---
title: "സ്വർണവുമായി വിമാനമിറങ്ങിയ ഭാര്യ, തട്ടിക്കൊണ്ടുപോകാൻ ഭർത്താവ്; കരിപ്പൂരിൽ സിനിമയെ വെല്ലുന്ന കവർച്ചാനാടകം"
english_title: "Gold Heist Ruse Exposed: Husband and Wife Held in Karipur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390195/karipur-gold-heist-ruse-exposed"
published_at: "2026-11-04T15:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeafda159d5e_karipur-gold-heist-ruse-exposed.jpg"
keywords: ["GoldSmuggling", "KaripurAirport", "KeralaPolice", "Malappuram", "AirportCrime"]
---

# സ്വർണവുമായി വിമാനമിറങ്ങിയ ഭാര്യ, തട്ടിക്കൊണ്ടുപോകാൻ ഭർത്താവ്; കരിപ്പൂരിൽ സിനിമയെ വെല്ലുന്ന കവർച്ചാനാടകം

> **Lead Summary:** മലപ്പുറം: ദുബായിൽ നിന്ന് സ്വർണവുമായി കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ യുവതിയെ തട്ടിക്കൊണ്ടു പോകാനെന്ന വ്യാജോന സ്വർണ കവർച്ചാ ശ്രമം. ഇന്ന് രാവിലെയാണ് സംഭവം.

## Article Content

മലപ്പുറം: ദുബായിൽ നിന്ന് സ്വർണവുമായി കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ യുവതിയെ തട്ടിക്കൊണ്ടു പോകാനെന്ന വ്യാജോന സ്വർണ കവർച്ചാ ശ്രമം. ഇന്ന് രാവിലെയാണ് സംഭവം.

യുവതി എത്തിച്ച സ്വർ‍ണം തട്ടാൻ ഭർത്താവും സംഘവുമാണ് തട്ടിക്കൊണ്ടുപോവൽ നാടകം കളിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം. തട്ടിക്കൊണ്ടുപോവൽ സംഘത്തെ മലപ്പുറം പുളിക്കലിൽ നിന്ന് പൊലീസ് അതിസാഹസികമായി പിടികൂടി. ആറു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ദുബായിൽ നിന്നെത്തിയ കണ്ണൂർ സ്വദേശിനിയെയാണ് തട്ടിക്കൊണ്ടു പോയത്. ആഭരണങ്ങളായി അണിഞ്ഞാണ് യുവതി സ്വർണം കടത്തിയിരുന്നത്. വിമാനത്താവളത്തിൽ നിന്ന് പുറത്തെത്തിയ യുവതിയെ, സ്വർണം ഉടമക്ക് കൈമാറുന്നതിന് മുമ്പ് ഭർത്താവും സംഘവും ബലമായി നീല കാറിൽ കയറ്റി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.

അവിടെനിന്ന് കൊണ്ടോട്ടി ഭാഗത്തേക്ക് പുറപ്പെട്ട സംഘത്തെ പിന്തുടർന്ന പൊലീസ് പുളിക്കലിൽ വെച്ച് അതിസാഹസികമായി പിടികൂടി. കണ്ണൂരിൽ നിന്നുള്ള ക്വട്ടേഷൻ സംഘമാണ് യുവതിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. പൊലീന്‍റെ നിരന്തര ചോദ്യംചെയ്യലിലാണ് സംഭവത്തിന്‍റെ ചുരുളഴിഞ്ഞത്.

കഴിഞ്ഞ ദിവസം അഭിരാമി എന്ന ഇടുക്കി സ്വദേശി സമാനരീതിയിൽ സ്വർണം കൊണ്ടുവന്ന് കൈമാറ്റം ചെയ്യാൻ ശ്രമിച്ചത് കൂട്ടത്തല്ലിനിടയാക്കിയിരുന്നു. സംഭവത്തിൽ എട്ടു പേർ അറസ്റ്റിലായിരുന്നു. ഒരു കോടിയോളം രൂപയുടെ സ്വർണമാണ് അന്ന് അഭിരാമിയിൽ നിന്ന് പിടികൂടിയത്. ഇടവേളയ്ക്കു ശേഷമാണ് കരിപ്പൂരിൽ ഇത്തരം സ്വർണക്കൊള്ള വീണ്ടും സജീവമാകുന്നത്.

Police have busted a staged kidnapping drama linked to a gold-smuggling attempt at Karipur airport. Priyanka, her husband Rineesh, and others were taken into custody after officers intercepted the group in Pulikkal, Malappuram.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390195/karipur-gold-heist-ruse-exposed)