---
title: "ചില്ലറയെച്ചൊല്ലി തർക്കം; ഓടുന്ന ബസിൽ നിന്ന് യാത്രക്കാരി തള്ളിയിട്ട വനിതാ കണ്ടക്ടർക്ക് ദാരുണാന്ത്യം"
english_title: "Conductor Dies After Being Pushed From Moving Bus Over Change Dispute"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390193/bus-change-dispute-woman-conductor-dies"
published_at: "2026-11-04T14:51:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeaf9fe15144_bus-change-dispute-woman-conductor-dies.jpg"
keywords: ["BusAccident", "TelanganaRTC", "PublicTransport", "WomanConductor", "PassengerDispute"]
---

# ചില്ലറയെച്ചൊല്ലി തർക്കം; ഓടുന്ന ബസിൽ നിന്ന് യാത്രക്കാരി തള്ളിയിട്ട വനിതാ കണ്ടക്ടർക്ക് ദാരുണാന്ത്യം

> **Lead Summary:** ഹൈദരബാദ്: ടിക്കറ്റ് നൽകിയ ശേഷം ചില്ലറയെക്കുറിച്ചുള്ള തർക്കത്തിനിടെ രോഷാകുലയായ യാത്രക്കാരി ബസിൽ നിന്ന് തള്ളിയിറക്കിയ വനിതാ കണ്ടക്ടർ മരിച്ചു. തെലങ്കാന ആർടിസി ജീവനക്കാരി പ്രവല്ലിക ആണ് മരിച്ചത്.

## Article Content

ഹൈദരബാദ്: ടിക്കറ്റ് നൽകിയ ശേഷം ചില്ലറയെക്കുറിച്ചുള്ള തർക്കത്തിനിടെ രോഷാകുലയായ യാത്രക്കാരി ബസിൽ നിന്ന് തള്ളിയിറക്കിയ വനിതാ കണ്ടക്ടർ മരിച്ചു. തെലങ്കാന ആർടിസി ജീവനക്കാരി പ്രവല്ലിക ആണ് മരിച്ചത്.

ഭദ്രാദ്രി കൊത്തഗുഡെം ജില്ലയിൽ അശ്വപുരം മണ്ഡലത്തിലാണ് കണ്ടക്ടറുടെ മരണത്തിന് ഇടയാക്കിയ സംഭവം. മകനോടൊപ്പം യാത്ര ചെയ്യുകയായിരുന്ന വനിതാ യാത്രക്കാരി ആദ്യം മകന് ടിക്കറ്റ് എടുക്കുന്നതുമായി ബന്ധപ്പെട്ട് കണ്ടക്ടറുമായി തർക്കത്തിൽ ഏർപ്പെട്ടു.

ഇതിന് ശേഷം ടിക്കറ്റ് എടുത്തപ്പോൾ നൂറ് രൂപ നൽകി. ടിക്കറ്റ് ചാർജ് കഴിച്ചുള്ള തുക ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഇത് യാത്രയുടെ ഒടുവിൽ നൽകാമെന്ന കണ്ടക്ടറുടെ നിർദ്ദേശം അംഗീകരിച്ചില്ല. ഇതോടെ ഇരുവരും തർക്കത്തിൽ ഏർപ്പെട്ടു.

ഇതിനിടെ പ്രവല്ലികയെ യാത്രക്കാരി ഓടുന്ന ബസിൽ നിന്ന് പുറത്തേക്ക് പിടിച്ചു തള്ളി. തെറിച്ചു വീണ ഇവരുടെ കാലുകളിലൂടെ പിൻചക്രം കയറി ഇറങ്ങി. ഒക്ടോബർ 25നാണ് സംഭവം നടന്നത്. ഹൈദരബാദിൽ എത്തിച്ച് വിദഗ്ധ ചികിത്സ നൽകിയെങ്കിലും പ്രവല്ലികയുടെ ജീവൻ രക്ഷിക്കാനായില്ല.

വനിതാ യാത്രക്കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. യുവതിയുടെ മരണത്തിൽ കടുത്ത പ്രതിഷേധം ഉയർന്നു. മരിച്ച പ്രവല്ലികയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായവും അമ്മയ്ക്ക് ജോലിയും സർക്കാറിന്റെ 'ഇന്ദിരമ്മ' ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി വീടും നൽകുമെന്ന് ഗതാഗത മന്ത്രി പൊന്നം പ്രഭാകർ പ്രഖ്യാപിച്ചു.

A 24-year-old Telangana RTC woman conductor, Pravallika, died after a passenger allegedly pushed her from a moving bus during a dispute over change and ticket payment in Bhadradri Kothagudem district. The passenger has been arrested and remanded to judicial custody, while the state government announced compensation and support for the victim’s family.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390193/bus-change-dispute-woman-conductor-dies)