---
title: "യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്: പരാജയകാരണം ഇറാൻ യുദ്ധമെന്ന് ജെ ഡി വാൻസ്; വിലയിരുത്തൽ ശരിവെച്ച് ട്രംപ്"
english_title: "Iran War Blamed for US Midterm Defeat, Says JD Vance"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390264/iran-war-blamed-us-midterm-defeat"
published_at: "2026-11-05T07:45:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aebe7499de77_iran-war-blamed-us-midterm-defeat.jpg"
keywords: ["JDVance", "DonaldTrump", "USMidtermElections", "IranWar", "Washington"]
---

# യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്: പരാജയകാരണം ഇറാൻ യുദ്ധമെന്ന് ജെ ഡി വാൻസ്; വിലയിരുത്തൽ ശരിവെച്ച് ട്രംപ്

> **Lead Summary:** യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം ഇറാൻ യുദ്ധമാണെന്ന് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് പറഞ്ഞു. വാൻസിന്റെ വിലയിരുത്തൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശരിവെച്ചു. അതേസമയം സൈനിക നടപടിയിൽ തനിക്ക് ഖേദമില്ലെന്നും ട്രംപ് പ്രതികരിച്ചു.

## Article Content

യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം ഇറാൻ യുദ്ധമാണെന്ന് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് പറഞ്ഞു. വാൻസിന്റെ വിലയിരുത്തൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശരിവെച്ചു. അതേസമയം സൈനിക നടപടിയിൽ തനിക്ക് ഖേദമില്ലെന്നും ട്രംപ് പ്രതികരിച്ചു.

വോട്ടെണ്ണൽ തുടരുന്നതിനിടെ പ്രതിനിധിസഭയിലും സെനറ്റിലും ഡെമോക്രാറ്റുകളുടെ സീറ്റ് നേട്ടം വർധിക്കുന്ന സാഹചര്യമാണുള്ളത്. 2024ൽ ട്രംപിനെ പിന്തുണച്ച വോട്ടർമാർ പാർട്ടിയെ കൈവിട്ടെന്നും വാൻസ് ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പ് ഫലങ്ങൾ പാർട്ടിക്കുള്ളിലെ അസ്വസ്ഥത കൂടി തുറന്നുകാട്ടുന്നതായാണ് വിലയിരുത്തൽ. അതിനിടെ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനെ മാറ്റാൻ ആലോചിക്കുന്നതായി റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. 

അതേസമയം അമേരിക്കൻ ജനത യുദ്ധത്തിനെതിരായ നിലപാടാണ് തിരഞ്ഞെടുപ്പിലൂടെ വ്യക്തമാക്കിയതെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ് പറഞ്ഞു. അമേരിക്ക ഇറാനോടുള്ള നയം മയപ്പെടുത്തണമെന്നാണ് കരുതരുതെന്ന് ഇറാന്റെ പരമോന്നത നേതാവ് മോജ്തബ ഖമേനി ജനങ്ങളോട് പറഞ്ഞു.

പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഭരണനയങ്ങൾക്കും ഇറാൻ യുദ്ധത്തിനും വിലക്കയറ്റത്തിനുമെതിരായ ജനരോഷം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചപ്പോൾ റിപ്പബ്ലിക്കൻ പാർട്ടി വമ്പൻ തോൽവി ഏറ്റുവാങ്ങിയിരുന്നു. ഉപരിസഭയായ സെനറ്റും അധോസഭയായ ജനപ്രതിനിധിസഭയും പിടിച്ചെടുത്ത് കോൺഗ്രസിന്റെ സമ്പൂർണനിയന്ത്രണം ഡെമൊക്രാറ്റുകൾ സ്വന്തമാക്കി.

100 അംഗ സെനറ്റിൽ 35 സീറ്റുകളിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. പുറത്തുവന്ന ഫലപ്രകാരം ഡെമൊക്രാറ്റുകളുടെ സീറ്റ് 54 ആയി ഉയരും. ഏഴു സീറ്റുകളുടെ വർധന. റിപ്പബ്ലിക്കൻ പാർട്ടിയുടെ അംഗബലം ഏഴു സീറ്റ് കുറഞ്ഞ് 44 ആയി. ചില സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ പൂർത്തിയാകാത്തതിനാൽ അന്തിമകണക്കിൽ മാറ്റമുണ്ടാകാം.

അലാസ്കയിലും മിസിസിപ്പിയിലും സെനറ്റ് തിരഞ്ഞെടുപ്പു ഫലം ഇനിയും നിർണയിക്കപ്പെട്ടിട്ടില്ല. 435 അംഗങ്ങളുള്ള ജനപ്രതിനിധിസഭയിൽ ഭൂരിപക്ഷത്തിന് ആവശ്യമായ 218 സീറ്റു മറികടന്ന് ഡെമൊക്രാറ്റുകൾ 228 സീറ്റുനേടി. നിലവിലുള്ളതിനെക്കാൾ 25 സീറ്റ് അധികം. റിപ്പബ്ലിക്കൻ പാർട്ടിയുടേത് 218-ൽ നിന്ന് 139 ആയി. 367 സീറ്റുകളിലെ ഫലമാണ് ഔദ്യോഗികമായി പുറത്തുവന്നിട്ടുള്ളത്.

JD Vance said the Republican setback in the US midterm election was driven by the Iran war, and Donald Trump backed that assessment. Trump also said he has no regrets about the military action, even as Democrats expanded their lead in both chambers and took control of Congress.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390264/iran-war-blamed-us-midterm-defeat)