---
title: "'മരണദിവസം അജ്ഞാത കോള്‍; സ്കൂളില്‍ അധ്യാപകൻ മണിക്കൂറുകളോളം പൂട്ടിയിട്ടെന്ന് ആരോപണം', പത്താം ക്ലാസ് വിദ്യാർത്ഥിയുടെ നീരജിന്റെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ"
english_title: "Mystery Surrounds Neeraj’s Death; Family Alleges He Was Locked Up at School for Hours"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390201/neeraj-death-family-alleges-storeroom-lockup"
published_at: "2026-11-04T15:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeb04f14afec_neeraj-death-family-alleges-storeroom-lockup.jpg"
keywords: ["NeerajDeath", "KasaragodNews", "KeralaCrime", "NileshwaramPolice", "StudentDeath"]
---

# 'മരണദിവസം അജ്ഞാത കോള്‍; സ്കൂളില്‍ അധ്യാപകൻ മണിക്കൂറുകളോളം പൂട്ടിയിട്ടെന്ന് ആരോപണം', പത്താം ക്ലാസ് വിദ്യാർത്ഥിയുടെ നീരജിന്റെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

> **Lead Summary:** കാസർകോട്: കാസർകോട്ടെ അഴിത്തലയിലെ പത്താം ക്ലാസ് വിദ്യാർത്ഥി നീരജിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. 15-കാരനായ നീരജ് ആത്മഹത്യ ചെയ്തതിനു പിന്നിൽ ബാഹ്യ സമ്മർദ്ദമുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം.

## Article Content

കാസർകോട്: കാസർകോട്ടെ അഴിത്തലയിലെ പത്താം ക്ലാസ് വിദ്യാർത്ഥി നീരജിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. 15-കാരനായ നീരജ് ആത്മഹത്യ ചെയ്തതിനു പിന്നിൽ ബാഹ്യ സമ്മർദ്ദമുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം.

മരിച്ച ദിവസം ആരോ ഫോൺ വിളിച്ച് നീരജിനെ വീട്ടിൽ നിന്ന് ഇറക്കിയിരുന്നുവെന്നും, പിന്നീട് തിരികെ എത്തിയപ്പോൾ വലിയ മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും സുഹൃത്ത് പറഞ്ഞതായി ബന്ധുക്കൾ പറയുന്നു. നടന്നു വരുന്നത് കണ്ടപ്പോൾ വണ്ടിയിൽ കയറുന്നോ എന്ന് സുഹൃത്ത് ചോദിച്ചെങ്കിലും നീരജ് ഒന്നും മിണ്ടാതെ തല താഴ്ത്തി നടന്നുപോയതായും അവർ വെളിപ്പെടുത്തി.

വീട്ടിൽ മടങ്ങിയെത്തിയതിന് ശേഷമാണ് നീരജ് ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ പറയുന്നു. ഒരു പെൺകുട്ടിയുമായി അടുപ്പമുള്ളതിന്റെ പേരിൽ സ്കൂളിൽ നിന്ന് സമ്മർദ്ദമുണ്ടായിരുന്നുവെന്നും, ഒരു അധ്യാപകൻ മണിക്കൂറുകളോളം സ്റ്റോർ റൂമിൽ പൂട്ടിയിട്ടുവെന്നും നീരജ് സഹോദരനോട് പറഞ്ഞിരുന്നുവെന്നും കുടുംബം ആരോപിച്ചു.

നീരജ് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നാണ് ബന്ധുക്കളുടെ നിലപാട്. ബന്ധുക്കളുടെ പരാതിയിൽ നീലേശ്വരം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നവംബർ 1-നാണ് നീരജിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ കാര്യങ്ങളും ബന്ധുക്കൾ ചൂണ്ടിക്കാണിക്കുന്നു. തൂങ്ങി മരിക്കുന്നതിന് തൊട്ടുമുമ്പ് ഹൃദയാഘാതം ഉണ്ടായെന്ന് റിപ്പോർട്ടിൽ ഉണ്ടെന്നും അവർ ആരോപിച്ചു. മരണത്തിന് പിന്നാലെ ഒരു അധ്യാപകൻ വീട്ടിലെത്തി പുസ്തകങ്ങൾ തിരഞ്ഞതായും, എന്തെങ്കിലും ഒളിപ്പിക്കാനാണോ എന്ന സംശയമുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു.

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് നീരജിനെ കണ്ടെത്തിയത്. നീലേശ്വരം തൈക്കടപ്പുറം സന്തോഷിന്റെ മകനാണ് നീരജ്.

Relatives of 15-year-old Neeraj from Kasaragod have alleged foul play in his death, claiming he faced external pressure and was locked in a storeroom at school for hours. Police in Nileshwar have begun an investigation after the boy was found hanging at home on November 1.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390201/neeraj-death-family-alleges-storeroom-lockup)