.

വേവിച്ച കടലയും ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് തിളപ്പിക്കുക. അവസാനം കറിവേപ്പിലയും ചേർത്ത് ചെറിയ തീയിൽ കുറച്ചുനേരം വേവിക്കാം.

This article explains how to prepare a flavorful homemade spice mix for chana curry using natural ingredients like coriander, dried chilies, pepper, fennel, and spices. It also outlines a simple step-by-step method for cooking the curry with boiled chickpeas, onions, tomatoes, and the freshly made masala.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390268/hotel-style-chana-curry-masala)