---
title: "മരവേരിൽ പിടിച്ച് ഭാര്യ ജീവിതത്തിലേക്ക്; ഒഴുക്കിൽപ്പെട്ട ഭർത്താവിന് ദാരുണാന്ത്യം, ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് കാണാതായ വിദ്യാധരന്റെ മൃതദേഹം കണ്ടെത്തി"
english_title: "Wife Survives Clinging to Tree Root; Husband’s Body Recovered After Auto Plunges Into Canal"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390171/auto-falls-into-canal-body-recovered"
published_at: "2026-11-04T12:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aead44d493ff_auto-falls-into-canal-body-recovered.jpg"
keywords: ["KeralaNews", "AccidentUpdate", "AutoRickshaw", "NDRFRescue", "Thiruvananthapuram"]
---

# മരവേരിൽ പിടിച്ച് ഭാര്യ ജീവിതത്തിലേക്ക്; ഒഴുക്കിൽപ്പെട്ട ഭർത്താവിന് ദാരുണാന്ത്യം, ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് കാണാതായ വിദ്യാധരന്റെ മൃതദേഹം കണ്ടെത്തി

> **Lead Summary:** തിരുവനന്തപുരം: വേറ്റിനാട് ഓട്ടോ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ വിദ്യാധരന്റെ മൃതദേഹം കണ്ടെത്തി. വെഞ്ഞാറമൂട് മുദാക്കൽ കട്ടിയാട് തോട്ടിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.

## Article Content

തിരുവനന്തപുരം: വേറ്റിനാട് ഓട്ടോ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ വിദ്യാധരന്റെ മൃതദേഹം കണ്ടെത്തി. വെഞ്ഞാറമൂട് മുദാക്കൽ കട്ടിയാട് തോട്ടിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.

അപകടം സംഭവിച്ച് നാലാം ദിവസവും തെരച്ചിൽ നടത്തുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. എൻഡിആർഎഫ് സംഘം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

വിദ്യാധരനും ഭാര്യയും സഞ്ചരിച്ച ഓട്ടോറിക്ഷയാണ് തോട്ടിലേക്ക് മറിഞ്ഞത്. ഭാര്യ പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. മരത്തിൻ്റെ വേരിൽ പിടിച്ചു കിടന്ന ഭാര്യയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. കനത്ത മഴയെത്തുടർന്ന് വട്ടപ്പാറ വേറ്റിനാട് ഭാഗത്ത് റോഡിലെ വെള്ളക്കെട്ടിലൂടെ വന്ന ഓട്ടോറിക്ഷ പെട്ടെന്ന് നിയന്ത്രണം വിട്ട് സമീപത്തെ തോട്ടിലേക്ക് മറിയുകയായിരുന്നു.

വിവാഹനിശ്ചയം കഴിഞ്ഞ് മടങ്ങുകയായിരുന്ന ദമ്പതികളാണ് ഓട്ടോയിലുണ്ടായിരുന്നത്. ഫയർഫോഴ്‌സും സ്കൂബാ ഡൈവിംഗ് സംഘവും ചേർന്നാണ് വിദ്യാധരനായി തെരച്ചിൽ നടത്തിയിരുന്നത്.

The body of Vidyadharan, who went missing after an autorickshaw plunged into a canal in Vettinadu, was recovered from a canal in Mudakkal, Vengaraamoodu. His wife, who survived by clinging to a tree root, remains under treatment in hospital after the accident during heavy rain.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390171/auto-falls-into-canal-body-recovered)