---
title: "സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് നിരാശ; ഇന്നും വില കൂടി, ഇന്നത്തെ നിരക്കറിയാം"
english_title: "Gold Price Rises Again in Kerala; Check Today’s Rate"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390142/kerala-gold-price-rises-today"
published_at: "2026-11-04T10:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeaba6e3ede6_kerala-gold-price-rises-today.jpg"
keywords: ["GoldPrice", "KeralaGoldRate", "GoldMarket", "SilverPrice", "KeralaNews"]
---

# സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് നിരാശ; ഇന്നും വില കൂടി, ഇന്നത്തെ നിരക്കറിയാം

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ വർധന. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 25 രൂപയാണ് കൂടിയിരിക്കുന്നത്. പവന് 200 രൂപയോളവും കൂടിയിട്ടുണ്ട്.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ വർധന. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 25 രൂപയാണ് കൂടിയിരിക്കുന്നത്. പവന് 200 രൂപയോളവും കൂടിയിട്ടുണ്ട്.

ഇതോടെ സ്വർണം ഗ്രാമിന് 12,825 രൂപ എന്ന നിലയിലും പവന് 1,02,600 രൂപ എന്ന നിരക്കിലുമെത്തിയതായി കേരളാ ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു.

അന്താരാഷ്ട്ര വിലയിലെ കയറ്റിറക്കങ്ങളാണ് കേരളത്തിലെയും സ്വർണവിലയെ സ്വാധീനിക്കാറുള്ളത്. അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഇന്ന് ഗ്രാമിന് 200 രൂപയിലും 10 ഗ്രാം 2,000 രൂപയിലുമാണ് വ്യാപാരം നടക്കുക.

**കഴിഞ്ഞ 10 ദിവസങ്ങളിലെ സ്വർണനിരക്കുകൾ**

നവംബർ 4 - 1,02,600 രൂപ

നവംബർ 3 - 1,02,400 രൂപ

നവംബർ 2 - 1,02,200 രൂപ

നവംബർ 1 - 1,02,200 രൂപ

ഒക്ടോബർ 31 - 1,01,840 രൂപ

ഒക്ടോബർ 30 - 1,04,320 രൂപ

ഒക്ടോബർ 29 - 1,05,560 രൂപ

ഒക്ടോബർ 28 - 1,05,560 രൂപ

ഒക്ടോബർ 27 - 1,05,080 രൂപ

ഒക്ടോബർ 26 - 1,04,680 രൂപ

ഒക്ടോബർ 25 - 1,04,560 രൂപ

ഒക്ടോബർ 24 - 1,04,560 രൂപ

Gold prices in Kerala rose again today, with 22-karat gold increasing by ₹25 per gram and about ₹200 per sovereign. The rate now stands at ₹12,825 per gram and ₹1,02,600 per sovereign, according to the Kerala Gold and Silver Merchants Association. Silver prices remained unchanged.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390142/kerala-gold-price-rises-today)