---
title: "നാദാപുരം വളയത്ത് പതിനാറുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവം; ആദ്യ ആറ് അറസ്റ്റുകൾ രേഖപ്പെടുത്തി"
english_title: "First arrest made in Nadapuram sexual abuse case involving 16-year-old"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390258/nadapuram-sexual-abuse-case-first-arrest"
published_at: "2026-11-05T06:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aebdb14eb963_nadapuram-sexual-abuse-case-first-arrest.jpg"
keywords: ["POCSOCase", "KeralaPolice", "ChildAbuse", "NadapuramNews"]
---

# നാദാപുരം വളയത്ത് പതിനാറുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവം; ആദ്യ ആറ് അറസ്റ്റുകൾ രേഖപ്പെടുത്തി

> **Lead Summary:** നാദാപുരം: വളയത്ത് പതിനാറുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് ആറുപേർക്കെതിരെ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തിരുന്നു. അഞ്ച് എഫ്ഐആറുകൾ വളയം പോലീസ് സ്റ്റേഷനിലും ഒരു എഫ്ഐആർ കുറ്റ്യാടി പോലീസ് സ്റ്റേഷനിലുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

## Article Content

നാദാപുരം: വളയത്ത് പതിനാറുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് ആറുപേർക്കെതിരെ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തിരുന്നു. അഞ്ച് എഫ്ഐആറുകൾ വളയം പോലീസ് സ്റ്റേഷനിലും ഒരു എഫ്ഐആർ കുറ്റ്യാടി പോലീസ് സ്റ്റേഷനിലുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

വളയം പുളിയാവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പതിനാറുകാരനെ വിവിധ സ്ഥലങ്ങളിലെത്തിച്ച് ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് കുട്ടി പോലീസിന് നൽകിയ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.

സ്കൂളിൽ പോകാൻ കുട്ടി തുടർച്ചയായി വിമുഖത പ്രകടിപ്പിച്ചതോടെയാണ് വീട്ടുകാർ കാരണം അന്വേഷിച്ചത്. തുടർന്ന് കുട്ടിയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്.

സംഭവത്തിൽ ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന മറ്റുള്ളവരെക്കുറിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. കുട്ടിയുടെ മൊഴിയും മറ്റ് തെളിവുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

Police have recorded the first arrest in a sexual abuse case involving a 16-year-old in Nadapuram. Six people were booked under the POCSO Act after the boy’s statement led to multiple FIRs and an investigation.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390258/nadapuram-sexual-abuse-case-first-arrest)